പഴനിയിലെ റിച്ച് മള്‍ട്ടി മീഡിയയുടെ ഡയറക്ടര്‍ ഡോക്ടര്‍ ജയറാം ശിവറാം ജല്ലിക്കട്ട് പ്രമേയമാക്കി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി എത്തിയപ്പോള്‍ വലിയ സന്തോഷത്തോടെ താനത് ഏറ്റെടുക്കുകയായിരുന്നെന്ന് സംവിധായകന് വിനോദ് ഗുരുവായൂര്‍
വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് സിനിമ പഴനി നെയ്ക്കാരപെട്ടിയില്‍ മെയ് 15ന് ചിത്രീകരണം ആരംഭിക്കും. തമിഴ്നാട്ടിലെ വലിയൊരു ആചാരമെന്നു തന്നെ പറയാവുന്ന ജെല്ലിക്കട്ട് ഉത്സവാഘോഷത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിട്ടുള്ളത്.
അപ്രതീക്ഷിതമായിട്ടാണ് ഈ സിനിമയിലേക്ക് എത്തിയതെങ്കിലും തന്റെ വളരെ കാലത്തെ സ്വപ്നമായിരുന്നു തമിഴ് സിനിമയിലേക്കുള്ള രംഗപ്രവേശം. തമിഴ്നാടും തമിഴ് സംസ്കാരവും തന്നെ എന്നും ആകര്‍ഷിച്ചിരുന്നു. അവരുടെ ജീവിത കാഴ്ചപ്പാടുകളും കാര്‍ഷിക സംസ്കാരവും എന്നില്‍ കൗതുകം ഉണര്‍ത്തിയിരുന്നു.
മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ജെല്ലിക്കട്ട് നിരോധനവും തുടര്‍ന്നുണ്ടായ സമരവും പ്രത്യേക ഓര്‍ഡിനന്‍സിലൂടെ നിരോധനം നീക്കലുമൊക്കെ ലോക ശ്രദ്ധയാകര്‍ഷിച്ച സംഭവങ്ങളാണ്. പഴനിയിലെ റിച്ച് മള്‍ട്ടി മീഡിയയുടെ ഡയറക്ടര്‍ ഡോക്ടര്‍ ജയറാം ശിവറാം ജല്ലിക്കട്ട് പ്രമേയമാക്കി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി എത്തിയപ്പോള്‍ വലിയ സന്തോഷത്തോടെ താനത് ഏറ്റെടുക്കുകയായിരുന്നെന്ന് സംവിധായകന് വിനോദ് ഗുരുവായൂര്‍ പറഞ്ഞു.
ജെല്ലിക്കട്ട് മത്സരത്തിന്റെ ഒരുക്കങ്ങളും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളും അതില്‍ പങ്കെടുക്കുന്നവരുടെ ഹൃദയ സ്പര്‍ശിയായ ജീവിത മുഹൂര്‍ത്തങ്ങളുമാണ് ഈ സിനിമയില്‍ ദൃശ്യവത്കരിക്കുന്നത്. തമിഴ്നാട്ടില്‍ ജല്ലിക്കട്ട് നടക്കാറുള്ള പഴനിയിലെ നെയ്ക്കാരപെട്ടിയില്‍ മെയ് 15ന് ഷൂട്ടിംഗ് ആരംഭിക്കും. വാര്‍ത്താ പ്രചരണം: എ.എസ്. ദിനേശ്.
ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ
കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു
മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം
തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും
ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്
ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ
സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം
എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'കുമ്മനംജി നേരുള്ള വ്യക്തി; രാഷ്ട്രീയപ്രതികാരം അദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്'; പ്രതികരിച്ച് സംവിധായകന് മേജര്‍ രവി
കേരളം കണ്ട മികച്ച മുഖ്യമന്ത്രി പിണറായിയെന്ന് പറഞ്ഞിട്ടില്ല; 2017ലെ അദേഹം പരാജിതനാണെന്ന് തെളിയിച്ചു; കമ്മ്യൂണിസ്റ്റ് മാധ്യമങ്ങള്‍ക്കെതിരെ നടന് ദേവന്
രാജഭരണ കാലത്തു പോലും ഇങ്ങനെ നടന്നിട്ടില്ല; അപമാനിതരായിട്ടും അതു പ്രകടിപ്പിക്കാന്‍ തന്റേടം കാണിക്കാത്തത് കഷ്ടം; രൂക്ഷവിമര്‍ശനവുമായി ജി സുരേഷ്കുമാര്‍
'വീട് അടുത്താണ്, കാറില്‍ വന്നാല്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല'; വിജയ് വോട്ട് ചെയ്യാന്‍ സൈക്കിളില്‍ വന്നതില്‍ മറ്റു ലക്ഷ്യങ്ങളില്ലെന്ന് മാനേജര്‍
ലോകത്തെ ആദ്യ കൊമേഴ്ഷ്യല്‍ സംസ്കൃത സിനിമ; ഭഗവദജ്ജുകത്തിന്റെ അണിയറയില്‍ മലയാളികള്‍
'ഇടപെടലുകള്‍ ശ്ലാഘനീയം'; കമല്ഹാസന് ജന്മദിനാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്