×
login
ഏകീകൃത നിര്‍മാണ നിയമം വേണം; കെ റെയിലിന് പകരം അതിവേഗ റെയിലും അതിവേഗ ഹൈവേയും ഒരുമിക്കുന്ന രൂപരേഖയുമായി ബില്‍ഡേഴ്‌സ്‌ അസോസിയേഷന്‍ ഓഫ് ഇന്ത്യ

സര്‍ക്കാര്‍ നിര്‍മാണ കരാറുകളില്‍ വിലക്കയറ്റത്തിന് അനുസരിച്ചുള്ള വിലവ്യതിയാന വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഖനനത്തിനുമായി രാജ്യത്താകമാനം ഏകീകൃതനിയമം വേണമെന്ന് ബില്‍ഡേഴ്‌സ്‌ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മാനേജിങ് കമ്മിറ്റിയും ജനറല്‍ കൗണ്‍സില്‍ യോഗവും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിര്‍മാണ കരാറുകളില്‍ വിലക്കയറ്റത്തിന് അനുസരിച്ചുള്ള വിലവ്യതിയാന വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികള്‍ വേണം. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. സാധാറോഡിലൂടെ 65 ടണ്‍ഭാരമുള്ള ടോറസ് ടെയ്‌ലറുകള്‍ കടന്നു പോകുമ്പോള്‍ റോഡുകള്‍ അതിവേഗം തകരും. അതിന്റെ കുറ്റം മുഴുവന്‍ കരാറുകാരുടെ ചുമലില്‍ വരികയാണ്. അതിനാല്‍ റോഡുകള്‍ നിര്‍മ്മിക്കുമ്പോള്‍ അത്തരം പ്രശ്‌നങ്ങള്‍ക്ക് കൂടി പരിഹാരം കണ്ടുവേണം എസ്റ്റിമേറ്റ് തയ്യാറാക്കാനും ഫണ്ട് അനുവദിക്കാനുമെന്നും യോഗം ആവശ്യപ്പെട്ടു.

കെ റെയിലിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. കെ റെയിലിന് പകരം അതിവേഗ റെയിലും അതിവേഗ ഹൈവേയും ഒരുമിച്ച് നിര്‍മിക്കാവുന്ന രൂപരേഖയും യോഗത്തില്‍ അവതരിപ്പിച്ചു. മാസ്‌കോം സ്റ്റീല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെയും ജികെ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും സിഎംഡി ഡോ. ജോര്‍ജ്ജ് ആന്റണിയാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആറുവരി റോഡ്, എക്‌സപ്രസ് ഹൈവേ, അതിവേഗ റെയില്‍ എന്നിവ ഒരേ വരിയിലെ സ്ഥലമുപയോഗിച്ച് നിര്‍മിക്കുന്ന പദ്ധതിയാണിത്. കെറെയിലിനായി 2000 വീടുകള്‍ ഒഴിപ്പിക്കേണ്ടി വരുമ്പോള്‍ പുതിയ പദ്ധതിക്കായി 200 വീടുകള്‍ നീക്കിയാല്‍ മതിയാകും. പദ്ധതി നടപ്പിലായാല്‍ രണ്ടര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്താനുമാകുമെന്നും ഡോ. ജോര്‍ജ്ജ് ആന്റണിയുടെ പദ്ധതി രൂപരേഖയില്‍ അവതരിപ്പിച്ചു.


രണ്ടുദിവസത്തെ സമ്മേളനത്തില്‍ ബില്‍ഡേഴ്‌സ്‌ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് നിമേഷ് ഡി. പട്ടേല്‍, ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദക്ഷിണമേഖലാ വൈസ് പ്രസിഡന്റ് ജി. വേദ് ആനന്ദ്, സംസ്ഥാന പ്രസിഡന്റ് നജീബ് മണ്ണേല്‍, സംസ്ഥാന സെക്രട്ടറി കെ. ജ്യോതികുമാര്‍, കൊല്ലം സെന്റര്‍ ചെയര്‍മാന്‍ സജി സതീഖ്, കൊല്ലം സെന്റര്‍ വൈസ് ചെയര്‍മാന്‍ എസ്.ആര്‍. സജീവ്, ഓര്‍ഗനൈസിങ് കമ്മിറ്റി സെക്രട്ടറി ഡോ, ലാമന്റോ ടി. സോമര്‍വെല്‍, സൂര്യദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

  comment

  LATEST NEWS


  മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


  സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


  വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


  രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


  അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും


  നടന്‍ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ തുടരുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.