×
login
2000 രൂപ നോട്ട് ‍‍‍‍എടുക്കേണ്ടെന്ന് ബിവറേജും കെഎസ്ആര്‍ടിസിയും ; പിന്നില്‍ രാഷ്ട്രീയമോ? 2000 രൂപ നോട്ടുമായി വന്നാല്‍ മാറിക്കൊടുക്കുമെന്ന് എസ് ബിഐ

2000 രൂപ നോട്ട് നിരോധവുമായി ബന്ധപ്പെട്ട് ഒട്ടേറെ തെറ്റിദ്ധാരണകള്‍ പരത്തുകയാണ് മോദി സര്‍ക്കാരിന് വിരുദ്ധരായ ലോബികള്‍. ഇതിന്‍റെ പേരില്‍ കേരളത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്താനും ശ്രമമുണ്ട്.

തിരുവനന്തപുരം: 2000 രൂപ നോട്ട് നിരോധവുമായി ബന്ധപ്പെട്ട് ഒട്ടേറെ തെറ്റിദ്ധാരണകള്‍ പരത്തുകയാണ് മോദി സര്‍ക്കാരിന് വിരുദ്ധരായ ലോബികള്‍.  ഇതിന്‍റെ പേരില്‍ കേരളത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്താനും ശ്രമമുണ്ട്. 

കേരളത്തില്‍ തന്നെ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ തന്നെ 2000 രൂപ നോട്ട് സ്വീകരിക്കേണ്ടെന്ന തീരുമാനത്തിലാണ്. മെയ് 23 മുതല്‍ സെപ്തംബര്‍ 30 വരെ 2000 രൂപ നോട്ടിന് നിയമപ്രാബല്യം (ലീഗല്‍ ടെണ്ടര്‍) ഉണ്ടെന്നിരിക്കെ തിരക്കിട്ട് നോട്ട് സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുന്നതിന് പിന്നില്‍ കേന്ദ്രത്തോടുള്ള രാഷ്ട്രീയ പകപോക്കലാണെന്ന് പരക്കെ വിമര്‍ശനമുണ്ട്. കാരണം അതുവഴി പൊതുജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണ് ലക്ഷ്യമെന്നും ആരോപണമുണ്ട്.  


ബെവ്കോയ്ക്ക് പിന്നാലെ '2000' നോട്ട് സ്വീകരിക്കേണ്ടെന്ന്  കെഎസ്ആർടിസിയും തീരുമാനിച്ചിരിക്കുകയാണ്. . ബിവറേജുകളിൽ ഇനി രണ്ടായിരം രൂപയുടെ നോട്ട് സ്വീകരിക്കേണ്ട എന്ന് കഴിഞ്ഞ ദിവസം ബിവറേജസ് കോര്‍പറേഷന്‍ പുറത്തിറക്കിയ സർക്കുലറില്‍ പറയുന്നു. 2000 രൂപയുടെ നോട്ട് പിൻവലിച്ചതിന് പിന്നാലെ നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്‌മെന്റ് ഇത് സംബന്ധിച്ച നിർദേശം നൽകിക്കഴിഞ്ഞിരിക്കുകയാണ്.  2000 രൂപ നോട്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി വിരുദ്ധ പ്രതിപക്ഷപാര്‍ട്ടികള്‍ ശക്തമായ വ്യാജപ്രചാരണവും ഭീതിപരത്തലും നടത്തുകയാണ്. 

അതിനിടെ 2000 രൂപ നോട്ട് മാറ്റിയെടുക്കാന‍് ഒട്ടേറെ തടസ്സങ്ങളുണ്ടെന്ന രീതിയില്‍ വ്യാജവാര്‍ത്തകളും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. 2000 രൂപ നോട്ട് ബാങ്കില്‍ നിന്നും മാറ്റിയെടുക്കാന്‍ ബാങ്ക് സ്ലിപ് വേണം, തിരിച്ചറിയല്‍ രേഖ വേണം എന്നൊക്കെ നൂറുകണക്കിന് നൂലാമാലകള്‍ ഉണ്ടെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ മോദി വിരുദ്ധ പക്ഷം പ്രചരിപ്പിക്കുന്നത്. എന്നാല‍് സ്ലിപ്പോ തിരിച്ചറിയല്‍ രേഖയോ ഇല്ലാതെ ഇരുപത് 2000 നോട്ടുകള്‍ വരെ (അതായത് 20,000 രൂപ വരെ) ഒറ്റയടിക്ക് മാറ്റിയെടുക്കാമെന്നാണ് എസ് ബിഐ പറയുന്നത്. ഇത് സംബന്ധിച്ച് എസ് ബിഐ എല്ലാ ശാഖകളിലും നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. നോട്ട് മാറിക്കിട്ടാന്‍ തിരിച്ചറിയല്‍ രേഖകളോടൊപ്പം ഒരു ഫോറവും പൂരിപ്പിച്ച് നല്‍കണമെന്നത് വെറും വ്യാജപ്രചാരണമാണെന്ന് എസ് ബി ഐ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 19 പ്രാദേശിക ഓഫീസുകളിലും മെയ് 23 മുതല്‍ പഴയ 2000 രൂപ നോട്ടുകള്‍ എടുക്കാന്‍ തുടങ്ങും.  

മെയ് 19നാണ് ആർബിഐ രണ്ടായിരം രൂപയുടെ നോട്ട് പിൻവലിച്ചത്. ഇതിന് പിന്നിലെ കാരണവും ആർബിഐ തന്നെ വിശദീകരിക്കുന്നുണ്ട്. 2016ൽ നോട്ട് നിരോധന കാലത്ത് പെട്ടെന്നുണ്ടായ കറൻസി ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടൊണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയതെന്ന് ആർബിഐ പറയുന്നു. അന്ന് പഴയ 500,1000 നോട്ടുകൾ നിരോധിച്ച സാഹചര്യത്തിലായിരുന്നു 2000 രൂപ നോട്ടുകൾ രംഗപ്രവേശം ചെയ്തത്. ഇപ്പോൾ കറൻസിയിലെ കുറവ് പരിഹരിക്കുകയും ജനങ്ങളുടെ ആവശ്യങ്ങൾ 500,200 നോട്ടുകൾ കൊണ്ട് നിറവേറ്റാനാകുകയും ചെയ്യുന്നുവെന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ 2000 നോട്ടുകളുടെ ഉപയോഗം കുറവാണെന്നാണ് വിലയിരുത്തൽ. ഇപ്പോൾ ജനങ്ങളുടെ കൈവശമുള്ളതിൽ ഭൂരിഭാഗവും 2017 മാർച്ചിന് മുൻപ് പുറത്തിറക്കിയിട്ടുള്ള 2000 രൂപ നോട്ടുകളാണ്. 2018-19 കാലത്ത് 2000 രൂപാ നോട്ടുകളുടെ അച്ചടി നിർത്തിവച്ചു. ഇത്തരമൊരു പശ്ചാത്തലത്തിൽ 2000 രൂപാ നോട്ടുകൾ അവ എന്തിനാണോ ആവിഷ്‌കരിച്ചത് ആ ലക്ഷ്യം പൂർത്തിയാക്കി എന്ന് വിലയിരുത്തിയതിനാലാണ് അവ പിൻവലിക്കുന്നതെന്ന് ആർബിഐ വിശദീകരിക്കുന്നു. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. 

    comment

    LATEST NEWS


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


    സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'


    മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്


    മാധ്യമ വേട്ടയ്ക്ക് ഇരയായ പെണ്‍കുട്ടിയുടെ കഥയുമായി ലൈവ്


    മനീഷ് സിസോദിയ ജയിലില്‍ തന്നെ തുടരും, ഇഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതീവ ഗുരുതരം; ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതിയും തള്ളി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.