×
login
കോവിഡാനന്തര കാലത്തെ മുന്നേറ്റത്തിന് റിസോഴ്‌സുകള്‍ മെച്ചപ്പെട്ട രീതിയില്‍ പ്രയോജനപ്പെടുത്തണം സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തണം ഡോ. എ വി അനൂപ്

നമ്മുടെ ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി ബിസിനസ് ചെയ്യുന്ന സംരംഭങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണം.

ഡോ. എ വി അനൂപ്, 

എംഡി, എവിഎ ഗ്രൂപ്പ് ഓഫ് കമ്പനീസ്

ബിസിനസ് വോയിസ്

കോവിഡ് പ്രതിസന്ധി തന്നെയാണ് ഭരണത്തുടര്‍ച്ച നേടിയിരിക്കുന്ന സര്‍ക്കാരിന്റെ മുന്നിലെ വലിയ വെല്ലുവിളി. തൊഴില്‍ നഷ്ടപ്പെട്ട ജനങ്ങളെയും ബിസിനസ് നഷ്ടത്തിലായ സംരംഭകരെയും കൈപിടിച്ചുയര്‍ത്തുകയെന്നതാണ് ഭാരിച്ച ഉത്തരവാദിത്തം. വായ്പാ തിരിച്ചടവിനുള്ള ബുദ്ധിമുട്ടാണ് സംരംഭകര്‍ ഇന്നു നേരിടുന്ന പ്രധാന പ്രശ്‌നം. തിരിച്ചടവിന് മൊറട്ടോറിയം, പലിശ ഇളവ് തുടങ്ങിയവയാണ് സംരംഭകര്‍ ആഗ്രഹിക്കുന്നത്. ജപ്തിയിലേക്കും മറ്റും പോകുന്ന സ്ഥിതിയിലാണ് പലരും ഉള്ളത്. തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല. ടൂറിസം, ആയുര്‍വേദം, ട്രാവല്‍, ഹോട്ടല്‍ വ്യവസായം തുടങ്ങിയ മേഖലകളെയാണ് കോവിഡ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.

കെട്ടിട നികുതിയില്‍ ഇളവ് വേണം

വാടകക്കെട്ടിടത്തിലും മറ്റും പ്രവര്‍ത്തിക്കുന്ന ധാരാളം സംരംഭകരുണ്ട്, കച്ചവടക്കാരുണ്ട്. പലര്‍ക്കും വാടക പോലും കൊടുക്കാനാവുന്നില്ല. കെട്ടിട, ഭൂ നികുതിയില്‍ എന്തെങ്കിലും ഇളവുകള്‍ സര്‍ക്കാര്‍ അവര്‍ക്ക് നല്‍കിയാല്‍ വലിയ സഹായമാവും. വിദേശ രാജ്യങ്ങളിലേത് പോലെ വലിയതോതില്‍ സംരംഭകര്‍ക്ക് പണം വിതരണം ചെയ്യുന്നത് ഇവിടെ പ്രായോഗികമല്ല. അമേരിക്കയിലും മറ്റും സംരംഭകര്‍ക്ക് എത്ര നഷ്ടമുണ്ടായെന്ന് പരിശോധിച്ച് ആ തുക സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കുകയാണ്. തൊഴിലാളികളുടെ എണ്ണം കണക്കാക്കി ശമ്പളം കൊടുക്കാനുള്ള തുകയും സംരംഭകന്റെ എക്കൗണ്ടിലേക്ക് എത്തുന്നു. ഇവിടെ അത്തരമൊരു ആവശ്യം സര്‍ക്കാരിനോട് ഉന്നയിക്കാവുന്ന സാഹചര്യമല്ല ഉള്ളത്.

പ്രവാസികളുടെ കൈപിടിക്കാം

വിദേശത്തുനിന്ന് തൊഴില്‍ നഷ്ടപ്പെട്ടും ബിസിനസ് നിര്‍ത്തിയുമൊക്കെ ധാരാളമാളുകള്‍ തിരികെ വരുന്നുണ്ട്. അവര്‍ക്ക് ചെറിയ രീതിയിലെങ്കിലും എന്തെങ്കിലും ബിസിനസ് തുടങ്ങാനും ഉപജീവനം നടത്താനുമുള്ള സാഹചര്യവും സഹായവും സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കണം. വസ്തുവോ മറ്റ് ഈടുകളോ ഒന്നുമില്ലാതെ വായ്പ കൊടുക്കാനായാല്‍ ഉപകരിക്കും. നോര്‍ക്ക മുഖേനയും മറ്റും സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ വിദേശത്തുനിന്ന് തിരികെയെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇത്രയും വലിയ ഒരു ജനതയെ കൂട്ടായി പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ തന്നെ കാലഘട്ടത്തിനു യോജിച്ച എന്തെങ്കിലും ബിസിനസ് തുടങ്ങിയാലും മതി. പ്രവാസികള്‍ക്ക് അതില്‍ ജോലിക്ക് മുന്‍ഗണന കൊടുക്കാം.

പെയ്തൊഴുകിപ്പോകുന്ന പണം

വെള്ളത്തിനും മറ്റ് അസംസ്‌കൃത വസ്തുക്കള്‍ക്കുമൊന്നും ഇവിടെ ക്ഷാമമില്ല. മഴ ധാരാളമായി ലഭിക്കുന്ന സംസ്ഥാനമാണ്. എന്നാല്‍ ഇപ്പോള്‍ വെള്ളമെല്ലാം കടലിലേക്ക് ഒഴുകിപ്പോകുകയാണ്. നമുക്ക് നഷ്ടപ്പെട്ടു പോകുന്ന ജലം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പരിശോധിക്കണം. മിനറല്‍ വാട്ടര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് മഴക്കാലത്ത് നമുക്ക് ലഭിക്കുന്ന വെള്ളം ശേഖരിച്ച്, ശുദ്ധീകരിച്ച് കുപ്പിവെള്ളമാക്കി വിതരണം ചെയ്യുന്ന സംരംഭത്തിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കണം. വെള്ളത്തിന് ക്ഷാമമുള്ള വിദേശ രാജ്യങ്ങളിലേക്കും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ വെള്ളം നമുക്ക് കയറ്റിയയക്കാം.

നമ്മുടെ പച്ചമരുന്നുകള്‍

കോവിഡാനന്തര കാലത്തെ മുന്നേറ്റത്തിന് നമ്മുടെ റിസോഴ്‌സുകള്‍ എങ്ങനെ മെച്ചപ്പെട്ട രീതിയില്‍ പ്രയോജനപ്പെടുത്താമെന്ന് സര്‍ക്കാര്‍ ആലോചിക്കണം. പ്രകൃതിയുടെ അനുഗ്രഹം കിട്ടിയ നാടാണിത്. വലിയ വനസമ്പത്തുണ്ട്. പച്ചമരുന്നുകള്‍ ധാരാളമായി കണ്ടുവരുന്നു. നമ്മുടെ പച്ചമരുന്നുകള്‍ പലതും വിദേശത്തേക്ക് തനത് രൂപത്തില്‍ തന്നെ കയറ്റിയയക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പല വിദേശ രാജ്യങ്ങളില്‍ നിന്നും ഇവിടേക്ക് വരുന്ന മരുന്നുകളുടെയും ഗുളികകളുടെയുമൊക്കെ പ്രധാന ചേരുവകള്‍ നമ്മുടെ നാട്ടിലെ ഏതെങ്കിലും പച്ചമരുന്നിന്റെ സത്തില്‍ നിന്ന് എടുക്കുന്ന പദാര്‍ത്ഥങ്ങളാണെന്ന് പരിശോധിച്ചാല്‍ മനസിലാവും.

കുടമ്പുളിയുടെയും മുരിങ്ങയുടെയുമൊക്കെ സത്ത് ഇപ്രകാരം വിദേശങ്ങളില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. അത് ഉല്‍പ്പന്നമായി മാറി വിദേശത്തുനിന്ന് എത്തുമ്പോള്‍ അനേക മടങ്ങ് മൂല്യം വര്‍ദ്ധിക്കുന്നു. ഇത്തരം സാധ്യതകള്‍ മനസിലാക്കി, നമ്മുടെ ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി ബിസിനസ് ചെയ്യുന്ന സംരംഭങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണം. ഇത്തരം വിഭവങ്ങളുടെ കൃഷിയെ പ്രോല്‍സാഹിപ്പിക്കണം. സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തണം.

 

  comment

  LATEST NEWS


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍


  മനുഷ്യഗണ വിശേഷങ്ങള്‍


  വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ


  ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാന്‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്


  ഈ കൈയ്യിലുണ്ട് ഭാഗ്യം; അത് എനിക്കല്ല, നിങ്ങള്‍ക്കായി മാത്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.