×
login
വിശ്വാസ്യത വീണ്ടെടുത്ത് തിരിച്ചുവരാന്‍ ശ്രദ്ധാപൂര്‍വ്വം അദാനി‍ ; എസ് ബി ഐ മ്യൂച്വല്‍ ഫണ്ടി‍നുള്ള 1500 കോടി നല്‍കി; ഇനി മാര്‍ച്ചില്‍ ആയിരം കോടി നല്‍കും

അദാനി ഗ്രൂപ്പിനെ തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ ഹിന്‍ഡന്‍ബെര്‍ഗ് തയ്യാറാക്കിയ ആസൂത്രിത റിപ്പോര്ട്ടിനെതിരെ വിശ്വാസ്യത വീണ്ടെടുക്കാന്‍ അദാനി ഗ്രൂപ്പ്. അദാനി പോര്‍ട്സ് തിങ്കളാഴ്ച എസ് ബിഐ മ്യൂച്വല്‍ ഫണ്ടിന് നല്‍കേണ്ട വായ്പാ തിരിച്ചടവായ 1500 കോടി കൃത്യമായി തിങ്കളാഴ്ച തന്നെ തിരിച്ചുനല്‍കി അദാനി ഗ്രൂപ്പ്.

മുംബൈ: അദാനി ഗ്രൂപ്പിനെ തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ ഹിന്‍ഡന്‍ബെര്‍ഗ് തയ്യാറാക്കിയ ആസൂത്രിത റിപ്പോര്ട്ടിനെതിരെ വിശ്വാസ്യത വീണ്ടെടുക്കാന്‍ അദാനി ഗ്രൂപ്പ്. അദാനി പോര്‍ട്സ് തിങ്കളാഴ്ച എസ് ബിഐ മ്യൂച്വല്‍ ഫണ്ടിന് നല്‍കേണ്ട വായ്പാ തിരിച്ചടവായ 1500 കോടി കൃത്യമായി തിങ്കളാഴ്ച തന്നെ തിരിച്ചുനല്‍കി അദാനി ഗ്രൂപ്പ്.  ഇതോടെ അദാനി പോര്‍ട്ടിന്‍റെ ഓഹരി വില 1.4 രൂപ കൂടി 580 രൂപയില്‍ അവസാനിച്ചു. 

ഇനി മാര്‍ച്ചില്‍ ചില ബോണ്ടുകളുടെ പേരില്‍   എസ് ബിഐ മ്യൂച്വല്‍ ഫണ്ടിന് നല്‍കേണ്ട ആയിരം കോടിയും തിരിച്ചുനല്‍കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ബിസിനസില്‍ നിന്നും കിട്ടിയ ബാലന്‍സ് തുകയാണ് തിരിച്ചടച്ചതെന്നും അദാനി ഗ്രൂപ്പ് വക്താവ് അറിയിച്ചു.  

ശ്രദ്ധയോടു കൂടി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയുടെയും വിവേകത്തോടെയുള്ള മൂലധനസമാഹരണത്തിന്‍റെയും പേരില്‍ വിപണി  ഈ ഗ്രൂപ്പില്‍ അര്‍പ്പിച്ചിട്ടുള്ള ആത്മവിശ്വാസത്തിന് അടിവരയിടുന്നതാണ് ഈ നീക്കമെന്നും വക്താവ് അറിയിച്ചു. അക്കൗണ്ടില്‍ കൃത്രിമവും ഓഹരിവിലകളില്‍  തട്ടിപ്പുകളും നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്‍റെ ആരോപണം നിക്ഷേപകരെ അദാനി ഓഹരികളില്‍ നിന്നും അകറ്റിയിരുന്നു. എന്നാല്‍ ഇവരുടെ ഭയാശങ്കകള്‍ മാറ്റിയെടുക്കാനും കൃത്യമായ കരുനീക്കങ്ങളാണ് അദാനി നടത്തുന്നത്. കൃത്യമായി കടങ്ങള്‍ തിരിച്ചടച്ചും മറ്റും വിശ്വാസ്യത വീണ്ടെടുക്കുകയാണ് ലക്ഷ്യം. അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്‍റെ മുനയൊടിക്കാന്‍ വാക് ടെല്‍ എന്ന അമേരിക്കന്‍ ഗ്രൂപ്പിനെ നിയോഗിച്ചിട്ടുണ്ട്. അതുപോലെ അദാനി ഗ്രൂപ്പിന് അനുകൂലമായ വാര്‍ത്തകളും ആഖ്യാനങ്ങളും സൃഷ്ടിച്ചെടുക്കാന്‍ കെക്സ്റ്റ് സിഎന്‍സി എന്ന ആഗോള വാര്‍ത്താവിനിമയ ഉപദേഷ്ടാക്കളെയും നിയോഗിച്ചിട്ടുണ്ട്.  

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.