×
login
വേഗം കൂടണം; സുതാര്യത അത്യാവശ്യം; അനുമതികള്‍ വേഗത്തിലാവട്ടെ; പിപിപി തന്നെ മാതൃക

ബിസിനസ് നടത്തിപ്പില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം. സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നയമാകണം പിന്തുടരേണ്ടത്.

തോമസ് ജോര്‍ജ് മുത്തൂറ്റ്,  

(എംഡി, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്)

 

പ്രശ്നങ്ങള്‍ ചെറുതായാലും വലുതായാലും അവ പരിഹരിക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നതാണ് പുതിയ സര്‍ക്കാരിനെ സംബന്ധിച്ച പ്രധാന ആഗ്രഹം. ശുഭസ്യ ശീഘ്രം എന്നാണല്ലോ പഴഞ്ചൊല്ല്. നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് മുഹൂര്‍ത്തം നോക്കണ്ട എന്നും പറയും. ഇക്കാര്യത്തില്‍ കെഎംആര്‍എല്‍ കൊച്ചിയില്‍ കാഴ്ച വെച്ച വേഗതയെ എല്ലാ കാര്യങ്ങളിലും എല്ലാ കാലത്തും നമുക്ക് മാതൃകയാക്കാവുന്നതാണ്.

കാര്യങ്ങള്‍ ചെറുതായാലും വലുതായാലും ചെയ്യുന്നതിലെ സുതാര്യതയാണ് മറ്റൊരു അത്യാവശ്യം. സുതാര്യതയുണ്ടെങ്കില്‍ പിന്നെ ഒന്നിനേയും ഭയപ്പെടേണ്ടതില്ല. സത്യം പറയുന്നവര്‍ക്ക് അതോര്‍ത്ത് വെയ്ക്കേണ്ട കാര്യമില്ല എന്ന് പറയുന്നതുപോലെയാണ് സുതാര്യതയുടെ കാര്യവും. സുതാര്യത കൊണ്ടുവന്നാല്‍ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമെല്ലാം താനേ ഇല്ലാതാവും.

ബിസിനസ് അനുമതികള്‍ കുറേക്കൂടി എളുപ്പത്തിലാക്കണം. ബിസിനസുകള്‍ ആരംഭിക്കുന്ന സമയത്തെ അനുമതികള്‍ മാത്രമല്ല പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളിലെ അനുമതികളും ലളിതവും വേഗത്തിലുമാക്കണം. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മുന്നോട്ടു വെയ്ക്കുന്ന ചുവപ്പുനാടയില്‍ കുരുങ്ങിയാണ് പല സംരംഭങ്ങളും തുടക്കത്തില്‍ത്തന്നെ മുട്ടുകുത്തിപ്പോവുന്നത്. നടത്തിപ്പിന് മാത്രമല്ല പരാതിപരിഹാരത്തിനും ഏകജാലകം വേണം. സംരംഭകര്‍ക്ക് വ്യവസായ, ധനകാര്യ, സഹകരണവകുപ്പു മന്ത്രിമാരെ നേരിട്ട് ബന്ധപ്പെടാനുള്ള സംവിധാനവും ഒരുക്കണം.

ബിസിനസ് നടത്തിപ്പില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം. സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നയമാകണം പിന്തുടരേണ്ടത്. ഇക്കാര്യത്തില്‍ ചൈനയെ കണ്ടു പഠിക്കണം. അവിടെ കമ്യൂണിസമാണ് പറയുന്നതെങ്കിലും മിക്കവാറും എല്ലാ ബിസിനസ്സുകളും നടത്തുന്നത് സ്വകാര്യ മേഖലയാണ്. അവര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളും പ്രോത്സാഹനവുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇവിടെയും അതേ മാതൃക വരണം. ഇക്കാര്യത്തില്‍ ചെയ്യാവുന്ന മറ്റൊരു കാര്യം കൂടുതല്‍ പിപിപി (പൊതു, സ്വകാര്യ പങ്കാളിത്തം) പദ്ധതികള്‍ നടപ്പാക്കുക എന്നതാണ്. നെടുമ്പാശ്ശേരിയുടെ തിളങ്ങുന്ന ഉദാഹരണം ഇവിടെത്തന്നെയുണ്ടല്ലോ. സര്‍ക്കാരിനും ജനങ്ങള്‍ക്കും ബിസിനസ്സുകാര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ പുതിയ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.

ബിസിനസ് വോയിസ്

 

 

  comment

  LATEST NEWS


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍


  മനുഷ്യഗണ വിശേഷങ്ങള്‍


  വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ


  ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാന്‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്


  ഈ കൈയ്യിലുണ്ട് ഭാഗ്യം; അത് എനിക്കല്ല, നിങ്ങള്‍ക്കായി മാത്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.