login
മെയ്ക് ഇന്‍ ഇന്ത്യ: കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ചൈനയെ ഒഴിവാക്കി; കണ്ടെയ്‌നറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും; ഈ രംഗത്ത് വന്‍ശക്തിയാകാന്‍ ഇന്ത്യ

വര്‍ഷം തോറും 8,000 കണ്ടെയ്‌നറുകള്‍ കോണ്‍കോര്‍ വാങ്ങാറുണ്ട്. ഇതില്‍ അധികവും ചൈനയിലെ കമ്പനികളാണ് നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ബാക്കി ആവശ്യമായുള്ള 6,000 കണ്ടെയ്‌നറുകള്‍ ഇന്ത്യയ്ക്കകത്തെ നിര്‍മ്മാതാക്കള്‍ വഴി നിര്‍മ്മിക്കാന്‍ ടെണ്ടര്‍ വിളിക്കാനാണ് തീരുമാനമെന്ന് കോണ്‍കോര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി. കല്യാണ രാമ പറഞ്ഞു.

ന്യൂദല്‍ഹി: കണ്ടെയ്‌നറുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച് മെയ്ക് ഇന്‍ ഇന്ത്യയെ ശക്തിപ്പെടുത്താനുള്ള നീക്കവുമായി കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (കോണ്‍കോര്‍). നേരത്തെ ചൈനയിലായിരുന്നു ഇതിന്‍റെ നിര്‍മ്മാണം.

ഇന്ത്യയിലെ നിര്‍മ്മാതാക്കളായ ബെല്ലിനെയും (ബിഎച്ച്ഇഎല്‍) ബ്രെയ്ത് വെയ്റ്റിനെയുമാണ് 1000 കണ്ടെയ്‌നറുകളുടെ മാതൃകകള്‍ നിര്‍മ്മിക്കാനുള്ള ചുമതല ഏല്‍പിച്ചിരിക്കുന്നത്. ഇവ ഈ മാസം അവസാനം ടെസറ്റ് ചെയ്യും.

വര്‍ഷം തോറും 8,000 കണ്ടെയ്‌നറുകള്‍ കോണ്‍കോര്‍ വാങ്ങാറുണ്ട്. ഇതില്‍ അധികവും ചൈനയിലെ കമ്പനികളാണ് നിര്‍മ്മിക്കുന്നത്. ഏകദേശം പ്രതിവര്‍ഷം 200 കോടിയുടെ ബിസിനസാണിത്. ഈ വര്‍ഷം ബാക്കി ആവശ്യമായുള്ള 6,000 കണ്ടെയ്‌നറുകള്‍ ഇന്ത്യയ്ക്കകത്തെ നിര്‍മ്മാതാക്കള്‍ വഴി നിര്‍മ്മിക്കാന്‍ ടെണ്ടര്‍ വിളിക്കാനാണ് തീരുമാനമെന്ന് കോണ്‍കോര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി. കല്യാണ രാമ പറഞ്ഞു.

അടുത്ത അഞ്ചുവര്‍ഷത്തേക്ക് വര്‍ഷം തോറും 8,000 കണ്ടെയ്‌നറുകള്‍ വീതം ആവശ്യമാണ്. കല്യാണി കാസ്റ്റ് ടെക്, ബാമര്‍ ലോറി, ട്രാന്‍സേഫ്, ഡിസിഎം ഹ്യുണ്ടായ് എന്നിവര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി മികച്ച ഗ്രേഡില്‍പ്പെട്ട സ്റ്റീല്‍ സെയില്‍, ടാറ്റാ സ്റ്റീല്‍, ജിണ്ടാല്‍ സ്റ്റീല്‍ എന്നിവ നല്‍കും.

ആഗോള കണ്ടെയ്‌നര്‍ നിര്‍മ്മാണ വിപണിയില്‍ കരുത്തുറ്റ സാന്നിധ്യമായി മാറാനാണ് ഇന്ത്യ തയ്യാറെടുക്കുന്നതെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.