×
login
ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ ഇഎംഐ സൗകര്യം; മാസ തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ വാങ്ങാം

പൈന്‍ ലാബ്‌സുമായുള്ള പങ്കാളിത്തത്തിലൂടെ ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും തടസ്സങ്ങളിലാത്ത ഷോപ്പിങ് അനുഭവം ഉറപ്പുനല്‍കാനും കഴിഞ്ഞതായി ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.

കൊച്ചി: ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ ഇഎംഐ സൗകര്യം അവതരിപ്പിച്ചു. മെര്‍ചന്റ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആയ പൈന്‍ ലാബ്‌സിന്റെ പിഒഎസ് ടെര്‍മിനല്‍ വഴി ലഭിക്കുന്ന പേ ലേറ്റര്‍ സൗകര്യം ഉപയോഗിച്ച് ഇന്ത്യയിലുടനീളമുള്ള സ്‌റ്റോറുകളില്‍ ഇനി ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് മാസ തവണ വ്യവസ്ഥയില്‍ പര്‍ചേസ് ചെയ്യാം. അഞ്ച് ശതമാനം  അല്ലെങ്കില്‍ 2000 രൂപ വരെ കാഷ് ബാക്ക് ഓഫറും ഇതോടൊപ്പം ലഭ്യമാണ്. ചുരുങ്ങിയത് 5000 രൂപയ്‌ക്കെങ്കിലും പര്‍ചേസ് നടത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. കേരളത്തിലേയും ബെംഗളുരുവിലേയും ലുലു, ഓക്‌സിജന്‍, ക്യുആര്‍എസ്, ബിസ്മി, മൈജി, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, വിജയ് സെയില്‍സ് തുടങ്ങിയ തിരഞ്ഞെടുത്ത സ്‌റ്റോറുകളിലാണ് ഈ ഓഫര്‍ ലഭിക്കുക.

പൈന്‍ ലാബ്‌സുമായുള്ള പങ്കാളിത്തത്തിലൂടെ ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും തടസ്സങ്ങളിലാത്ത ഷോപ്പിങ് അനുഭവം ഉറപ്പുനല്‍കാനും കഴിഞ്ഞതായി ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.

പൈന്‍ ലാബ്‌സുമായി ചേര്‍ന്ന് 2019ല്‍ ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഇംഎഐ അവതരിപ്പിച്ചിരുന്നു.ഇത് ഫെഡറല്‍ ബാങ്കുമായുള്ള തങ്ങളുടെ പങ്കാളിത്തത്തിന്റെ വിപുലീകരണമാണെന്നും ബന്ധം ഏതാനും വര്‍ഷങ്ങള്‍ക്കിടെ ശക്തമായി വളര്‍ന്നിട്ടുണ്ടെന്നും പൈന്‍ ലാബ്‌സ് പേ ലേറ്റര്‍ ബിസിനസ് ലീഡര്‍ മയൂര്‍ മുലാനി പറഞ്ഞു. ആറായിരത്തിലേറെ നഗരങ്ങളില്‍ രണ്ടര ലക്ഷത്തിലേറെ സ്‌റ്റോറുകളില്‍ പൈന്‍ ലാബ്‌സ് സേവനം ലഭ്യമാണ്.  150 ലേറെ പേ ലേറ്റര്‍ ബ്രാന്‍ഡ് പങ്കാളികളും കമ്പനിക്കുണ്ട്.

    comment

    LATEST NEWS


    മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


    രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


    അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.