×
login
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്‍ ഓര്‍ഗനൈസേഷന്‍ 1.39 കോടി അംഗങ്ങളെ ചേര്‍ത്തു

മാര്‍ച്ചില്‍ ചേര്‍ത്ത 13.40 ലക്ഷം അംഗങ്ങളില്‍ ഏഴ് ലക്ഷത്തിലധികം പുതിയ അംഗങ്ങള്‍ ആദ്യമായി ഇപിഎഫ്ഒയുടെ പരിധിയില്‍ വരുന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ന്യൂദല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1.39 കോടി അംഗങ്ങളെ ചേര്‍ത്തു. ഈ വര്‍ഷം മാര്‍ച്ചില്‍ 13 ലക്ഷത്തിലധികം അംഗങ്ങളെ ചേര്‍ത്തതായി ഇപിഎഫ്ഒയുടെ താല്‍ക്കാലിക പട്ടികയിലെ വിവരങ്ങളില്‍ വ്യക്തമാണ്.

മാര്‍ച്ചില്‍ ചേര്‍ത്ത 13.40 ലക്ഷം അംഗങ്ങളില്‍ ഏഴ് ലക്ഷത്തിലധികം പുതിയ അംഗങ്ങള്‍ ആദ്യമായി ഇപിഎഫ്ഒയുടെ പരിധിയില്‍ വരുന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. പുതിയ  അംഗങ്ങളില്‍, ഏറ്റവും കൂടുതല്‍ അംഗങ്ങള്‍  ഉള്ളത് 2.35 ലക്ഷം പേരുള്ള 18 മുതല്‍ 21 വയസുവരെയുള്ള വിഭാഗത്തിലാണ്.22 മുതല്‍ 25 വയസ് വരെ പ്രായമുള്ളവരുടെ വിഭാഗത്തില്‍   രണ്ട് ലക്ഷത്തോളം അംഗങ്ങളുണ്ട്.


10 ലക്ഷത്തിലധികം അംഗങ്ങള്‍ ഇപിഎഫ്ഒയില്‍ വീണ്ടും ചേര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ അംഗങ്ങള്‍ ജോലി മാറുകയും ഇപിഎഫ്ഒയുടെ കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ വീണ്ടും ചേരുകയും ചെയ്തു.

 

    comment

    LATEST NEWS


    ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.