×
login
ആംവേ ഇന്ത്യയുടെ 757 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി; പൊതുജനത്തെ കമ്പനിയില്‍ അംഗങ്ങളാക്കി അമിത വിലയ്ക്ക് ഉല്‍പന്നങ്ങള്‍ വിറ്റു

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പിരമിഡ് മാതൃകയിലുള്ള ആംവേ ഇന്ത്യയുടെ മള്‍ട്ടിലെവല്‍ വിപണന തട്ടിപ്പുകള്‍ കണ്ടെത്തിയതെന്ന് ഇ ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ന്യൂദല്‍ഹി: മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് സ്ഥാപനമായ ആംവേ ഇന്ത്യയുടെ 757.77 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മാര്‍ക്കറ്റിങ് അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. തമിഴ്നാട്ടിലെ ഡിണ്ടിഗലിലുള്ള ആംവേയുടെ ഫാക്ടറിയും പ്ലാന്റുകളും യന്ത്രങ്ങളും വാഹനങ്ങളും ഇ ഡി കണ്ടുകെട്ടി. ഇതിന് പുറമേ ആംവേയുടെ ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്.

411.83 കോടി രൂപയുടെ വസ്തുവകകളും 36 വത്യസ്ത ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ചിരുന്ന 345.94 കോടി രൂപയുമാണ് പിടിച്ചെടുത്തത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പിരമിഡ് മാതൃകയിലുള്ള ആംവേ ഇന്ത്യയുടെ മള്‍ട്ടിലെവല്‍ വിപണന തട്ടിപ്പുകള്‍ കണ്ടെത്തിയതെന്ന് ഇ ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.


വന്‍വില ഈടാക്കി ആംവേ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചതായി ഇ ഡി കണ്ടെത്തി. വിപണിയിലുള്ള മറ്റു മികച്ച ബ്രാന്റുകളുടെ വിലയേക്കാള്‍ വലിയ വിലയിലാണ് ആംവേ വില്‍പ്പന നടത്തിയത്. വന്‍വില നല്‍കി ആംവേ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ആളുകളെ വിപണന രംഗത്ത് ചേര്‍ത്തുകൊണ്ടുള്ള രീതി വഴി സാധാരണക്കാരുടെ പണമാണ് ആംവേ തട്ടിയെടുത്തത്. യഥാര്‍ത്ഥ വിവരങ്ങള്‍ അറിയാതെ പൊതുജനത്തെ കമ്പനിയില്‍ അംഗങ്ങളാക്കി ചേര്‍ത്താണ് അമിത വിലയ്ക്ക് ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തിയത്.  

ചെയിനിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് കമ്മിഷന്‍ തുക നല്‍കുന്നതിനായി ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തിയതായും ഇ ഡി പറയുന്നു. നിലവിലെ നിയമങ്ങളുടെ ലംഘനമാണ് ആംവേയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും അതാണ് നടപടിക്ക് വഴിവെച്ചതെന്നും ഇ ഡി വ്യക്തമാക്കി. 

    comment

    LATEST NEWS


    കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡേറ്റയുടെ ഭാഗമായി


    പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്


    ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.