×
login
നിര്‍ത്താതെ കുതിച്ച് അദാനി‍ ഗ്രൂപ്പിന്റെ ഓഹരികള്‍; വിപണിമൂല്യം 16 ലക്ഷം കോടി കടന്നു; നിക്ഷേപകര്‍ക്ക് 'ഡബിള്‍ ധമാക്ക'; ഓഹരികള്‍ നല്‍കിയത് ഇരട്ടിലാഭം

അദാനി ഗ്രീന്‍ എനര്‍ജിയാണ് ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള കമ്പനി. 4.36 ലക്ഷം കോടി രൂപയാണ് അദാനി ഗ്രീന്‍ എനര്‍ജിയുടെ വിപണിമൂല്യം. ഇന്ന് ഈ ഓഹരി 2,817 രൂപയാണ് ഗ്രീന്‍ എനര്‍ജിയുടെ വില.അദാനി ട്രാന്‍സ്മിഷന് 3.03 ലക്ഷം കോടി രൂപയും (ഓഹരി വില 2699), അദാനി ടോട്ടല്‍ ഗ്യാസിന് 2.93 ലക്ഷം കോടി രൂപയും (ഓഹരി വില 2439)അദാനി എന്റര്‍െ്രെപസസിന് 2.39 ലക്ഷം കോടി രൂപ (ഓഹരി വില 2288)യുമാണ് നിലവിലുള്ള വിപണിമൂല്യം.

മുംബൈ:അദാനി ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മൊത്തം കമ്പനികളുടെ വിപണിമൂല്യം ഉയര്‍ന്നതോടെ നിക്ഷേപകര്‍ക്കും ചാകരക്കാലം. ഓഹരി വിപണിയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 16 ലക്ഷം കോടി കഴിഞ്ഞ ദിവസം മറികടന്നിരുന്നു. യുഎഇയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി മൂന്ന് അദാനി ഗ്രൂപ്പ് കമ്പനികളില്‍ 200 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഓഹരികളിലും ശക്തമായ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.  

അദാനി ഗ്രീന്‍ എനര്‍ജിയാണ് ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള കമ്പനി. 4.36 ലക്ഷം കോടി രൂപയാണ് അദാനി ഗ്രീന്‍ എനര്‍ജിയുടെ വിപണിമൂല്യം. ഇന്ന് ഈ ഓഹരി 2,817 രൂപയാണ്  ഗ്രീന്‍ എനര്‍ജിയുടെ വില.അദാനി ട്രാന്‍സ്മിഷന് 3.03 ലക്ഷം കോടി രൂപയും (ഓഹരി വില 2699), അദാനി ടോട്ടല്‍ ഗ്യാസിന് 2.93 ലക്ഷം കോടി രൂപയും (ഓഹരി വില 2439)അദാനി എന്റര്‍െ്രെപസസിന് 2.39 ലക്ഷം കോടി രൂപ (ഓഹരി വില 2288)യുമാണ് നിലവിലുള്ള വിപണിമൂല്യം.

അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 88 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. മറ്റൊരു ബിസിനസ് ഗ്രൂപ്പിന്റെയും വിപണിമൂല്യത്തില്‍ ഇത്രത്തോളം വളര്‍ച്ചയുണ്ടായിട്ടില്ല. ഇതോടെ അദാനി ഗ്രൂപ്പില്‍ നിക്ഷേപിച്ചവര്‍ക്കും ഓഹരി വിപണയില്‍ നിന്ന് കോടികളാണ് ലഭിച്ചത്. ഓഹരി വിപണയില്‍ പ്രതിദിനം വന്‍ മുന്നേറ്റമാണ് അദാനി ഗ്രൂപ്പ് കാഴ്ച്ചവെയ്ക്കുന്നത്.  

    comment

    LATEST NEWS


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


    രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


    അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും


    നടന്‍ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ തുടരുന്നു


    മാനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരന്‍; സൂറത്ത് കോടതിയുടെ വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേര് എന്ന വിവാദ പരാമര്‍ശത്തില്‍


    കായംകുളം താലൂക്ക് ആശുപത്രിയിൽ രോഗി അക്രമാസക്തനായി; പോലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥനടക്കം രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.