login
ആമസോണ്‍‍, ഫ്ളിപ്കാര്‍ട്ട് എന്നിവ വഴി നടത്തുന്ന പണമിടപാടുകള്‍ അന്വേഷിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇ വാണിജ്യ സംരംഭങ്ങള്‍ക്ക് എതിരായ ഇന്ത്യ വ്യാപാരി കോണ്‍ഫെഡറേഷന്റെ ആക്ഷേപങ്ങള്‍ കേന്ദ്രസര്‍ക്കാറിനു ലഭിച്ചിരുന്നു.

ന്യൂദല്‍ഹി: ഇ  വാണിജ്യ വെബ്‌സൈറ്റുകള്‍ ആയ ആമസോണ്‍, ഫ് ളിപ്കാര്‍ട്ട് എന്നിവ വഴി നടത്തുന്ന പണമിടപാടുകള്‍ക്ക് പ്രത്യേക ഇളവുകളും, ക്യാഷ് ബാക്ക്കളും നല്‍കുന്നതില്‍  രാജ്യത്തെ ബാങ്കുകള്‍ പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നത് അന്വേഷിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍.

ഇതു സംബന്ധിച്ച് ഇന്ത്യ വ്യാപാരി കോണ്‍ഫെഡറേഷന്റെ പരാതി ലഭിച്ചിരുന്നു. ഇത് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യപരിശോധിച്ചുവരികയാണ് .

ഇ  വാണിജ്യ സംരംഭങ്ങള്‍ക്ക് എതിരായ  ഇന്ത്യ വ്യാപാരി കോണ്‍ഫെഡറേഷന്റെ ആക്ഷേപങ്ങള്‍ കേന്ദ്രസര്‍ക്കാറിനു ലഭിച്ചിരുന്നു. വിദേശ ഇടപാട് നിര്‍വഹണ നിയമത്തിന് കീഴില്‍, ഇവ സംബന്ധിച്ച ആക്ഷേപങ്ങള്‍  അന്വേഷിക്കാനുള്ള അധികാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിക്ഷിപ്തമാണ്. ആയതിനാല്‍ ഇത് സംബന്ധിച്ച ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇഡി ക്ക്  കൈമാറുകയും അന്വേഷണത്തിന് തുടക്കമിടുകയും ചെയ്തിട്ടുണ്ട്.

ഫ്‌ലിപ്കാര്‍ട്ടും, ആദിത്യ  ബിര്‍ള  ഫാഷന്‍ ആന്‍ഡ് റീട്ടെയിലും തമ്മിലുണ്ടായ ഇടപാടില്‍  നേരിട്ടുള്ള വിദേശ നിക്ഷേപ നയം, ലംഘിക്കപ്പെട്ടതായ ആരോപണത്തില്‍   ഇതുവരെ ഒരു അന്വേഷണവും  ആരംഭിച്ചിട്ടില്ലന്നും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ  ചുമതലയുള്ള സഹമന്ത്രി സോം പ്രകാശ് രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചു.

നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്ന രാജ്യത്തെ ഇ  വാണിജ്യ കമ്പനികളും സംവിധാനങ്ങളും വിദേശ ഇടപാട് നിര്‍വഹണ നിയമമനുസരിച്ച് നിലവില്‍ നിയന്ത്രിക്കപ്പെടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇ  വാണിജ്യ സംവിധാനം വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ആണ് പ്രവര്‍ത്തിക്കുന്നത്   എന്നത് പരിഗണിക്കുമ്പോള്‍, വ്യത്യസ്തമായ നിയമങ്ങളും നിയന്ത്രണങ്ങളും വിവിധ മേഖലകളിലായി ഇത്തരം വാണിജ്യ പ്രവര്‍ത്തനങ്ങളെ  കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു  എന്ന് കാണാനാകും.

ഒരു നിയന്ത്രണ ചട്ടക്കൂട് സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട 2002ലെ കോമ്പറ്റീഷന്‍ നിയമം, സുതാര്യമായ മത്സര സംവിധാനങ്ങള്‍ക്ക് ഭീഷണിയാകുന്ന മോശം പ്രവണതകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ അവസരമൊരുക്കുന്നു. നിയമത്തിലെ മത്സര വിരുദ്ധ കരാറുകള്‍ സംബന്ധിച്ച മൂന്നാം ഭാഗത്തിലെ വ്യവസ്ഥകളും, തങ്ങളുടെ പ്രത്യേക ആധിപത്യ  നില ( ഡോമിനന്റ്  പൊസിഷന്‍ ) ദുരുപയോഗപ്പെടുത്തുന്നതിനെതിരായ നാലാം ഭാഗവും ഇ  വാണിജ്യ സംവിധാനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും  ബാധകമാണ്.

 

 

  comment

  LATEST NEWS


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


  ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ


  സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം


  എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ


  കൊവിഡ് വ്യാപനം; കാസർകോട്ട് 622 പേര്‍ക്ക് കൂടി കൊവിഡ്, കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും: കളക്ടര്‍


  വീടിന്റെ തറ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി; നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ സിപിഎം ശ്രമിച്ചാൽ സംരക്ഷണം നൽകും


  വൈഗയുടെ മരണം: മകളെ പുഴയിലേക്ക് എറിഞ്ഞു; കുറ്റസമ്മതം നടത്തി സനു മോഹന്‍; മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.