×
login
ഇന്ത്യയുടെ ബാങ്കിങ് മേഖല പുതുയുഗത്തിലേക്ക്; സ്വാതന്ത്ര്യദിനത്തില്‍ 75 ഡിജിറ്റല്‍ ബാങ്കുകള്‍ തുറക്കും, പൂര്‍ണമായും കടലാസുരഹിതം

75 ജില്ലകളും നിശ്ചയിച്ചു. ഏതൊക്കെ ബാങ്കുകളാണ് ഡിജിറ്റല്‍ യൂണിറ്റുകള്‍ തുറക്കുന്നതെന്നും തീരുമാനിച്ചു. ലക്ഷദ്വീപില്‍ അടക്കം ഡിജിറ്റല്‍ ബാങ്ക് തുടങ്ങുന്നുണ്ട്.

ന്യൂദല്‍ഹി: ഇന്ത്യയുടെ ബാങ്കിങ് മേഖല പുതുയുഗത്തിലേക്കു കടക്കുന്നു. പൂര്‍ണമായും കടലാസുരഹിത ബാങ്കിങ് സംവിധാനമാണിത്. മുഴുവന്‍ പൗരന്മാര്‍ക്കും അതിവേഗത്തിലും തടസ്സരഹിതവുമായി ബാങ്കിങ് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. ഇതിന്റെ മുന്നോടിയായി ഈ സ്വാതന്ത്ര്യദിനത്തില്‍, രാജ്യത്തെ 75 ജില്ലകളില്‍ ഡിജിറ്റല്‍ ബാങ്കുകള്‍ തുറക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണിത്.

എഴുപത്തഞ്ചു ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകളും (ഡിബിയു) പൂര്‍ണമായും കടലാസുരഹിതമായിരിക്കും. മാത്രമല്ല, ഇടപാടുകാരെ ഡിജിറ്റല്‍ ബാങ്കിങ് പഠിപ്പിച്ചു കൊടുക്കുന്ന കേന്ദ്രങ്ങളായും ഇവ വര്‍ത്തിക്കും. 75 ജില്ലകളും നിശ്ചയിച്ചു. ഏതൊക്കെ ബാങ്കുകളാണ് ഡിജിറ്റല്‍ യൂണിറ്റുകള്‍ തുറക്കുന്നതെന്നും തീരുമാനിച്ചു. ലക്ഷദ്വീപില്‍ അടക്കം ഡിജിറ്റല്‍ ബാങ്ക് തുടങ്ങുന്നുണ്ട്.

മുഴുവന്‍ പൊതുമേഖലാ ബാങ്കുകളും 10 സ്വകാര്യ ബാങ്കുകളുമാണ് ഇതില്‍ പങ്കാളികളാകുന്നത്. ബജറ്റിലെ പ്രഖ്യാപനമാണിത്. പൈലറ്റ് പദ്ധതി ആര്‍ബിഐയുടെ നിരീക്ഷണത്തിലാകും നടപ്പാക്കുക.

  comment

  LATEST NEWS


  മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


  മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


  സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


  വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


  രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


  അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.