×
login
പ്രണയവും, ഹാസ്യവും ഒറ്റ ഫ്രെയ്മിലാക്കി 'വെള്ളക്കാരന്റെ കാമുകി'; ഒക്ടോബര്‍ 28 ന് നീ സ്ട്രീമില്‍

ആചാര്യ സിനിമാസ് നിര്‍മിക്കുന്ന ചിത്രം അനിസ് ബി.എസ്. തിരക്കഥയും, സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നു.

പുതുമുഖങ്ങളായ രണ്‍ദേവ് ശര്‍മ്മ, അഭിരാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി.എസ്. തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'വെള്ളക്കാരന്റെ കാമുകി' ഒക്ടോബര്‍ 28 ന് നീ സ്ട്രീം, ജയ്‌ഹോ മൂവീസ് പ്ലാറ്റ് ഫോമുകളിലൂടെ വേള്‍ഡ് വൈഡ് സ്ട്രീമിങ് ചെയ്യുന്നു.

അനിയപ്പന്‍, ജാഫര്‍ ഇടുക്കി, അനീഷ്, വിജയന്‍ കാരന്തൂര്‍, രാജന്‍ ഇടുക്കി, ഹസീബ്, അശ്വന്ത്, ശൈഷജു ടി. വേല്‍, അനു ജോസഫ്, സുധ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം, ഒരു മദ്യപന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ചര്‍ച്ച ചെയ്യുന്നത്. പ്രണയും, ഹാസ്യവും ഒരു പോലെ സമന്വയിക്കുന്നതാണ് ചിത്രം.  

കോവിഡ് കാലത്തിന് ശേഷം സിനിമ സജീവമാകുമ്പോള്‍, പ്രേക്ഷകര്‍ക്ക് മികച്ച എന്റടൈന്‍മന്റ് നല്‍കാന്‍ ചിത്രത്തിന് കഴിയുമെന്ന് സംവിധായകന്‍ പറഞ്ഞു. ആചാര്യ സിനിമാസ് നിര്‍മിക്കുന്ന ചിത്രം അനിസ് ബി.എസ്. തിരക്കഥയും, സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നു.  

ക്യാമറ - ജോഷ്വാ റൊണാള്‍ഡ്, ഗാനങ്ങള്‍- അനീഷ് ടീം നെട്ടൂര്‍, സംഗീതം -വി.കെ. സുനേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പി.സി. മുഹമ്മദ്, എഡിറ്റര്‍- കെ. രാജഗോപാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷൈജു ടിം വേല്‍, അസോസിയേറ്റ് ഡയറക്ടര്‍- ഉമല്‍സ്, അനില്‍ മുതുക്കല, അസിസ്റ്റന്റ് ഡയറക്ടര്‍- ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ മാനേജര്‍- സുധീന്ദ്രന്‍. നീ സ്ട്രീം പിആര്‍ഒ- അയ്മനം സാജന്‍.

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.