×
login
എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി‍‍ പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി

ന്യൂയോര്‍ക്കിലെ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഒരു അശനിപാതം പോലെയാണ് അദാനി ഗ്രൂപ്പിന് മീതെ പതിച്ചത്. പക്ഷെ ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ജനവരി 24ന് പ്രസിദ്ധീകരിച്ച തീയതി നോക്കിയാല്‍ ഹിന്‍ഡന്‍ബര്‍ഗിന് ചില ദുരുദ്ദേശ്യങ്ങളുണ്ടായിരുന്നു എന്ന് വ്യക്തം.

മുംബൈ: ന്യൂയോര്‍ക്കിലെ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഒരു അശനിപാതം പോലെയാണ് അദാനി ഗ്രൂപ്പിന് മീതെ പതിച്ചത്. പക്ഷെ ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ജനവരി 24ന് പ്രസിദ്ധീകരിച്ച തീയതി നോക്കിയാല്‍ ഹിന്‍ഡന്‍ബര്‍ഗിന് ചില ദുരുദ്ദേശ്യങ്ങളുണ്ടായിരുന്നു എന്ന് വ്യക്തം. 

അദാനി എന്‍റര്‍പ്രൈസസിന്‍റെ അനുബന്ധ ഓഹരി വില്‍പനയിലൂടെ (എഫ് പി ഒ) 20000 കോടി ഇന്ത്യയിലെ ഓഹരി വിപണിയില്‍ നിന്നും അദാനി സമാഹരിക്കാന്‍ അദാനി ഉദ്ദേശിച്ചത് ജനവരി 27 മുതലാണ്. അപ്പോള്‍ ഹിന്‍ഡന്‍ബര്‍ഗിന്‍റെ ദുരുദ്ദേശ്യം വ്യക്തം. അദാനിയുടെ അനുബന്ധ ഓഹരി വില്‍പന കാറ്റില്‍ പറത്തുക. അത് നടന്നു. റിപ്പോര്‍ട്ടിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണി ആടിയുലഞ്ഞു. 

അദാനി ഗ്രൂപ്പിന്‍റെ വിവിധ ഓഹരികളുടെ വില തുടര്‍ച്ചയായി തകര്‍ന്നു. ഏകദേശം 3600 കോടി ഡോളറാണ് അദാനിയുടെ വിവിധ ഓഹരികളില്‍ നിന്നും നഷ്ടമായത്. കാരണം അത്രയ്ക്ക് ആഘാതം നല്‍കുന്ന റിപ്പോര്‍ട്ടായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്‍റേത്. അദാനി കുടുംബത്തിലുള്ളവര്‍ നികുതിയില്ലാത്ത രാജ്യങ്ങളില്‍ കടലാസുകമ്പനികള്‍ തുറന്ന് കള്ളപ്പണം വെളുപ്പിക്കുന്നു എന്ന് വരെ ആരോപണമുണ്ടായി. അദാനിയുടെ വിവിധ കമ്പനികളുടെ ഓഹരിവില ഊതിപ്പെരുപ്പിച്ചതാണെന്ന ആരോപണം അദാനി ഓഹരികളില്‍ പണം നിക്ഷേപിച്ച ചെറുകിട നിക്ഷേപകരെ ശരിക്കും ഭയപ്പെടുത്തി. അവര്‍ ഓഹരികള്‍ കിട്ടുന്ന വിലയ്ക്ക് വിറ്റഴിച്ചു.  

പക്ഷെ അദാനി ഭയന്നില്ല. ഒരു കാരണവശാലും എഫ് പിഒ പിന്‍വലിക്കില്ലെന്ന് ഉറച്ച പ്രഖ്യാപനം അദാനി നടത്തിയപ്പോഴും പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. വിചാരിച്ചതുപോലെ 20000 കോടി ഈ സാഹചര്യത്തില്‍ സമാഹരിക്കാന്‍ അദാനി എന്‍റര്‍പ്രൈസസിന്‍റെ ഓഹരികള്‍ക്ക് സാധിക്കുമോ? ജനവരി 27 വെള്ളിയാഴ്ച എഫ് പിഒ ആരംഭിച്ച ദിവസം വെറും ഒരു ശതമാനം ഓഹരിയാണ് വിറ്റുപോയത്. ഇതോടെ അദാനിയിലുള്ള വിശ്വാസം പലര്‍ക്കും നഷ്ടമായി. എഫ് പിഒയുടെ രണ്ടാം ദിവസമാകട്ടെ വെറും നാല് ശതമാനം ഓഹരികള്‍ മാത്രമാണ് വിറ്റുപോയത്.  ഒരു ഘട്ടത്തില്‍ അദാനി എന്‍റര്‍പ്രൈസസ് ഓഹരി വില ഇടിഞ്ഞ് ഒരു വര്‍ഷത്തെ ഏറ്റവും താഴ്നന്ന നിലയായ 4190 എന്ന നിലയില്‍ എത്തിയിരുന്നു. 

വില്‍പനയ്ക്ക് വെച്ചിരിക്കുന്നത് 4.55 കോടി ഓഹരികളാണ്. വാങ്ങാന്‍ ആളില്ലെങ്കില്‍ അദാനിയുടെ മുഖം നഷ്ടപ്പെടും. അത് സര്‍ക്കാരിന്‍റെ പ്രതിച്ഛായയ്ക്കും മങ്ങലേല്‍പിക്കും. എന്ന് കരുതിയവര്‍ക്ക് തെറ്റി. അദാനിയെ സഹായിക്കാന്‍ അവസാന ദിനമായ ജനവരി 31 ചൊവ്വാഴ്ച വന്‍ തിരക്കായിരുന്നു.  


ആങ്കര്‍ ഇന്‍വെസ്റ്റര്‍മാരില്‍ ഒരാളായ അബുദാബിയിലെ ഐഎച്ച് സിയുടെ സിഇഒ സയ്യിദ് ബാസര്‍ ഷുഹെബ് അദാനിക്ക് പൂര്‍ണ്ണ പിന്തുണയുമായി എത്തി. എഫ് പിഒയ്ക്ക് മുന്‍പ് നിശ്ചിത എണ്ണം ഓഹരികള്‍ നിശ്ചിത വിലയ്ക്ക് വാങ്ങുന്ന നിക്ഷേപകരമാണ് ആങ്കര്‍ ഇന്‍വെസ്റ്റര്‍. അദാനി‍ എന്‍റര്‍പ്രൈസസിന്‍റെ എഫ് പിഒയ്ക്ക് ആങ്കര്‍ ഇന്‍വെസ്റ്റര്‍മാര്‍ ആകെ മുടക്കിയ 6000 കോടിയില്‍ 3200 കോടി രൂപ മുടക്കിയത് അബുദാബിയിലെ ഐഎച്ച്സി ആണ്.  അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്‍റെ അടിസ്ഥാനമൂല്യങ്ങളിലുള്ള ആത്മവിശ്വാസമാണ് അദാനി ഗ്രൂപ്പിലുള്ള തങ്ങളുടെ താല്‍പര്യത്തെ നയിക്കുന്നതെന്നും അദാനി ഗ്രൂപ്പിന്‍റെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വളര്‍ച്ചയില്‍ ശക്തമായ സാധ്യത ഞങ്ങള്‍ കാണുന്നുവെന്നും സയ്യിദ് ബാസര്‍ ഷുബൈബ് അഭിപ്രായപ്പെട്ടിരുന്നു.  

ക്യു ഐബി എന്നറിയപ്പെടുന്ന ഓഹരി വിപണിയിലെ കാര്യങ്ങള്‍ പരിശോധിച്ച് ഓഹരികളില്‍ നിക്ഷേപിക്കാന്‍ ശേഷിയുള്ള, സാമ്പത്തിക അടിത്തറയുള്ള കമ്പനികള്‍ക്ക് നീക്കിവെച്ച ഓഹരികള്‍ വാങ്ങാനും  കൂടുതല്‍  ആവശ്യക്കാരുണ്ടായി. 1.28 കോടി ഓഹരികളാണ് ക്യുഐബികള്‍ക്ക് വാങ്ങാന്‍ നീക്കിവെച്ചിരുന്നതെങ്കില്‍ 1.61 കോടി ഓഹരികള്‍ വാങ്ങാന്‍ ക്യുഐബികള്‍ തയ്യാറായിരുന്നു.  

നോണ്‍-ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റേഴ്സിന്(എന്‍ഐഐ) നീക്കിവെച്ച ഓഹരികളിലും വാങ്ങാന്‍ അഭൂതപൂര്‍വ്വമായ ആവേശമാണ് പ്രകടമായത്. ആകെ വില്‍പനയ്ക്ക് 96 ലക്ഷം ഓഹരികളാണ് ഉണ്ടായിരുന്നതെങ്കില്‍ 3.19 കോടി ഓഹരികള്‍ വാങ്ങാന്‍ ആവശ്യക്കാരുണ്ടായി. ഇതില്‍ ഇന്ത്യയിലും യുഎഇയിലും ഉള്ള ഫാമിലി ഓഫീസുകള്‍ ധാരാളമായി ഓഹരികള്‍ വാങ്ങാനെത്തിയതായി പറയുന്നു. ഉയര്‍ന്ന നിക്ഷേപമുള്ള വ്യക്തികളാണ് (ഹൈ നെറ്റ് വര്‍ത്ത് ഇന്‍ഡിവിജ്വല്‍സ്) ഈ ഫാമിലി ഓഫീസുകള്‍ക്ക് പിന്നില്‍. ഏകദേശം 9000 കോടി അവര്‍ മുടക്കിയതായി പറയുന്നു.  

എഫ് പിഒയ്ക്ക് മുന്‍പ് തന്നെ 1.8 കോടി ഓഹരികള്‍ 30 ഇന്‍സ്റ്റിറ്റ്യൂഷനല്‍ നിക്ഷേപകര്‍ക്കായി നല്‍കി 5,985 കോടി സമാഹരിച്ചിരുന്നു. ഇതില്‍ അബുദാബി ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി, മേബാങ്ക് ഏഷ്യ, ഗോള്‍ഡ്മാന്‍ സാക്സ്, നോമുറ ഫിനാന്‍ഷ്യല്‍, സൊസൈറ്റ് ജനറലെ, ജൂപിറ്റര്‍, ബിഎന്‍പി പാരിബാസ്, അല്‍ മെഹ്വാര്‍, സിറ്റി ഗ്രൂപ്പ്, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവര്‍ ഉള്‍പ്പെടുന്നു. 

4.55 കോടി ഓഹരികളാണ് വില്‍പനയ്ക്കുണ്ടായിരുന്നു. എന്നാല്‍ 5.08 കോടി ഓഹരികള്‍ക്ക് ആവശ്യക്കാരുണ്ടായി.ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ 100 ശതമാനവും കടന്ന് 112 ശതമാനം ആവശ്യക്കാര്‍ അദാനി എന്‍റര്‍പ്രൈസസ് ഓഹരികള്‍ വാങ്ങാനുണ്ടായി എന്നര്‍ത്ഥം. .  വിചാരിച്ചതുപോലെ അദാനിയ്ക്ക് 20000 കോടി പിരിഞ്ഞു കിട്ടുകയും ചെയ്തു. അങ്ങിനെ ആദ്യ വിജയം അദാനിയുടെ ദൃഡനിശ്ചയത്തിന് കിട്ടി. ഹിന്‍ഡന്‍ബര്‍ഗ് ആദ്യമായി ഒരു ഇന്ത്യന്‍ വ്യവസായിയുടെ മുന്നില്‍ പതറി. 

  comment

  LATEST NEWS


  ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


  പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


  തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


  വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


  ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


  ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.