×
login
കൂടുതല്‍ കരുത്തോടെ അദാനി‍‍;ആന്ധ്ര‍യില്‍ 20000 കോടി നിക്ഷേപവുമായി അദാനി ഗ്രൂപ്പ്

വിവിധ ബിസിനസ് സംരംഭങ്ങളില്‍ ഇരുപതിനായിരം കോടി നിക്ഷേപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. രണ്ട് വന്‍കിട സിമന്റ് ഫാക്ടറികളും, ഡേറ്റാ സെന്‍ററും 15000 മെഗാവാട്ടുള്ള റിന്യൂവബിള്‍ എനര്‍ജി പദ്ധതിയുമാണ് അദാനി ഗ്രൂപ്പ് ആന്ധ്രയില്‍ ആരംഭിക്കുന്നത്.

ഹൈദരാബാദ്: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വഴി വ്യാജപ്രചാരണത്തിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇരട്ടി ശക്തിയോടെ അദാനി ഗ്രൂപ്പ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. വിവിധ ബിസിനസ് സംരംഭങ്ങളില്‍ ഇരുപതിനായിരം കോടി നിക്ഷേപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. രണ്ട് വന്‍കിട സിമന്റ് ഫാക്ടറികളും, ഡേറ്റാ സെന്‍ററും 15000 മെഗാവാട്ടുള്ള റിന്യൂവബിള്‍ എനര്‍ജി പദ്ധതിയുമാണ് അദാനി ഗ്രൂപ്പ് ആന്ധ്രയില്‍ ആരംഭിക്കുന്നത്.  

വിശാഖ പട്ടണത്ത് നടക്കുന്ന ആന്ധ്രാപ്രദേശ് ആഗോള  നിക്ഷേപക ഉച്ചകോടിയില്‍ ഗൗതം അദാനിയുടെ മകനും അദാനി പോര്‍ട്‌സ് ആന്‍റ് സെപ്ഷ്യല്‍ എക്കണോമിക് സോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കരണ്‍ അദാനിയാണ് പുതിയതായി 20000കോടിനിക്ഷേപമിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്.  


നിലവില്‍ ആന്ധ്രയിലെ ഗംഗാവരം, കൃഷ്ണപട്ടണം എന്നിവിടങ്ങളില്‍ വന്‍കിട തുറമുഖങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് അദാനി ഗ്രൂപ്പാണ്. വര്‍ഷത്തില്‍ 10കോടി ടണ്‍ ആണ് ഇവയുടെ ശേഷി.

പതിനെണ്ണായിരം പേര്‍ക്ക് നേരിട്ടും, അമ്പത്തിലായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്ന പദ്ധതിയാണിത്. ആന്ധ്രയിലെ കടപ്പ, നടിക്കുടി എന്നിവടങ്ങളിലാണ് സിമന്റ് ഫാകട്കറികള്‍ വരുന്നത്.സിമന്‍റ് നിര്‍മ്മാണ രംഗത്ത് വന്‍ശക്തിയായി വളരുകയാണ് അദാനിഗ്രൂപ്പ്. ഈയിടെ എസിസിസിന്‍റ്സിനെ ഏറ്റെടുത്തതും അംബുജ സിമന്‍റ്സിനെ സ്വന്തമാക്കിയതും വഴി അദാനിഗ്രൂപ്പ് സിമന്‍റ് നിര്‍മ്മാണ രംഗത്ത് കുതിക്കുകയാണ്. ഇതിന്‍റെ തുടര്‍ച്ചയാണ് ആന്ധ്രയിലെ  നിക്ഷേപങ്ങള്‍.  

400 മെഗാവാട്ടിന്‍റെ ഡാറ്റാ സെന്റര്‍ വരുന്നത് വിശാഖപട്ടത്താണ്. അനന്തപൂര്‍ കടപ്പ, കര്‍ണൂല്‍, വിശാഖപട്ടണം, വിശൈനഗരം എന്നിവടങ്ങളിലാണ് റിന്യുവബള്‍ എനര്‍ജി പദ്ധതി വരുന്നത്.

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.