×
login
ത്രില്ലറുമായി വിജി തമ്പി വീണ്ടും എത്തുന്നു; നായകനായി പഴയ ആക്ഷന്‍ ഹീറോ

വിജി തമ്പി വീണ്ടും സംവിധായകന്‍റെ കുപ്പായം അണിഞ്ഞെത്തുന്നു. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജി തമ്പിയുടെ വരവ്.

തിരുവനന്തപുരം: വിജി തമ്പി വീണ്ടും സംവിധായകന്‍റെ കുപ്പായം അണിഞ്ഞെത്തുന്നു. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജി തമ്പിയുടെ വരവ്.  

മലയാളസിനിമയുടെ ഒരു കാലത്തെ ആക്ഷന്‍ ഹീറോയായിരുന്ന നടനാണ് നായകന്‍. കേരളത്തെ പിടിച്ചുകുലുക്കിയ ഒരു പ്രമാദമായ കേസാണ് വിജി തമ്പിയുടെ സിനിമയുടെ കഥ.  


സസ്പെന്‍സ് നിറഞ്ഞ ഒരു ത്രില്ലര്‍ മൂവി എന്നാണ് ഒറ്റവാചകത്തില്‍ ഈ സിനിമയെ വിജി തമ്പിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഒരു പുതുമുഖ നായികയെ ചിത്രത്തില്‍ വിജി തമ്പനി അവതരിപ്പിച്ചേക്കും.  

പൊലീസ് കോടതിയും സിബിഐയും എല്ലാം കടന്നുവരുന്ന സിനിമയായിരിക്കും ഇത്. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.