×
login
ചൈനയില്‍ ഇരുമ്പുമറ; ഡേറ്റ സ്വകാര്യത‍യുടെ പേരുപറഞ്ഞ് ഭീമന്‍ ടെക് കമ്പനികളെ ചങ്ങലക്കിട്ട് ചൈന; യുഎസ്‍ ബന്ധമുള്ള കമ്പനികളെ ചൈന ഞെരുക്കുന്നു

കോവിഡിന് ശേഷം ലോകക്രമത്തില്‍ ഉണ്ടായ മാറ്റം ചൈനയെ ശക്തമായ ഇരുമ്പുമറ ഉയര്‍ത്താന്‍ പ്രേരിപ്പിക്കുന്നു. യുഎസുമായി ബന്ധമുള്ള ചൈനീസ് കമ്പനികളെ ഡേറ്റ സ്വകാര്യത മുതല്‍ പല പേരുകളില്‍ ചൈനീസ് ഭരണകൂടം ശ്വാസം മുട്ടിക്കുകയാണ്.

ഹോങ്കോങ്: കോവിഡിന് ശേഷം ലോകക്രമത്തില്‍ ഉണ്ടായ മാറ്റം ചൈനയെ ശക്തമായ ഇരുമ്പുമറ ഉയര്‍ത്താന്‍ പ്രേരിപ്പിക്കുന്നു. യുഎസുമായി ബന്ധമുള്ള ചൈനീസ് കമ്പനികളെ ഡേറ്റ സ്വകാര്യത മുതല്‍ പല പേരുകളില്‍ ചൈനീസ് ഭരണകൂടം ശ്വാസം മുട്ടിക്കുകയാണ്.

ചൈനയ്‌ക്കെതിരെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും യൂറോപ്യന്‍ രാജ്യങ്ങളും ശക്തമായ നിലപാടെടുത്തതോടെ തിരിച്ചും ശക്തമായ നിലപാടെടുക്കുകയാണ് ചൈന. ചൈനയുടെ ഉള്ളില്‍ നിന്ന് പല രഹസ്യവിവരവും ചോരുന്നെന്ന ഭയം ചൈനയുടെ ഉറക്കം കെടുത്തുകയാണ്. ഇനി ചൈനയുടെ അതിര്‍ത്തിയില്‍ നിന്നും പുറത്തേക്കും പുറത്ത് നിന്ന് ചൈനയിലേക്കും എന്തൊക്കെ വിവരങ്ങള്‍ വരികയും പോവുകയും ചെയ്യുന്നു എന്ന കാര്യം ചൈന അരിച്ചുപെറുക്കി പരിശോധിക്കും. ഇതിന് മുതിരുന്ന കമ്പനികളെ ചൈന പലവിധ നിയമങ്ങളുടെ പേരില്‍ ശ്വാസംമുട്ടിച്ച് കൊല്ലം.

ഏറ്റവുമൊടുവിലത്തെ ഉദാഹരണം മൂന്ന് ചൈനീസ് ഭീമന്‍ ടെക് കമ്പനികളുടെ പതനമാണ്. ദിദി, ഫുള്‍ ട്രക്ക് അലയന്‍സ്, കാന്‍സുന്‍ എന്നീ മൂന്ന് ചൈനീസ് കമ്പനികളുടെ ചിറകരിഞ്ഞിരിക്കുകയാണ് ചൈന.

കഴിഞ്ഞ കുറച്ച് നാളായി വിജയം നേടി മുന്നോട്ട് കുതിച്ചിരുന്ന ആലിബാബ, ടെന്‍സെന്‍റ് തുടങ്ങിയ വന്‍ ടെക് കമ്പനികളുടെ ചിറകരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ചൈന. ആലിബാബയുടെ ഉടമ ജാക്മായ്ക്ക് 280 കോടി ഡോളറാണ് പിഴയിട്ടത്. ഇപ്പോള്‍ ഡേറ്റ സ്വകാര്യത എന്ന കാരണം പറഞ്ഞ് ആഗോള തലത്തില്‍, പ്രത്യേകിച്ചു യുഎസില്‍ നിക്ഷേപം നടത്തിയ ടെക് കമ്പനികളെ ശ്വാസം മുട്ടിക്കുകയാണ് ചൈന.

ഏറ്റവുമൊടുവില്‍ കാറുകള്‍ ആപ് വഴി വാടകയ്ക്ക് നല്‍കുന്ന ദിദി എന്ന ഓണ്‍ലൈന്‍ കമ്പനിയെ ആരോപണങ്ങളാല്‍ ശ്വാസംമുട്ടിക്കുകയാണ് ചൈനീസ് ഭരണകൂടം. നേരത്തെ ഊബറിനെ ചൈനയില്‍ നിന്നും കെട്ടുകെട്ടിച്ച ചൈനീസ് കമ്പനിയാണ് ദിദി. നിയമങ്ങള്‍ ലംഘിച്ച് വിവരശേഖരണം നടത്തുന്നു എന്നാണ് ചൈനീസ് അധികൃതര്‍ ഇപ്പോള്‍ ദിദിയ്ക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്. ന്യൂയോര്‍ക്ക് ഓഹരി എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു എന്നതാണ് ദിദിയെ ചൈനയുടെ നോട്ടപ്പുള്ളിയാക്കിയത്. ദിദിയുടെ ഓഹരിവില ഇതോടെ 20 ശതമാനം താഴ്ന്നു. ചൈനയുടെ ഈ നീക്കം മൂലം ദിദിയുടെ വിപണിവില ഏകദേശം 2900 കോടി ഡോളര്‍ തകര്‍ന്നിരിക്കുകയാണ്.

ന്യൂയോര്‍ക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതിന്‍റെ പേരില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ അടിയേറ്റ മറ്റ് രണ്ട് ടെക് കമ്പനികളാണ് ഫുള്‍ ട്രക്ക് അലയന്‍സും കാന്‍സുനും. ആദ്യത്തേത്ത് ആപ് വഴി ട്രക്കുകള്‍ വാടകയ്ക്ക് നല്‍കുന്ന കമ്പനിയെങ്കില്‍ രണ്ടാമത്തേത് തൊഴിലൊഴിവുകള്‍ ലിസ്റ്റ് ചെയ്യുന്ന കമ്പനിയാണ്. ഈ കമ്പനികളെയും അനധികൃതമായി വിവരശേഖരണം നടത്തുന്നു എന്ന് ആരോപിച്ചാണ് ചൈനീസ് സര്‍ക്കാര്‍ ശ്വാസം മുട്ടിക്കുന്നത്. ഇവയുടെ ഓഹരി വില യഥാക്രമം 11 ശതമാനവും 12 ശതമാനവും തകര്‍ന്നു.

യുഎസ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളെ മനപൂര്‍വ്വം വേട്ടയാടുകയാണ് ചൈനീസ് സര്‍ക്കാരെന്ന് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷകന്‍ അലക്‌സ് കാപ്രി പറയുന്നു. വിവരം അഥവാ ഡേറ്റ കൂടുതല്‍ തന്ത്രപരമായ ഒന്നായി മാറിയിരിക്കുന്നു. ശക്തമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അല്‍ഗൊരിതം, മെഷീന്‍ ലേണിംഗ് എന്നിവ ഉപയോഗിക്കുന്നതോടെ ഡേറ്റ കൂടുതല്‍ തന്ത്രപരമായ സ്വത്തായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത്തരം കമ്പനികള്‍ സൂക്ഷിച്ചിട്ടുള്ള വിവരം ചൈനീസ് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം എന്നത്തേക്കാളും വിലപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. ഈ കമ്പനികള്‍ക്ക് യുഎസുമായി ബന്ധമുള്ളതിനാലാണ് ചൈന ഈ ടെക് കമ്പനികളെ വേട്ടയാടുന്നത്. ഈ കമ്പനികളുടെ ഡേറ്റ യുഎസ് താല്‍പര്യങ്ങള്‍ക്കായി ഭാവിയില്‍ ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കയാണ് ചൈനയ്ക്കുള്ളതെന്ന് ഹോങ്കോംഗ് ആധാരമായി പ്രവര്‍ത്തിക്കുന്ന കൈയുവാന്‍ കാപിറ്റലിന്റെ എംഡി ബ്രോക് സില്‍വേഴ്‌സ് പറയുന്നു. യുഎസില്‍ നിന്നും മൂലധനം സമാഹരിച്ച് യുഎസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിനാലാണ് ദിദി, ഫുള്‍ ട്രക്ക് അലയന്‍സ്, കാന്‍സുന്‍ എന്നീ കമ്പനികള്‍ക്ക് നേരെ ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്വേഷണവും നടപടിയും ഉണ്ടായത്.

സൈബര്‍ സ്‌പേസ് നിയന്ത്രിക്കുന്ന ചൈനയുടെ അധികൃതര്‍ ദിദിയെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും ഗൗരവപ്പെട്ട നിയമലംഘനമാണെന്ന് കുറ്റപ്പെടുത്തി ദിദിയെ ആപ് സ്റ്റോറില്‍ നിന്നും നിരോധിച്ചിരിക്കുകയാണ്. ഇനി ഡേറ്റ സുരക്ഷയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുമെന്നും അത് ലംഘിക്കുന്നവരോട് അല്‍പം പോലും ക്ഷമിക്കാത്ത നയമായിരിക്കും ചൈന നടപ്പാക്കുകയെന്നും കമ്പനികള്‍ക്ക് മുന്‍കരുതല്‍ നല്‍കിയിട്ടുണ്ട്. ചൈനയുടെ അതിര്‍ത്തിയില്‍ നിന്നും പുറത്തേക്കും പുറത്ത് നിന്ന് ചൈനയിലേക്കും എന്തൊക്കെ വിവരങ്ങള്‍ വരികയും പോവുകയും ചെയ്യുന്നു എന്ന കാര്യം ഇനി ചൈന അരിച്ചുപെറുക്കി പരിശോധിക്കും.

അങ്ങിനെ എല്ലാ ഏകാധിപത്യ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളെയും പോലെ ചൈനയില്‍ കൂടുതല്‍ കനമുള്ള ഇരുമ്പുമറ ഉയര്‍ന്നുകഴിഞ്ഞു. കമ്മ്യൂണിസ്റ്റ് റഷ്യ ഒരിക്കല്‍ തകര്‍ന്നതുപോലെ ഇത് ചൈനയെയും തകര്‍ക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. 
 

  comment

  LATEST NEWS


  കേരളത്തിൽ താലിബാനിസം വളര്‍ത്തുന്നു; അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം അഫ്ഗാനായി മാറുമെന്ന് അൽഫോൺസ് കണ്ണന്താനം


  പരമാത്മാവിനെ സാക്ഷാത്കരിക്കുക


  നിസര്‍ഗ ദശ


  സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.