ബാഹുബലി, ബജ്റംഗി ഭായിജാന്, മണികര്‍ണിക, ഈച്ച, മഗധീര, ആര്‍ആര്‍ആര്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ വി. വിജയേന്ദ്രപ്രസാദ് ആര്.ആര്.ആര് ന് ശേഷം തിരക്കഥയെഴുതുന്ന പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള മഹാഭാഗ്യം മലയാളിയായ വിജീഷ് മണിക്ക് ലഭിച്ചിരിക്കുന്നു.
ഈ വര്‍ഷത്തെ ഓസ്കര് അവാര്‍ഡിന് ഷോര്‍ട്ട് ലിസ്റ്റിലെത്തിയ മൂന്നു ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായ തേനീച്ചയെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘മ് മ് മ്’ (സൗണ്ട് ഓഫ് പെയിന്‍) എന്ന ചിത്രത്തിന്റെ സംവിധായകന് കൂടിയാണ് വിജീഷ് മണി. കഴിഞ്ഞ മൂന്നു വര്‍ഷമായി വിജീഷ് മണി തന്റെ ഈ സ്വപ്ന ചിത്രത്തിന്റെ പിന്നിലായിരുന്നു.
പുരാതന ആയോധന കലകള്‍ക്ക് പ്രാധാന്യം ആറാം നൂറ്റാണ്ടിന്റെ വീര സാഹസിക കഥ പറയുന്ന ഈ ചിത്രം ഇന്ത്യന്‍ ഭാഷകളിലും ചൈനീസ് ഭാഷയിലുമായി നിര്‍മിക്കുന്നതാണ്.
കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഷൂട്ടിങ് തുടങ്ങാനുള്ള അനുമതി സര്‍ക്കാര്‍ അനുവദിച്ച സാഹചര്യത്തില്‍ ഈ ബിഗ്ബജറ്റ് ചിത്രത്തിന്റെ കേരളത്തില്‍ തന്നെ തുടങ്ങാനാണ് തീരുമാനം. സംവിധായകന് വിജീഷ് മണി പറഞ്ഞു.
ബാഹുബലി ഷൂട്ട് ചെയ്ത അവരുടെ പ്രിയ ലോക്കേഷനുകളായ ചാലക്കുടി, കണ്ണൂര്‍ കണ്ണവം ഫോറസ്റ്റ് എന്നിവിടങ്ങളിലാണ് ഈ ചിത്രത്തിന്റെയും ആരംഭം.
ചൈനയുമായി കൂടുതല്‍ ബന്ധമുള്ള പ്രമേയമായതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ചൈനീസ് താരങ്ങള്‍ക്കും ഈ ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്.
നീണ്ട മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം വിജീഷ് മണിക്ക് രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദില്‍ നിന്നും ലഭിച്ച വരം കേരളത്തില്‍ തന്നെ ആദ്യം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സംവിധായകന് വിജീഷ് മണി. നിരവധി അംഗീകാരങ്ങള്‍ നേടിയ പു
ഴയമ്മ എന്ന ചിത്രമാണ് വിജീഷ് മണിയുടെ ഈയിടെ ഒടിടി യില്‍റിലീസ് ചെയ്ത ചിത്രം.
മലയാള ചിത്രങ്ങള്‍ ഇപ്പോള്‍ ഷൂട്ടിങ്ങിനായി അന്യ സംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍, തെലുങ്കില്‍ നിന്നും കേരളത്തിലേക്ക് ചിത്രീകരണത്തിനായി വരുന്നത് ഇന്നത്തെ സാഹചര്യത്തില്‍ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വലിയൊരു സഹായകമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: