×
login
ഡിജിറ്റൽ കറൻസി കേരളത്തിലേക്കും; അടുത്ത നാലു നഗരങ്ങളില്‍ കൊച്ചിയും, ഏപ്രില്‍ ഒന്നോടെ പ്രവര്‍ത്തനക്ഷമമാക്കാനുള്ള നീക്കത്തിൽ റിസര്‍വ് ബാങ്ക്

എസ്ബിഐ, ഐസിഐസിഐ, യേസ് ബാങ്ക്, ഐഡിഎഫ്സി ബാങ്കുകള്‍ക്കാണ് ഡിജിറ്റല്‍ കറന്‍സി കൈകാര്യം ചെയ്യാന്‍ റിസര്‍വ് ബാങ്ക് അനുവാദം നല്കിയിരിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, കോട്ടക് മഹീന്ദ്ര എന്നിവയ്ക്കും അടുത്ത ഘട്ടത്തില്‍ അനുവാദം കൊടുക്കും.

 ഷാജന്‍ സി. മാത്യു

കൊച്ചി: ധനകാര്യരംഗത്തെ പുത്തന്‍ ചുവടുവയ്പായ ഡിജിറ്റല്‍ കറന്‍സി കേരളത്തിലേക്കും. ഡിസംബര്‍ ഒന്നിനു മുംബൈ, ബെംഗളൂരു, ന്യൂദല്‍ഹി, ഭുവനേശ്വര്‍ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച റീട്ടെയ്ല്‍ ഡിജിറ്റല്‍ രൂപ വിജയമെന്നു കണ്ടതിനെ തുടര്‍ന്ന് നാലു നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഇതിലേക്കു കൊച്ചിയെ തെരഞ്ഞെടുത്തതോടെ മലയാളികള്‍ക്കും ഡിജിറ്റല്‍ കറന്‍സി സൗകര്യം ലഭ്യമാകും. ഏപ്രില്‍ ഒന്നോടെ ഇതു പ്രവര്‍ത്തനക്ഷമമാക്കാനുള്ള നീക്കത്തിലാണ് റിസര്‍വ് ബാങ്ക്.


കൊച്ചിയില്‍ സിയുജി (ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ്) രീതിയിലാണ് ഡിജിറ്റല്‍ കറന്‍സി നടപ്പാക്കുക. എല്ലാ അക്കൗണ്ട് ഉടമകള്‍ക്കും ഇതു ലഭ്യമാകില്ല. ബിസിനസുകാര്‍ക്കും തെരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താക്കള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ കറന്‍സി വാങ്ങാന്‍ പറ്റുക. എസ്ബിഐ, ഐസിഐസിഐ, യേസ് ബാങ്ക്, ഐഡിഎഫ്സി ബാങ്കുകള്‍ക്കാണ് ഡിജിറ്റല്‍ കറന്‍സി കൈകാര്യം ചെയ്യാന്‍ റിസര്‍വ് ബാങ്ക് അനുവാദം നല്കിയിരിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, കോട്ടക് മഹീന്ദ്ര എന്നിവയ്ക്കും അടുത്ത ഘട്ടത്തില്‍ അനുവാദം കൊടുക്കും. കൊച്ചിയില്‍ ഡിജിറ്റല്‍ കറന്‍സി ലഭ്യമാകുമ്പോഴേക്കും എട്ടു ബാങ്കുകളില്‍ ഈ സൗകര്യമുണ്ടാകും.

സാധാരണ കറന്‍സിയുടെ അതേ വിലയാകും ഡിജിറ്റല്‍ കറന്‍സിക്കും. സ്വന്തം അക്കൗണ്ടിലെ പണം ഒരു പ്രത്യേക ആപ്പ് വഴി ഡിജിറ്റല്‍ വാലറ്റിലേക്കു മാറ്റുന്നതോടെ ഇതു ഡിജിറ്റല്‍ കറന്‍സിയാകും. ഇതേ ആപ്പ് ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഇതു പരസ്പരം കൈമാറാം. ഈ കൈമാറ്റങ്ങളൊന്നും ബാങ്ക് അക്കൗണ്ടില്‍ പ്രതിഫലിക്കില്ലെന്നതാണ് പ്രത്യേകത. പേമെന്റ് ആപ്പുകളില്‍നിന്നു ഡിജറ്റല്‍ കറന്‍സിയെ വ്യത്യസ്തമാക്കുന്നത് ഇതാണ്. അക്കൗണ്ട് ഉടമകളുടെ ഇടപാടുകളുടെ സ്വകാര്യത ഇത് അങ്ങേയറ്റം സംരക്ഷിക്കുന്നു.

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.