×
login
നഷ്ടം 4550 കോടി; വരുമാനത്തിലും ശതകോടികളുടെ ഇടിവ്; ഏറ്റെടുക്കലുകളില്‍ എഡ്യുടെക് ഭീമന് ചുവട് പിഴച്ചു; ബൈജുസ് വന്‍ പ്രതിസന്ധിയില്‍

കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഗോള തലത്തില്‍ വന്‍ ഏറ്റെടുക്കലാണ് ബൈജൂസ് നടത്തിയത്. ഇരുപതോളം കമ്പനികളെയാണ് ഇങ്ങനെ ഏറ്റെടുത്തത്. ഇതില്‍ പലതും വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതും ബൈജൂസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

മുംബൈ: കേരളത്തിന്റെ അഭിമാനമായി വളര്‍ന്നുവന്ന എഡ്യുടെക് ഭീമന് ചുവട് പിഴച്ചു. വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ് ബൈജുസ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട  വാര്‍ഷിക ഫലം പ്രകാരം 4550 കോടിയാണ് കമ്പനിയുടെ നഷ്ടം. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കമ്പനിയുടെ നിലനില്‍പ്പ് തന്നെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. 

ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഏറ്റവുകൂടുതല്‍ നടന്ന കൊറോണ കാലത്തു പോലും ബൈജൂസ് നഷ്ടത്തിലേക്ക് കുതിക്കുകയായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഗോള തലത്തില്‍ വന്‍ ഏറ്റെടുക്കലാണ് ബൈജൂസ് നടത്തിയത്. ഇരുപതോളം കമ്പനികളെയാണ് ഇങ്ങനെ ഏറ്റെടുത്തത്. ഇതില്‍ പലതും വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതും ബൈജൂസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.  

ആകാശ് ഉള്‍പ്പെടെ ബൈജൂസ് നടത്തിയ ഏറ്റെടുക്കലുകളുടെ പണം ഇനിയും കൊടുത്തുതീര്‍ക്കാനുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടിയുടെ നഷ്ടമാണ് ബൈജൂസിന് ഉണ്ടായത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ വരുമാനത്തിലും വന്‍ ഇടിവുണ്ടായി. 2,704 കോടിയില്‍ നിന്നും വരുമാനം 2,428 കോടിയായി കുറഞ്ഞിട്ടുണ്ട്. കേരളത്തില്‍ നിന്ന് വളരെ വേഗം ഉയര്‍ന്നുവന്ന കമ്പനിയായിരുന്നു ബൈജൂസ്.  

  comment

  LATEST NEWS


  ബാലഗോകുലം നൽകുന്നത് സമാനതകളില്ലാത്ത സംഭാവന; മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം


  മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


  സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


  വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


  രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


  അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.