അദാനി ഓഹരി വിലകള്‍ ബുധനാഴ്ചയും തടസ്സമില്ലാതെ മുകളിലേക്ക് കുതിക്കുന്നു. അദാനി ഗ്രൂപ്പിന്‍റെ നട്ടെല്ലായ അദാനി എന്‍റര്‍പ്രൈസസ് ഓഹരി 215 രൂപ കുതിച്ച് 1579 രൂപയില്‍ അവസാനിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നഷ്ടത്തിന്‍റെ 30 ശതമാനത്തോളം തിരിച്ചുപിടിക്കാനായി
ന്യൂദല്‍ഹി: അദാനി ഓഹരി വിലകള്‍ ബുധനാഴ്ചയും തടസ്സമില്ലാതെ മുകളിലേക്ക് കുതിക്കുന്നു. അദാനി ഗ്രൂപ്പിന്‍റെ നട്ടെല്ലായ അദാനി എന്‍റര്‍പ്രൈസസ് ഓഹരി 215 രൂപ കുതിച്ച് 1579 രൂപയില്‍ അവസാനിച്ചു. മൂന്ന് ദിവസങ്ങളിലായി നഷ്ടത്തിന്‍റെ 30 ശതമാനത്തോളം തിരിച്ചുപിടിക്കാനായി.
അദാനി പോര്‍ട്സ് 9.25 രൂപ കയറി 601 രൂപയില്‍ അവസാനിച്ചു. അദാനി ഗ്രീന്‍, അദാനി വില്‍മര്‍, എന്‍ഡിടിവി ഓഹരി വിലകള്‍ അഞ്ച് ശതമാനം വീതം ഉയര്‍ന്നു. എസിസി, അംബുജ എന്നീ സിമന്‍റ് ഓഹരികളുടെ വിലയും കൂടി. ഇതോടെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിയെ കശാപ്പുചെയ്യാമെന്ന് കരുതിയ കോണ്‍ഗ്രസ് ക്യാമ്പുകള്‍ മ്ലാനതയിലാണ്.
അദാനി നടത്തിയ സിംഗപ്പൂര്‍, ഹോങ്കോങ്ങ് റോഡ് ഷോകളാണ് തുണയായത്. മൂന്ന് ദിവസത്തെ റോഡ് ഷോ അവസാനിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. അവിടെ ഒരു വിദേശ വെല്‍ത്ത് ഫണ്ട് 500 കോടി ഡോളര്‍ വരെ വായ്പ വാഗ്ദാനം ചെയ്തിട്ടുണ്ട്. റോയിട്ടേഴ്സ് എന്ന വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതുപോലെ മറ്റൊരു ഗ്രൂപ്പ് 80 കോടി ഡോളറും നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. ഇതോടെ അദാനി ഗ്രീന്‍ എനര്‍ജി 2024 സെപ്തംബറില്‍ നല്‍കേണ്ട 75 കോടിഡോളര്‍ വായ്പാ തിരിച്ചടവ് സംബന്ധിച്ച് ആശങ്ക ഇല്ലാതായി.
ഈ മാസം അവസാനം അടയ്ക്കേണ്ട ഓഹരികളില്‍മേലുള്ള വായ്പയുടെ തിരിച്ചടവ് തുകയായ 69 കോടി ഡോളര്‍ മുതല്‍ 79 കോടി ഡോളര്‍ വരെയുള്ള വായ്പ തിരിച്ചടക്കാന്‍ തയ്യാറായിക്കഴിഞ്ഞതായും അദാനി മാനേജ്മെന്‍റ് റോഡ് ഷോയില്‍ പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ വായ്പാഭാരം കുറയ്ക്കാന്‍ അദാനി ഗ്രൂപ്പിന് കഴിയുമെന്ന് ബോധ്യപ്പെടുത്തുന്ന റോഡ് ഷോ നിക്ഷേപകരില്‍ തെല്ലൊന്നുമല്ല ആത്മവിശ്വാസം വളര്‍ത്തിയിരിക്കുന്നത്.
ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ നിഷേധിച്ച അദാനി ഗ്രൂപ്പ് ഇപ്പോള്‍ വായ്പ തിരിച്ചടവ് കൃത്യമായി നല്‍കാന്‍ കഴിയുമെന്ന കാര്യം സംശയാതീതമായി വിദേശ നിക്ഷേപകര്‍ക്ക് മുന്‍പില്‍ തെളിയിക്കുകയാണ്.
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു
തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം
വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു
ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരിച്ചുവരുന്നുണ്ട് അദാനി...ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം തിരിച്ചെടുത്തു; പിന്നില്‍ അദാനി ഓഹരികളുടെ തുടര്‍ച്ചയായ മുന്നേറ്റം
തുടര്‍ച്ചയായി അദാനി ഓഹരികള്‍ മുകളിലോട്ട് ; ശതകോടീശ്വരൻമാരുടെ പട്ടികയിൽ 30ാം സ്ഥാനത്തേക്ക് ഉയര്‍ന്ന് അദാനി
തേപ്പ് പെട്ടി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വന്‍വിലക്കുറവ്; പഴയത് മാറ്റിയെടുക്കാനും സൗകര്യം; ഓഫര്‍ പ്രഖ്യാപിച്ച് ഫ്ലിപ്കാര്‍ട്ട്
പ്രവാസി ഭാരതീയ ദിവസ്: പ്രവാസി വിഷയങ്ങൾ ഉന്നയിച്ച് ഗൾഫ് പ്രതിനിധികൾ, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ യൂസഫലി
മാറ്റമുണ്ടാക്കുന്ന ബഹുമുഖ ബജറ്റ്; ശുഭാപ്തിവിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചു; ധനമന്ത്രിയില്‍ കണ്ടത് സര്‍ക്കാരിന്റെ സത്യസന്ധതയെന്ന് ഫെഡറല്‍ ബാങ്ക് എംഡി
സംസ്ഥാനത്ത് പോര്‍ക്ക് വിഭവങ്ങള്‍ക്ക് പ്രിയമേറുന്നു; ബീഫിന്റെ ഉപഭോഗത്തില്‍ നേരിയ കുറവ്