×
login
കാനറ ബാങ്കിന് നാലാം പാദത്തില്‍ 1010 കോടി രൂപ അറ്റാദായം; വാര്‍ഷിക അറ്റാദായം 2557 കോടി; പ്രവര്‍ത്തന ലാഭം 20,009 കോടി

വാര്‍ഷിക പ്രവര്‍ത്തന ലാഭം 55.93 ശതമാനം വര്‍ധിച്ച് 20,009 കോടി രൂപയിലെത്തി. പലിശ ഇതര വരുമാനം 40.75 ശതമാനം വര്‍ധിച്ച് 15,285 കോടി രൂപയിലെത്തി.

കൊച്ചി: പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന് 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ അറ്റാദായം 45.11 ശതമാനം വര്‍ധിച്ച് 1010 കോടി രൂപയിലെത്തി. 2557 കോടി രൂപയാണ് വാര്‍ഷിക അറ്റാദായം. 136.40 ശതമാനം വര്‍ധനയാണ് നാലാം പാദത്തിലെ പ്രവര്‍ത്തന ലാഭത്തില്‍ ഉണ്ടായത്.  

വാര്‍ഷിക പ്രവര്‍ത്തന ലാഭം 55.93 ശതമാനം വര്‍ധിച്ച് 20,009 കോടി രൂപയിലെത്തി. പലിശ ഇതര വരുമാനം 40.75 ശതമാനം വര്‍ധിച്ച് 15,285 കോടി രൂപയിലെത്തി. കറന്റ് അക്കൗണ്ട് ആന്റ് സേവിങ്സ് അക്കൗണ്ട് നിക്ഷേപം  13.95 ശതമാനം വര്‍ധിച്ച് 3,30,656 കോടി രൂപയായി. 3.82 ശതമാനമാണ് അറ്റ നിഷ്‌ക്രിയ ആസ്തി. 13.18 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാദം.

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.