×
login
ബാഹുബലി ഫെയിം വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയില്‍ വിജീഷ് മണി സംവിധായകന്‍; ഈ സ്വപ്‌ന സാക്ഷാത്കരത്തിന് മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ്

ബാഹുബലി, ബജ്‌റംഗി ഭായിജാന്‍, മണികര്‍ണിക, ഈച്ച, മഗധീര, ആര്‍ആര്‍ആര്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ വി. വിജയേന്ദ്രപ്രസാദ് ആര്‍.ആര്‍.ആര്‍ ന് ശേഷം തിരക്കഥയെഴുതുന്ന പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള മഹാഭാഗ്യം മലയാളിയായ വിജീഷ് മണിക്ക് ലഭിച്ചിരിക്കുന്നു.

ബാഹുബലി, ബജ്‌റംഗി ഭായിജാന്‍, മണികര്‍ണിക, ഈച്ച, മഗധീര, ആര്‍ആര്‍ആര്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ വി. വിജയേന്ദ്രപ്രസാദ്  ആര്‍.ആര്‍.ആര്‍ ന് ശേഷം തിരക്കഥയെഴുതുന്ന പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള മഹാഭാഗ്യം മലയാളിയായ വിജീഷ് മണിക്ക് ലഭിച്ചിരിക്കുന്നു.

ഈ വര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡിന് ഷോര്‍ട്ട് ലിസ്റ്റിലെത്തിയ മൂന്നു ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായ  തേനീച്ചയെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'മ് മ് മ്' (സൗണ്ട് ഓഫ് പെയിന്‍) എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് വിജീഷ് മണി. കഴിഞ്ഞ മൂന്നു വര്‍ഷമായി വിജീഷ് മണി തന്റെ ഈ സ്വപ്‌ന ചിത്രത്തിന്റെ പിന്നിലായിരുന്നു.

പുരാതന ആയോധന കലകള്‍ക്ക് പ്രാധാന്യം ആറാം നൂറ്റാണ്ടിന്റെ വീര സാഹസിക കഥ പറയുന്ന ഈ ചിത്രം ഇന്ത്യന്‍ ഭാഷകളിലും ചൈനീസ് ഭാഷയിലുമായി നിര്‍മിക്കുന്നതാണ്.

കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഷൂട്ടിങ് തുടങ്ങാനുള്ള അനുമതി സര്‍ക്കാര്‍ അനുവദിച്ച സാഹചര്യത്തില്‍ ഈ ബിഗ്ബജറ്റ് ചിത്രത്തിന്റെ കേരളത്തില്‍ തന്നെ തുടങ്ങാനാണ് തീരുമാനം. സംവിധായകന്‍ വിജീഷ് മണി പറഞ്ഞു.

ബാഹുബലി ഷൂട്ട് ചെയ്ത അവരുടെ പ്രിയ ലോക്കേഷനുകളായ ചാലക്കുടി, കണ്ണൂര്‍ കണ്ണവം ഫോറസ്റ്റ് എന്നിവിടങ്ങളിലാണ് ഈ ചിത്രത്തിന്റെയും ആരംഭം.

ചൈനയുമായി കൂടുതല്‍ ബന്ധമുള്ള പ്രമേയമായതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ചൈനീസ് താരങ്ങള്‍ക്കും ഈ ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്.

നീണ്ട മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം വിജീഷ് മണിക്ക് രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദില്‍ നിന്നും ലഭിച്ച വരം കേരളത്തില്‍ തന്നെ ആദ്യം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സംവിധായകന്‍ വിജീഷ് മണി. നിരവധി അംഗീകാരങ്ങള്‍ നേടിയ പു

ഴയമ്മ എന്ന ചിത്രമാണ് വിജീഷ് മണിയുടെ ഈയിടെ ഒടിടി യില്‍റിലീസ് ചെയ്ത ചിത്രം.

മലയാള ചിത്രങ്ങള്‍ ഇപ്പോള്‍ ഷൂട്ടിങ്ങിനായി അന്യ സംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍, തെലുങ്കില്‍ നിന്നും കേരളത്തിലേക്ക് ചിത്രീകരണത്തിനായി വരുന്നത് ഇന്നത്തെ സാഹചര്യത്തില്‍ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വലിയൊരു സഹായകമായിരിക്കും.

 

 

  comment
  • Tags:

  LATEST NEWS


  കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.