×
login
ട്വിറ്റര്‍ സ്ഥാപകനേക്കാള്‍ ഓഹരി‍ മസ്‌കിന്; ഓഹരികള്‍ സ്വന്തമാക്കിയതായി വെളിപ്പെടുത്തി ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍

ട്വിറ്ററില്‍ 8 കോടി ഫോളോവേഴ്‌സുള്ള മസ്‌ക് ട്വിറ്ററിന്റെ സ്ഥിരം വിമര്‍ശകന്‍ കൂടിയാണ്.

ന്യൂയോര്‍ക്ക്: സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ ഓഹരിയുള്ളതായി വെളിപ്പെടുത്തി ടെസ്ല മേധാവി എലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ ആകെ ഓഹരിയുടെ 9.2 ശതമാനം ഓഹരികള്‍ തനിക്കുള്ളതായാണ് ഓഹരി വിപണിയ്ക്ക് നല്‍കിയിരിക്കുന്ന രേഖയില്‍ മസ്‌ക് വെളിപ്പെടുത്തിയിരിക്കുന്നത്. ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സിക്കുള്ളത് വെറും 2.25 ശതമാനം ഓഹരിമാത്രമാണ്.  

ഈ വര്‍ഷം മാര്‍ച്ച് 14 നാണ് മസ്‌ക് ട്വിറ്ററിന്റെ ഓഹരികള്‍ സ്വന്തമാക്കിയത്.  നിലവില്‍ 290 കോടി ഡോളര്‍ വിലമതിയ്ക്കുന്ന ട്വിറ്ററിന്റെ 73.5 ദശലക്ഷം ഓഹരികളാണ് മസ്‌കിന് സ്വന്തമായുള്ളത്.  


ട്വിറ്ററില്‍ 8 കോടി ഫോളോവേഴ്‌സുള്ള മസ്‌ക് ട്വിറ്ററിന്റെ സ്ഥിരം വിമര്‍ശകന്‍ കൂടിയാണ്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.