×
login
വാഹന വിപണിയില്‍ മത്സരത്തിന് ഇനി അദാനി‍ ഗ്രൂപ്പും; ആദ്യം ഘട്ടം ഹെവി ഇലക്ട്രിക് വാഹനങ്ങള്‍; ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് കമ്പനി

ആദ്യഘട്ടം എന്ന നിലയ്ക്ക് വലിയ വാഹനങ്ങളുടെ നിര്‍മാണത്തിലായിരിക്കും കമ്പനി കൂടുകല്‍ ശ്രദ്ധ ചെലത്തുക. വൈദ്യുതിയില്‍ ഓടുന്ന ബസുകള്‍, ട്രക്കുകള്‍ തുടങ്ങിയ വാണിജ്യവാഹനങ്ങളായിരിക്കും നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇത് അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള വിമാനത്താവളങ്ങളിലേക്കും തുറമുഖങ്ങളിലേക്കും ഉപയോഗിക്കും.

വാഹന വിപണിയിലേക്ക് കാലെടുത്ത് വച്ച് അദാനി ഗ്രൂപ്പ്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിലൂടെ മേഖലയില്‍ ശക്തമായ സാന്നിധ്യം നേടാനാണ് കമ്പനിയുടെ തീരുമാനം എന്നാണ് പ്രധാമിക റിപ്പോര്‍ട്ട്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ശതകോടീശ്വരനായ ഗൗതം അദാനിയുടെ വ്യവസായ ഗ്രൂപ്പ് വാഹന വിപണിയിലേക്ക് എത്തുന്നതിന്റെ ഭാഗമായി കമ്പനി ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞതായാണ് സൂചന.

ആദ്യഘട്ടം എന്ന നിലയ്ക്ക് വലിയ വാഹനങ്ങളുടെ നിര്‍മാണത്തിലായിരിക്കും കമ്പനി കൂടുകല്‍ ശ്രദ്ധ ചെലത്തുക. വൈദ്യുതിയില്‍ ഓടുന്ന ബസുകള്‍, ട്രക്കുകള്‍ തുടങ്ങിയ വാണിജ്യവാഹനങ്ങളായിരിക്കും നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇത് അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള വിമാനത്താവളങ്ങളിലേക്കും തുറമുഖങ്ങളിലേക്കും ഉപയോഗിക്കും.

അദാനി ഗ്രൂപ്പിന്റെ ഹരിതപദ്ധതിയുടെ ഭാഗമായാണ് കമ്പനിയുടെ പുതിയ തീരുമാനം. മറ്റ് വാഹന നിര്‍മ്മാതാക്കളെ പോലെ ബാറ്ററി, ചാര്‍ജിങ്ങ് സ്‌റ്റേഷനുകള്‍ എന്നീ സൗകര്യങ്ങളും കമ്പനിയുടെ പദ്ധതിയിലുണ്ടെന്നാണ് സൂചന.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.