×
login
കോയമ്പത്തൂരില്‍ ലുലു ‍മാള്‍: തമിഴ്നാട്ടില്‍ കാലു കുത്തിക്കില്ലന്ന് ബിജെപിയും എഐഎഡിഎംകെ‍യും.

കോയമ്പത്തൂരില്‍ ലുലു മാള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതിനെതിരെയാണ് ഇരു പാര്‍ട്ടികളും നിലപാടുമായി രംഗത്തു വന്നത്.

ചെന്നൈ: തമിഴ്‌നാട്ടില്‍ ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപിയും എഐഎഡിഎംകെയും. ഈയിടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഗള്‍ഫ് സന്ദര്‍ശന വേളയില്‍്കോയമ്പത്തൂരില്‍ ലുലു മാള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതിനെതിരെയാണ് ഇരു പാര്‍ട്ടികളും നിലപാടുമായി രംഗത്തു വന്നത്.

പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിട നിര്‍മാണത്തിന് ഒരു ഇഷ്ടിക പോലും ബി.ജെ.പി സമ്മതിക്കില്ലന്ന് തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈ വ്യക്തമാക്കി.

പാവപ്പെട്ട ചില്ലറ വ്യാപാരികളെ ഇത് ദോഷകരമായി ബാധിക്കും. മുന്‍ കാലങ്ങളില്‍ വാള്‍മാര്‍ട്ടിനെ എതിര്‍ത്തിരുന്ന സംഘടനകള്‍ ലുലുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അണ്ണാമലൈ ചോദിച്ചു.

കോയമ്പത്തൂരില്‍ എംഎല്‍എ ബിജെപിയുടെ വനതി ശ്രീനിവാസനാണ്. അതിനാല്‍ പാര്‍ട്ടിയുടെ എതിര്‍പ്പ് ലുലു ഗ്രൂപ്പിന് നിസ്സാരമായി കാണാനാവില്ല


ബഹുരാഷ്ട്ര കുത്തക കമ്പനിയായ ലുലുവിനെ സംസ്ഥാനത്ത് അനുവദിക്കില്ല ന്ന് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ ചീഫ് കോര്‍ഡിനേറ്ററുമായ എടപ്പാളി പളനി സ്വാമിയും വ്യക്തമാക്കി.

ചെറുകിട മേഖലയില്‍ ബഹുരാഷ്ട്ര കുത്തകകളെ അനുവദിക്കില്ലെന്ന് നിലപാടെടുത്ത ആദ്യത്തതെ രാഷ്ട്രീയ കക്ഷി എഐഎഡിഎംകെ ആയിരുന്നുവെന്നും ചെറുകിട കച്ചവടക്കാര്‍ക്ക് ദോഷകരമായി വരുന്ന ബില്‍ വന്നപ്പോള്‍ അതിനെ ജയലളിത എതിര്‍ത്തിരുന്നതായും എടപ്പാളി ചൂണ്ടികാട്ടി.

നിങ്ങളെ തകര്‍ക്കുന്നവര്‍ക്കെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടായി തുടരാന്‍ വ്യാപാരികളോട് അഭ്യര്‍ത്ഥിച്ച എടപ്പാളി,ഡിഎംകെ ഭരണത്തിന് കീഴില്‍ വ്യാപാരികള്‍ ഭയപ്പാടിലാണ് കഴിയുന്നതെന്നും അവര്‍ 'മാമൂല്‍' (കൊള്ളപ്പലിശക്കാര്‍ക്ക് കൈക്കൂലി) നല്‍കാന്‍ നിര്‍ബന്ധിതരാകുന്നതായും ആരോപിച്ചു

  comment

  LATEST NEWS


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.