×
login
ഇനി കോളിങ്ങും എസ്എംഎസും സൗജന്യം; കൊറോണക്കാലത്ത് കൂടുതല്‍ ഇളവുകളുമായി റിലയന്‍സ് ജിയോ; ഓഫറുമായി മറ്റു ടെലികോം കമ്പനികളും

10 ബെനിഫിറ്റ് പ്ലാനിനു കീഴില്‍ 100 മിനിറ്റ് സൗജന്യ കോളിംഗ്, സൗജന്യ എസ്എംഎസ് സൗകര്യം ഇന്ത്യയിലെവിടെ നിന്നും എല്ലാ ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്കും ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജിയോ നിരവധി ബാങ്കുകളുമായി സഹകരിച്ച് എടിഎം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ് സൗകര്യം ഒരുക്കിയിരുന്നു

മുംബൈ: കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള ദേശീയ ലോക്ക്ഡൗണില്‍ ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത അനുഭവം നല്‍കുന്നതിനായി സൗജന്യ കോളിങ്ങും എസ്എംഎസും നല്‍കി റിലയന്‍സ് ജിയോ. ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്കാണ് 2020 ഏപ്രില്‍ 17 വരെ 100 മിനിറ്റ് സൗജന്യ കോളിംഗും എസ്എംഎസും ലഭ്യമാകുക. ഈ കാലയളവില്‍ വാലിഡിറ്റി തീര്‍ന്നുപോയാലും വരിക്കാര്‍ക്ക് ഇന്‍കമിംഗ് കോളുകള്‍ തുടര്‍ന്നും ലഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

10 ബെനിഫിറ്റ് പ്ലാനിനു കീഴില്‍ 100 മിനിറ്റ് സൗജന്യ കോളിംഗ്, സൗജന്യ എസ്എംഎസ് സൗകര്യം ഇന്ത്യയിലെവിടെ നിന്നും എല്ലാ ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്കും ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജിയോ നിരവധി ബാങ്കുകളുമായി സഹകരിച്ച് എടിഎം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ് സൗകര്യം ഒരുക്കിയിരുന്നു. ഫോണ്‍ വാലറ്റുകള്‍, യുപിഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് മുമ്പ് ഫോണുകള്‍ റീചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരുന്നു.

ജിയോയ്ക്കു പുറമേ എയര്‍ടെല്‍, ബിഎസ്എന്‍എല്‍ എന്നിവയും ഉപയോക്താക്കള്‍ക്ക് ഏപ്രില്‍ 17 വരെ സൗജന്യ പ്ലാനുകള്‍ നല്‍കിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ സിമ്മുകളുടെ സേവനങ്ങളൊന്നും ഏപ്രില്‍ 20 വരെ നിര്‍ത്തലാക്കില്ലെന്ന് ടെലികമ്യൂണികേഷന്‍ മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ഇതിനു പുറമെ പാവപ്പെട്ടവരുടെയും അക്കൗണ്ടുകളിലെ 10 രൂപ ടോക്‌ടൈമും ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. സമാനമായ പ്രവര്‍ത്തനം വോഡഫോണും ചെയ്തിട്ടുണ്ട്. ഇന്ത്യയിലുടനീളം 80 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി ഏപ്രില്‍ 17 വരെ നീട്ടിയതായി എയര്‍ടെല്‍ അറിയിച്ചു.

  comment

  LATEST NEWS


  ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി


  യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)


  പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍


  കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും


  രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി


  ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്‍റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.