×
login
കൊവിഡ് പ്രതിസന്ധി മറികടന്നു; കയറ്റുമതി മേഖല ഉണരുന്നു; കണ്ടെയ്‌നര്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നെഗറ്റീവ് ഉയര്‍ച്ച പ്രകടമാക്കിയ കയറ്റിറക്കുമതി മേഖല 2021 ഏപ്രില്‍ - ആഗസ്ത് കാലഘട്ടത്തില്‍ വളര്‍ച്ച പ്രകടമാക്കി. ഇത്തരം സാഹചര്യത്തിലാണ് തടസങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. രാജ്യത്തെ തുറമുഖങ്ങളില്‍ വിവിധ കാരണങ്ങളാല്‍ ആയിരക്കണക്കിന് കണ്ടെയ്‌നറുകള്‍ തടഞ്ഞുവച്ചിട്ടുണ്ട്.

മട്ടാഞ്ചേരി: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ കണ്ടെയ്‌നര്‍ ക്ഷാമത്തില്‍ തളരുകയും, ഉയര്‍ന്ന കപ്പല്‍ നിരക്കുമൂലം തകരുകയും ചെയ്ത കയറ്റിറക്കുമതി മേഖല ഉണരുന്നു. അതിനിടെ, കണ്ടെയ്‌നര്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നെഗറ്റീവ് ഉയര്‍ച്ച പ്രകടമാക്കിയ കയറ്റിറക്കുമതി മേഖല 2021 ഏപ്രില്‍ - ആഗസ്ത് കാലഘട്ടത്തില്‍ വളര്‍ച്ച പ്രകടമാക്കി. ഇത്തരം സാഹചര്യത്തിലാണ് തടസങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. രാജ്യത്തെ തുറമുഖങ്ങളില്‍ വിവിധ കാരണങ്ങളാല്‍ ആയിരക്കണക്കിന് കണ്ടെയ്‌നറുകള്‍ തടഞ്ഞുവച്ചിട്ടുണ്ട്.

നിരക്ക് വെട്ടിപ്പ്, മതിയായ രേഖകളില്ലാത്തത്, ഗുണനിലവാര തര്‍ക്കം തുടങ്ങി ഒട്ടേറെ കാരണങ്ങളുയര്‍ത്തിയാണിത്. ഇത്തരം കണ്ടെയ്‌നറുകളിലെ ചരക്കുകള്‍ നീക്കം ചെയ്ത് വിട്ടുകൊടുക്കാനാണ് കേന്ദ്രം നടപടി കൈക്കൊള്ളുക. ഇതിലൂടെ രാജ്യത്തെ തുറമുഖങ്ങളില്‍ നിന്ന് മുപ്പതിനായിരത്തോളം കണ്ടെയ്‌നറുകള്‍ വിപണികളിലെത്തുമെന്നാണ് വിലയിരുത്തല്‍. കണ്ടെയ്‌നര്‍ നിരക്കിനത്തില്‍ 1000 ഡോളര്‍ വരെ ലാഭിക്കാം.

ചൈനീസ് തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്ന കണ്ടെയ്‌നറുകള്‍ വിട്ടുതരുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. രാജ്യത്തെ വ്യവസായിക വളര്‍ച്ചാനിരക്കിന്റെ പാശ്ചാത്തലത്തില്‍ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ സംയോജനവുമായി സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുകയുമാണ്.

    comment

    LATEST NEWS


    കേരളത്തിൽ താലിബാനിസം വളര്‍ത്തുന്നു; അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം അഫ്ഗാനായി മാറുമെന്ന് അൽഫോൺസ് കണ്ണന്താനം


    പരമാത്മാവിനെ സാക്ഷാത്കരിക്കുക


    നിസര്‍ഗ ദശ


    സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


    ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


    സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.