×
login
'ഇന്ത്യയിലേക്ക് വരു, നിങ്ങള്‍ നടത്തിയിട്ടുള്ള എക്കാലത്തേയും വലിയ നിക്ഷേപമാകും അത്'; ഇലോണ്‍ മസ്‌കിനെ ഉപദേശിച്ച് അദാര്‍ പൂനാവാല

4400 കോടി ഡോളറിനാണ് ലോകത്തെ അതിസമ്പന്നരിലൊരാളായ ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവുംവലിയ കോടീശ്വരനും ടെസ്ല് മേധാവിയുമായ ഇലോണ്‍ മസ്‌കിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് സീറം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി അദാര്‍ പൂനാവാല. ഒരു പക്ഷെ ട്വിറ്റര്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് ഉചിതമായിരിക്കുമെന്നാണ് അദാറിന്റെ അഭിപ്രായം. ട്വിറ്ററിലൂടെയായിരുന്നു അദാറിന്റെ ഉപദേശം.

'ട്വിറ്റര്‍ വാങ്ങാനുള്ള നിങ്ങളുടെ നീക്കം എന്തെങ്കിലും കാരണവശാല്‍ നടന്നില്ലെങ്കില്‍ ആ മൂലധനം ഇന്ത്യയില്‍ നിക്ഷേപിക്കുക. ടെസ്‌ലയുടെ ഉയര്‍ന്ന ഗുണനിലവാരമുള്ള കാറുകളുടെ വലിയ തോതിലുള്ള ഉല്‍പാദനം ഇവിടെ സാധ്യമാകും. നിങ്ങള്‍ നടത്തിയതില്‍വച്ച് ഏറ്റവും മികച്ച നിക്ഷേപം ഇതായിരിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കാം'. പൂനാവാല ട്വീറ്റ് ചെയ്തു.


4400 കോടി ഡോളറിനാണ് ലോകത്തെ അതിസമ്പന്നരിലൊരാളായ ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. തന്റെ ഉടമസ്ഥതയില്‍ ട്വിറ്റര്‍ എല്ലാവര്‍ക്കും സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് മസ്‌ക സൂചന നല്‍കിയിരുന്നു. സാധാരണ ഉപഭോക്താക്കള്‍ക്ക് ട്വിറ്റര്‍ എപ്പോഴും സൗജന്യമായിരിക്കുമെങ്കിലും വാണിജ്യാവശ്യങ്ങള്‍ക്കും സര്‍ക്കാര്‍തല ഉപയോഗങ്ങള്‍ക്കും ചെറിയതുക നല്‍കേണ്ടിവരുമെന്ന് മസ്‌ക് ട്വീറ്റുചെയ്തിരുന്നു.

    comment

    LATEST NEWS


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


    രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


    അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും


    നടന്‍ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ തുടരുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.