login
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കരുത്ത് പകര്‍ന്ന് ആമസോണ്‍‍; ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നു

ഇതിന്റെ ഭാഗമായി ഫോക്‌സ്‌കോണിന്റെ ചെന്നൈയിലുള്ള പ്രാദേശിക പങ്കാളികളായ ക്ലൗഡ് നെറ്റ്‌വര്‍ക്ക് ടെക്‌നോളജിയുമായി കരാറിലെത്തി. ആമസോണ്‍ ഫയര്‍ ടിവിയുടെ ഗാഡ്ജറ്റുകളാണ് ചെന്നൈയിലെ കമ്പനിയില്‍ നിര്‍മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഉല്‍പ്പാദനം ആരംഭിക്കുമെന്നാണ് വിവരം.

ബെംഗളൂരു: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കരുത്ത് പകര്‍ന്ന് ആമസോണും സ്മാര്‍ട്ട് ഗാഡ്ജറ്റുകള്‍ ഇന്ത്യയില്‍  നിര്‍മിക്കാന്‍ ഒരുങ്ങുന്നു. ചൈനയില്‍ നിന്നും തായ്‌വാനില്‍ നിന്നുമുള്ള ഇറക്കുമതികള്‍ കുറച്ച് സ്മാര്‍ട്ട് ഗാഡ്ജറ്റുകള്‍ പ്രാദേശിക വിപണിയില്‍ നിര്‍മിക്കാനാണ് ആമസോണ്‍ നീക്കം.  

ഇതിന്റെ ഭാഗമായി ഫോക്‌സ്‌കോണിന്റെ ചെന്നൈയിലുള്ള  പ്രാദേശിക  പങ്കാളികളായ ക്ലൗഡ് നെറ്റ്‌വര്‍ക്ക് ടെക്‌നോളജിയുമായി കരാറിലെത്തി. ആമസോണ്‍  ഫയര്‍ ടിവിയുടെ ഗാഡ്ജറ്റുകളാണ് ചെന്നൈയിലെ കമ്പനിയില്‍ നിര്‍മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഉല്‍പ്പാദനം ആരംഭിക്കുമെന്നാണ് വിവരം. നിലവില്‍ ചൈന, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് ആവശ്യമായ ഫയര്‍ ടിവി ഗാഡജറ്റുകള്‍ ഇറക്കുമതി ചെയ്യുന്നത്. പ്രാദേശിക ആവശ്യങ്ങള്‍  പരിഗണിച്ച് ലക്ഷക്കണക്കിന് യൂണിറ്റുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്ന് ആമസോണ്‍ ഇന്ത്യ വ്യക്തമാക്കി. ആവശ്യത്തിന് അനുസരിച്ച് ഉല്‍പ്പാദനം പടിപടിയായി ഉയര്‍ത്തും. രാജ്യത്ത് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍  ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ കമ്പനികള്‍ക്ക് അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. പ്രാദേശിക വിപണിക്ക് കരുത്ത് പകരാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും

ഈ നടപടികള്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ആമസോണിന്റെ ഇന്ത്യയിലെ ആദ്യ നിര്‍മാണശാലയാണ് ചെന്നൈയില്‍ വരാന്‍ പോകുന്നതെന്ന് ആമസോണ്‍ ഇന്ത്യ തലവന്‍ അമിത് അഗര്‍വാള്‍  ട്വീറ്റ് ചെയ്തു. കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ഇടപെടലുകള്‍ ഇന്ത്യയില്‍ നിര്‍മാണം നടത്തുന്നതിന് സഹായകരമായെന്നും അദ്ദേഹം വ്യക്തമാക്കി.

  comment

  LATEST NEWS


  ഒളിമ്പിക്‌സിന് കാണികള്‍ വേണം: സീക്കോ


  തമിഴ്‌നാട് മുന്നില്‍ തന്നെ; കേരളത്തിന് പത്ത് സ്വര്‍ണം കൂടി


  അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക്


  തീവ്രവാദികള്‍ക്കെതിരെ ബൈഡന്‍ പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍


  വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം


  ചെസ്സെഴുത്തിന്റെ കാരണവര്‍


  കഥയ മമ, കഥയ മമ


  ഇന്ന് 3792 പേര്‍ക്ക് കൊറോണ; 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4650 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4182 ആയി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.