×
login
ടാറ്റാ‍, മഹീന്ദ്ര, ഗോയങ്ക, അപ്പോളോ‍,ടിവിഎസ് : അഗ്‌നിപഥ് പദ്ധതിയ്ക്ക് പിന്തുണ അറിയിച്ച് വ്യവസായ ലോകം

അഗ്‌നിപഥ് പദ്ധതിയ്‌ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ദുഃഖമുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

ന്യൂദല്‍ഹി:   അഗ്‌നിപഥ് പദ്ധതിയെ അനുകൂലിച്ച് വ്യവസായ ലോകം രംഗത്തെത്തി. ടാറ്റാ, മഹീന്ദ്ര തുടങ്ങിയ പ്രമുഖ വ്യവയായികളെല്ലാം പദ്ധതിയെ പിന്തുണച്ച് രംഗത്തുവന്നു

യുവാക്കള്‍ക്ക് പ്രതിരോധ സേനയില്‍ സേവനമനുഷ്ഠിക്കാനുള്ള അവസരത്തിന് പുറമേ, ടാറ്റ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള വ്യവസായത്തിന് വളരെ അച്ചടക്കമുള്ള പരിശീലനം ലഭിച്ച തൊഴിലാളികളെ ലഭ്യമാക്കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പദ്ധതിയെ പിന്തുണച്ചുകൊണ്ട് പറഞ്ഞു

അഗ്‌നിപഥ് പദ്ധതിയിലൂടെ സേനയില്‍ നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക് ജോലി നല്‍കാന്‍ മഹീന്ദ്ര ഗ്രൂപ്പ് തയ്യാറാണ് എന്ന് ആനന്ദ് മഹീന്ദ്ര.വ്യക്തമാക്കി. അഗ്‌നിപഥ്  പദ്ധതിയ്‌ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ദുഃഖമുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.  

'അഗ്‌നിപഥ് പദ്ധതിയ്‌ക്കെതിരെ നടക്കുന്ന പ്രതിഷേധത്തിലും ആക്രമ സംഭവങ്ങളിലും അതീവ  ദുഃഖമുണ്ട്. അഗ്‌നിവീര്‍ കൈവരിക്കുന്ന അച്ചടക്കവും നൈപുണ്യവും അവരെ മികച്ച തൊഴില്‍ യോഗ്യരാക്കുമെന്ന് കഴിഞ്ഞ വര്‍ഷം പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. പദ്ധതിക്കു കീഴില്‍ പരിശീലനം സിദ്ധിച്ച, കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു', ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.


ആര്‍പിജി എന്റര്‍െ്രെപസസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക, ബയോകോണ്‍ ലിമിറ്റഡ് എന്‍എസ്ഇ 0.64 ശതമാനം ചെയര്‍പേഴ്‌സണ്‍ കിരണ്‍ മജുംദാര്‍ ഷാ, അപ്പോളോ ഹോസ്പിറ്റല്‍സ് എന്‍എസ്ഇ 2.98 ശതമാനം ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സംഗീത റെഡ്ഡി എന്നിവരിം അഗ്നി പഥിനെ  പിന്തുണച്ച് രംഗത്തുവന്നു

വ്യാവസായിക തൊഴില്‍ വിപണിയിലെ റിക്രൂട്ട്‌മെന്റില്‍ അഗ്‌നിവീഴ്‌സിന് ഒരു പ്രത്യേക നേട്ടമുണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് മസുംദാര്‍ഷാ ട്വീറ്റ് ചെയ്തു.

അച്ചടക്കവും കഴിവുമുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന്  വ്യവസായ പിന്തുണ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നതായി അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പിന്റെ സംഗീത റെഡ്ഡി  ട്വീറ്റില്‍ പറഞ്ഞു,

'അഗ്‌നിപഥ്' സംരംഭം സമൂഹത്തില്‍ വലിയ നല്ല സ്വാധീനം ചെലുത്തുമെന്നും അത് അത്യന്തം പ്രതികൂലമാകുമെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി എന്‍എസ്ഇ 1.28% മാനേജിംഗ് ഡയറക്ടര്‍ സുദര്‍ശന്‍ വേണു പ്രസ്താവിച്ചു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.