×
login
ചേതന്‍ പ്രകാശ് ജെയിന്‍ സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ് ‍ലിമിറ്റഡിന്റെ സിഎംഡി

ഇന്ത്യന്‍ റെയില്‍വേ പേഴ്സണല്‍ സര്‍വീസ് 1994 പരീക്ഷാ ബാച്ച് ഉദ്യോഗസ്ഥനാണ്.

ന്യൂഡല്‍ഹി: ശാസ്ത്ര സാങ്കേതിക മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും സിഎസ്ഐആര്‍ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ചേതന്‍ പ്രകാശ് ജെയിന്‍ സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡ് ചെയര്‍മാന്‍  മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല ഏറ്റെടുത്തു.

ഇന്ത്യന്‍ റെയില്‍വേ പേഴ്സണല്‍ സര്‍വീസ് 1994  പരീക്ഷാ ബാച്ച് ഉദ്യോഗസ്ഥനാണ്.

ദില്ലി ഹന്‍സ്രാജ് കോളേജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.ദില്ലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം ഫില്ലും മുംബയ് കെ സി  ലോ കോളേജില്‍നിന്ന്് എല്‍എല്‍ബി യും പൂര്‍ത്തിയാക്കി.ന്യൂഡല്‍ഹിയിലെ എഫ്എംഎസില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.

 ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് '(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്അഡ്മിനിസ്‌ട്രേഷന്‍, വിക്ടോറിയ, കാനഡ), ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍ &  റവന്യൂ പ്രവചനം '(യുഎസ്എയിലെ ഡ്യൂക്ക് സര്‍വകലാശാല);സ്ട്രാറ്റജിക് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് '(അഹമ്മദാബാദിലെ ഐ.ഐ.എ0 ), സ്ട്രാറ്റജിക് മാനേജുമെന്റ് പ്രോഗ്രാം '(ഐഎസ്ബി, മൊഹാലി, ).

തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് അഭിമാനകരമായ വിവിധ പരിശീലന പരിപാടികള്‍ക്ക് അദ്ദേഹം വിധേയനായി:

എച്ച്ആര്‍, അഡ്മിനിസ്‌ട്രേറ്റീവ്, ഫിനാന്‍ഷ്യല്‍ കാര്യങ്ങളില്‍ പരിചയ സമ്പന്നനാണ്.റെയില്‍വേയിലെ  പ്രധാന സ്ഥാനങ്ങള്‍ വഹിച്ചു റെയില്‍വേ ബോര്‍ഡില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പിന്നീട്  

ആര്‍വിഎന്‍എല്ലില്‍ (റെയില്‍വേ മന്ത്രാലയത്തിന്റെ പൊതുമേഖലാ സ്ഥാപനം)ജനറല്‍ മാനേജര്‍ എച്ച ആര്‍ ആയും ജോലി നോക്കി.സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അംഗം, പ്രസാര്‍ ഭാരതി റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2020 ഒക്ടോബര്‍ 19 മുതല്‍ അദ്ദേഹം ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു

 

 

 

  comment

  LATEST NEWS


  സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍


  മനുഷ്യഗണ വിശേഷങ്ങള്‍


  വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ


  ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാന്‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.