login
ആത്മനിര്‍ഭര്‍ ഭാരത്: നിര്‍മാണമേഖലയില്‍ നിക്ഷേപവുമായി പ്രവാസി ഭാരതീയര്‍, നിര്‍മ്മാണ്‍ ഭാരതി ഹോള്‍ഡിങ് കമ്പനിക്ക് 15ന് തിരിതെളിയും

സി.വി. ആനന്ദബോസ് ഭാരതി ഹോള്‍ഡിങ് കമ്പനിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതമെന്ന ആഹ്വാനം ഏറ്റെടുത്ത് വിദേശമലയാളികള്‍. ഇന്‍ഫ്രാസ്ട്രക്ചറല്‍, നഗരാസൂത്രണ മേഖലകളില്‍ പതിറ്റാണ്ടുകളായി നിര്‍ണായക പങ്കുവഹിച്ചിരുന്നവര്‍ ഒരുമിച്ച് കൂടിയാണ് നിര്‍മ്മാണ്‍ ഭാരതി ഹോള്‍ഡിങ് കമ്പനി എന്ന പേരില്‍ പുതിയ സംരംഭം തുടങ്ങിയത്.  ഇതിന്റെ ഉദ്ഘാടനം 15ന് എളമക്കര ഭാസ്‌കരീയത്തില്‍ നടക്കും.  

സി.വി. ആനന്ദബോസ് ഭാരതി ഹോള്‍ഡിങ് കമ്പനിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി വി. മുരളീധരന്‍ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്യും. ഓഫീസ് ഉദ്ഘാടനം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സിഎംഡി മധു എസ്. നായര്‍ നിര്‍വഹിക്കും. കമ്പനിയുടെ ആദ്യ അനുബന്ധ സംരംഭമായ ഭൂമിത്ര കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉദ്ഘാടനം ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിക്കും. ആര്‍. ഹരി, എസ്. സേതുമാധവന്‍, എ.ആര്‍. മോഹന്‍ എന്നിവര്‍ സംസാരിക്കും. ഇന്ത്യയിലെവിടെയും ചെറുതും വലുതുമായ ഏത് സംരംഭവും എറ്റെടുക്കുമെന്ന് ചെയര്‍മാന്‍ ഹരിലാല്‍ പരമേശ്വരന്‍, എംഡി സിബി മണി എന്നിവര്‍ അറിയിച്ചു.  

ഗള്‍ഫില്‍ വിവിധ മേഖലകളില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്കും നിര്‍മാണരംഗത്തെ ചെറുകമ്പനികള്‍ക്കും നിര്‍മ്മാണ്‍ ഭാരതിയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കാം.

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.