×
login
ഗിനി ബസാവുമായി ബീറ്റ ഗ്രൂപ്പ് കരാറൊപ്പിട്ടു

ബീറ്റ ഗ്രൂപ്പ് ഗിനി ബസാവുവിലെ കശുവണ്ടി വ്യവസായത്തില്‍ പത്ത് കോടി അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപം നടത്തും.

തിരുവനന്തപുരം: എഷ്യയിലെ പ്രമുഖ കമ്പനികളിലൊന്നായ ബീറ്റ ഗ്രൂപ്പ് ഗിനി ബസാവു സര്‍ക്കാരുമായി വ്യാവസായിക കരാറില്‍ ഒപ്പിട്ടു. കശുവണ്ടി വ്യാപാര കരാറിലാണ് ഗിനി ബസാവു ധനമന്ത്രി ലാന്‍സിന്‍ കോണ്‍ടെയും ബീറ്റ ഗ്രൂപ്പ് ഡയറക്ടര്‍ കെ.പി. രമേശ് കുമാറും ധാരണാപത്രം ഒപ്പിട്ടത്.

ബീറ്റ ഗ്രൂപ്പ് ഗിനി ബസാവുവിലെ കശുവണ്ടി വ്യവസായത്തില്‍ പത്ത് കോടി അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപം നടത്തും. സംഭരണത്തിനും വിപണനത്തിനുമായി ആധുനിക സംവിധാനങ്ങള്‍ തയാറാക്കുമെന്നുമാണ് ധാരണാപത്രത്തില്‍. നിക്ഷേപം ഗിനി ബസാവുവിലെ കശുവണ്ടി മേഖലയില്‍ രണ്ടാം വിപ്ലവത്തിന് സാക്ഷ്യം വഹിക്കുമെന്ന് ബീറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ജെ. രാജ്‌മോഹന്‍പിള്ള പറഞ്ഞു. ഡയറക്ടര്‍മാരായ രാജ്‌നാരായണന്‍ പിള്ള, സച്ചിദാനന്ദന്‍ എന്നിവരും ധാരണാപത്രത്തില്‍ ഒപ്പു വയക്കുന്നതിന് സന്നിഹിതരായിരുന്നു.

 

    comment
    • Tags:

    LATEST NEWS


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു


    എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു; നഷ്ടമായത് സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയ വ്യക്തിത്വത്തെ


    പെട്രോള്‍, ഡീസലിന് 2 രൂപ അധിക സെസ്സ്, നാളെ മുതല്‍ പ്രാബല്യത്തില്‍;ഭൂമിയുടെ ന്യായവിലയിലും 20 ശതമാനം വര്‍ധനവുണ്ടാകും


    ചിറ്റേടത്ത് ശങ്കുപിള്ള: വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി


    വൈക്കത്ത് എരിഞ്ഞ കനലുകള്‍; ദീപ്ത സ്മരണയില്‍ ഗോവിന്ദപണിക്കര്‍, ബാഹുലേയന്‍, ചാത്തന്‍ കുഞ്ഞപ്പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.