മുംബൈ: ബോളിവുഡ് നടന് അക്ഷയ്കുമാര്‍ കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയി. ഇന്ന് രാവിലെ താരം ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തു. ‘ഞാന്‍ കോവിഡ് പോസിറ്റീവ് ആയ വിവരം അതിരാവിലെ തന്നെ നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഞാന്‍ അതിവേഗം സ്വയം നിരീക്ഷണത്തിലായി. ഇപ്പോള്‍ വീട്ടില്‍ ക്വാറന്റീനിലാണ്. ആവശ്യമായ വൈദ്യസഹായം തേടിയിട്ടുണ്ട്’.-ട്വിറ്ററില്‍ കുറിച്ചു. ‘ഞാനുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരും പരിശോധന നടത്തി, മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുന്നുവെന്നും ഉടന്‍ തിരിച്ചെത്തുമെന്നും’ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: