തിങ്കളാഴ്ച വന്‍ കുതിപ്പ് അദാനി ഓഹരികളില്‍ ചൊവ്വാഴ്ചയും തുടര്‍ന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മിണ്ടാട്ടം. രാഹുല്‍ഗാന്ധിയ്ക്കോ ജയറാം രമേഷിനോ പ്രതികരിക്കാന്‍ പോലും പറ്റാത്തവിധമാണ് അദാനി ഓഹരികളില്‍ സാധാരണ നിക്ഷേപകര്‍ വന്‍തോതില്‍ പണം നിക്ഷേപിക്കുന്നത്. ഇതോടെ അദാനി ഓഹരികള്‍ ഹിന്‍ഡന്‍ബര്‍ഗ് ശനിദശയില്‍ നിന്നും മുക്തമായതുപോലെയാണ്.
മുംബൈ: തിങ്കളാഴ്ച വന്‍ കുതിപ്പ് അദാനി ഓഹരികളില്‍ ചൊവ്വാഴ്ചയും തുടര്‍ന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മിണ്ടാട്ടം. രാഹുല്‍ഗാന്ധിയ്ക്കോ ജയറാം രമേഷിനോ പ്രതികരിക്കാന്‍ പോലും പറ്റാത്തവിധമാണ് അദാനി ഓഹരികളില്‍ സാധാരണ നിക്ഷേപകര്‍ വന്‍തോതില്‍ പണം നിക്ഷേപിക്കുന്നത്. ഇതോടെ അദാനി ഓഹരികള്‍ ഹിന്‍ഡന്‍ബര്‍ഗ് ശനിദശയില്‍ നിന്നും മുക്തമായതുപോലെയാണ്.
അദാനി ഗ്രൂപ്പിന്‍റെ പ്രധാന ഓഹരിയായ അദാനി എന്‍റര്‍പ്രൈസസിന്‍റെ ഓഹരി വില തിങ്കളാഴ്ചത്തേത് പോലെ ചൊവ്വാഴ്ചയും 300 രൂപയോളം ഉയര്‍ന്നു. മെയ് 19ന് 1986 രൂപയുണ്ടായിരുന്നു അദാനി എന്‍റര്‍പ്രൈസസ് ഓഹരിയുടെ വിലയാണ് മൂന്നാം നാള്‍ 653 രൂപ വര്‍ധിച്ച് 2629 രൂപയില്‍ എത്തിനില്‍ക്കുന്നത്. അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍, അദാനി വില്‍മര്‍, അദാനി ഗ്യാസ് തുടങ്ങി എല്ലാ അദാനി ഓഹരികളുടെയും വില മുകളിലേക്ക് കുതിച്ചിട്ടുണ്ട്.
ഇനിയും വില ഉയരും: ദേവന്‍ ചോക്സി
ഇനിയും അദാനി ഓഹരി വില 15 മുതല്‍ 20 ശതമാനം വരെ മുകളിലേക്ക് കുതിച്ചേക്കുമെന്ന് കെ.ആര്‍. ചോക്സി ഹോള്‍ഡിങ്ങ്സ് എം.ഡി. ദേവന്‍ ചോക്സി പ്രവചിക്കുന്നു.
എല്‍ഐസിക്ക് 3450 കോടി രൂപയുടെ നേട്ടം
വിവിധ അദാനി ഓഹരികളില്‍ നിക്ഷേപിച്ച എല്‍ഐസിയ്ക്ക് രണ്ട് ദിവസങ്ങളില്‍ മാത്രമായി ഏകദേശം 3450 കോടി രൂപയുടെ നേട്ടമുണ്ടായി. ഇതോടെ അദാനിയില്‍ എല്‍ ഐസി പണം നിക്ഷേപിച്ചതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ നിശ്ശബ്ദരാണ്.
അദാനി ഓഹരികളില്‍ പൂര്‍ണ്ണവിശ്വാസം: രാജീവ് ജെയിന്‍
പ്രതിസന്ധി ഘട്ടത്തില്‍ അദാനി ഓഹരികളില്‍ 15000 കോടിയിലധികം നിക്ഷേപിച്ച ജിക്യുജി പാര്‍ട്നേഴ്സിന്‍റെ രാജീവ് ജെയിന്‍ തന്‍റെ അദാനി ഓഹരികളിലുള്ള വിശ്വാസം കൂടിയിട്ടേയുള്ളൂവെന്നും ഇനിയും അദാനി ഓഹരികളുടെ വില കുതിച്ചുയരുമെന്നും പറഞ്ഞു. ഇദ്ദേഹം പുതുതായി 10 ശതമാനം അദാനി ഓഹരികള്‍ കൂടി വാങ്ങി.
പ്രസംഗം എഴുതിത്തരുന്നവരോട് പുതിയ നുണകള്‍ കണ്ടെത്താന്‍ ആവശ്യപ്പെടൂ എന്ന് രാഹുലിനോട് ബിജെപി
റിട്ട. ജഡ്ജി എ.എം. സാപ്രെയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധ സംഘമാണ് അദാനിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നന്ദന്‍ നിലകേനി, ബാങ്കറായ കെ.വി. കാമത്ത്, ഒ.പി. ഭട്ട്, ജെ.പി. ദേവധാര്‍, സോമശേഖര്‍ സുന്ദരേശന്‍ എന്നിവരായിരുന്നു അന്വേഷണ സമിതിയിലെ വിദഗ്ധരായ മറ്റ് അംഗങ്ങള്‍. ഇവരാരും അദാനിയുടെയോ മോദിയുടെയോ പക്ഷക്കാരല്ല. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പ് ഓഹരി വില കൃത്രിമം കാട്ടി ഉയര്‍ത്തി എന്നതിനും തെളിവില്ലെന്നും അദാനി വിഷയത്തില്‍ സെബി (ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സംവിധാനം) നടത്തിയ അന്വേഷണം ശരിയായ രീതിയിലായിരുന്നു എന്നും സമിതി കണ്ടെത്തിയിരുന്നു. ഇതോടെ രാഹുല്‍ ഗാന്ധിയ്ക്ക് പ്രസംഗം എഴുതിക്കൊടുക്കുന്നവരോട് പുതുതായി എന്തെങ്കിലും ഭ്രാന്തമായ നുണകള്‍ കണ്ടെത്താന്‍ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന
നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ
പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍
മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി
സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരിച്ചുവരുന്നുണ്ട് അദാനി...ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം തിരിച്ചെടുത്തു; പിന്നില്‍ അദാനി ഓഹരികളുടെ തുടര്‍ച്ചയായ മുന്നേറ്റം
തുടര്‍ച്ചയായി അദാനി ഓഹരികള്‍ മുകളിലോട്ട് ; ശതകോടീശ്വരൻമാരുടെ പട്ടികയിൽ 30ാം സ്ഥാനത്തേക്ക് ഉയര്‍ന്ന് അദാനി
തേപ്പ് പെട്ടി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വന്‍വിലക്കുറവ്; പഴയത് മാറ്റിയെടുക്കാനും സൗകര്യം; ഓഫര്‍ പ്രഖ്യാപിച്ച് ഫ്ലിപ്കാര്‍ട്ട്
പ്രവാസി ഭാരതീയ ദിവസ്: പ്രവാസി വിഷയങ്ങൾ ഉന്നയിച്ച് ഗൾഫ് പ്രതിനിധികൾ, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ യൂസഫലി
മാറ്റമുണ്ടാക്കുന്ന ബഹുമുഖ ബജറ്റ്; ശുഭാപ്തിവിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചു; ധനമന്ത്രിയില്‍ കണ്ടത് സര്‍ക്കാരിന്റെ സത്യസന്ധതയെന്ന് ഫെഡറല്‍ ബാങ്ക് എംഡി
സംസ്ഥാനത്ത് പോര്‍ക്ക് വിഭവങ്ങള്‍ക്ക് പ്രിയമേറുന്നു; ബീഫിന്റെ ഉപഭോഗത്തില്‍ നേരിയ കുറവ്