×
login
പോക്കറ്റ് കാലിയാകാതിരിക്കാന്‍ മലയാളി അതിര്‍ത്തിയിലേക്ക്; തമിഴ്‌നാട്ടില്‍ കച്ചവടം പൊടിപൊടിക്കുന്നു, ഒരു ലിറ്റര്‍ പെട്രോളിന് ഏഴു രൂപയോളം കുറവ്

വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാന്‍ നിത്യോപയോഗ സാധനങ്ങളും തമിഴ്‌നാട് അതിര്‍ത്തിയിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങുകയാണ്. അതിര്‍ത്തിയിലെ മൊത്ത വ്യാപാരകേന്ദ്രങ്ങളായ ഊരമ്പ്, കന്നുമാമൂട്, പനച്ചമൂട് എന്നിവിടങ്ങളില്‍ നിന്നാണ് വ്യാപാരികള്‍ കടകളിലേക്കുപോലും ചരക്കുകള്‍ വാങ്ങുന്നത്.

വെള്ളറട: വിലക്കയറ്റത്തില്‍ നിന്ന് രക്ഷതേടി ജില്ലയിലെ മലയാളികള്‍ എത്തുന്നത് തിരുവനന്തപുരം-കന്യാകുമാരി ജില്ല അതിര്‍ത്തിയില്‍. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തമിഴ്‌നാട്ടില്‍ സ്ഥിതിചെയ്യുന്ന പെട്രോള്‍ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും തേടിയെത്തുകയാണ് മലയാളി.  

പെട്രോളിനും ഡീസലിനും സംസ്ഥാന ബജറ്റില്‍ രണ്ടു രൂപ വീതം സെസ് ഏര്‍പ്പെടുത്തിയത് നടപ്പാക്കുന്നതോടെ മലയോര അതിര്‍ത്തിയിലെ തമിഴ്‌നാട് പെട്രോള്‍ പമ്പുകളില്‍ കച്ചവടം പൊടിപൊടിക്കും. വിലവര്‍ധന  നടപ്പാക്കുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് ഏഴു രൂപയോളം കുറവുണ്ടാകും തമിഴ്‌നാട് പമ്പുകളില്‍. നിലവില്‍ നാലുരൂപയ്ക്ക് മുകളില്‍ വില വ്യത്യാസമുണ്ട്. ഇപ്പോള്‍ തന്നെ ഇരുചക്രവാഹനങ്ങള്‍ മുതല്‍ ചരക്കു വാഹനങ്ങളും സ്‌കൂള്‍വാഹനങ്ങളും കാറുകളുമൊക്കെ തമിഴ്‌നാട് പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നത് പതിവാക്കിയിരിക്കുകയാണ്. കൊല്ലങ്കോട് മുതല്‍ ആറുകാണി വരെയുള്ള മുപ്പത് കിലോമീറ്ററിലധികം ദൂരം കേരള തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളില്‍ ഒരു ഡസനോളം തമിഴ്‌നാട് പെട്രോള്‍ പമ്പുകളാണുള്ളത്. ഇവയില്‍ കന്നുമാമൂട്, പുലിയൂര്‍ശാല, മലയിന്‍കാവ് പമ്പുകളില്‍  ഇന്ധനം നിറയ്ക്കാന്‍ രാവിലെയും വൈകിട്ടും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.


അതേസമയം കേരള അതിര്‍ത്തിയിലെ പമ്പുകളില്‍ കച്ചവടം പകുതിയില്‍ താഴെയാണെന്ന് ജീവനക്കാര്‍ പറയുന്നു. വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാന്‍ നിത്യോപയോഗ സാധനങ്ങളും തമിഴ്‌നാട് അതിര്‍ത്തിയിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങുകയാണ്. അതിര്‍ത്തിയിലെ മൊത്ത വ്യാപാരകേന്ദ്രങ്ങളായ ഊരമ്പ്, കന്നുമാമൂട്, പനച്ചമൂട് എന്നിവിടങ്ങളില്‍ നിന്നാണ് വ്യാപാരികള്‍ കടകളിലേക്കുപോലും ചരക്കുകള്‍ വാങ്ങുന്നത്. ചില്ലറ സാധനം വാങ്ങുന്ന ഉപഭോക്താക്കളും ഇവിടെയെത്തി പലചരക്കു സാധനങ്ങള്‍ വാങ്ങുന്നത് പതിവാക്കിയിരിക്കുകയാണ്. നിര്‍മാണസാമഗ്രികള്‍ കൂടുതലും വാങ്ങുന്നത് മുന്‍ കാലങ്ങളില്‍ തന്നെ തമിഴ്‌നാട്ടിലെ സ്ഥാപനങ്ങളില്‍ നിന്നാണ്. കേരളത്തില്‍ താമസിക്കുന്ന വ്യാപാരികള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ നടത്തുന്നതും തമിഴ്‌നാട് പ്രദേശത്താണ്. കോഴി വ്യാപാരവും പച്ചക്കറിയും മത്സ്യ ഗോഡൗണുകളുമെല്ലാം തമിഴ്‌നാട് അതിര്‍ത്തിയിലാണ്.

പ്രതിദിനം കോടികളുടെ കച്ചവടമാണ് അതിര്‍ത്തിപ്രദേശത്ത് നടക്കുന്നത്. ഉപഭോക്താക്കളാകട്ടെ തൊണ്ണൂറ് ശതമാനവും മലയാളികളും. ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ടെക്‌സ്റ്റൈല്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ അതിര്‍ത്തി കടന്ന് മാര്‍ത്താണ്ടത്തെ കടകളില്‍ എത്തുന്നവരില്‍ വലിയൊരു പങ്കും മലയാളികളാണ്. മദ്യത്തിനും വില കൂടുമ്പോള്‍ കച്ചവടം കൊഴുക്കുന്നത് അതിര്‍ത്തിയിലെ തമിഴ്‌നാട് ടാസ്മാക് ഷോപ്പുകളിലാണ്. നിത്യേന ഇവിടങ്ങളിലെത്തുന്നതിലും ഭൂരിഭാഗം മലയാളികളാണ്. ഈ ഒഴുക്ക് ഇനി വര്‍ധിക്കുമെന്ന് തീര്‍ച്ച. വിവാഹമായാലും ഉത്സവമായാലും മറ്റു ചടങ്ങുകള്‍ക്കായാലും പൂവും പച്ചക്കറിയും ചിക്കനുമുള്‍പ്പെടെ തമിഴ്‌നാട് വഴിയെത്തുന്നതാണ് ലാഭമെന്ന് മലയോര  തീരദേശ അതിര്‍ത്തി പ്രദേശത്തെ മലയാളി തിരിച്ചറിഞ്ഞിട്ട് കാലങ്ങളായി.

    comment

    LATEST NEWS


    പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ വേണ്ട, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനം; സംസാരിക്കാന്‍ സമയം തരാതെ മനപ്പൂര്‍വം അപമാനിച്ചതാണ്


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.