×
login
ചൂട് കൂടുന്നു; പഴങ്ങള്‍ക്കും വില വര്‍ധന, ജ്യൂസിനായി കടകളിലും വീടുകളിലും വ്യാപകമായി ഉപയോഗിക്കുന്ന മുസമ്പിയുടെയും നാരങ്ങയുടെയും വില കുതിക്കുന്നു

വേനല്‍ കനത്തതോടെ സര്‍ബത്ത്, നാരങ്ങ സോഡ, ലൈം ജ്യൂസ് എന്നിവയുടെ വില്‍പ്പന കുതിക്കുന്നതിനാല്‍ വേനല്‍ കനക്കുന്നതോടെ നാരങ്ങയുടെ വില ഇനിയും കുതിച്ചുയരും.

പാലക്കാട്: വേനല്‍ കനത്തതോടെ പഴങ്ങള്‍ക്കും വില ഉയര്‍ന്നു. കഴിഞ്ഞ സീസണില്‍ 15-18 രൂപയുള്ള തണ്ണിമത്തന്‍ ഇത്തവണ 20-25 രൂപയായി. ഓറഞ്ചിന് നൂറുരൂപയും ആപ്പിളിന് 200 രൂപയുമായി. പൈനാപ്പിളിനും വില വര്‍ധിച്ചു. കറുത്ത മുന്തിരിക്ക് 100 രൂപ വരെ വിലയാണെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതിലത്തുന്ന സീഡ്‌ലെസ് മുന്തിരിക്ക് വിപണിയില്‍ അല്‍പ്പം വില കുറവുണ്ടെന്നാണ് ആശ്വാസം.  

ജ്യൂസിനായി കടകളിലും വീടുകളിലും വ്യാപകമായി ഉപയോഗിക്കുന്ന മുസമ്പിക്ക് 80-100 രൂപ വരെയും മാതള നാരങ്ങക്ക് (അനാര്‍) കിലോ 120 -140 രൂപയുമാണ് വിപണി വില. കഴിഞ്ഞ മാസം വരെ 80 -100 രൂപയുണ്ടായിരുന്ന നാരങ്ങക്ക് ഇപ്പോള്‍ 180 രൂപയാണ്. വില ഇനിയും ഉയരും. വേനല്‍ കനത്തതോടെ സര്‍ബത്ത്, നാരങ്ങ സോഡ, ലൈം ജ്യൂസ് എന്നിവയുടെ വില്‍പ്പന കുതിക്കുന്നതിനാല്‍ വേനല്‍ കനക്കുന്നതോടെ നാരങ്ങയുടെ വില ഇനിയും കുതിച്ചുയരും.  

നേന്ത്രപ്പഴത്തിന് അല്‍പ്പം വില കുറഞ്ഞെങ്കിലും ഞാലിപ്പൂവന്‍ 70 രൂപയും റോബസ്റ്റക്ക് 40-45 രൂപയും ചെറുപഴത്തിന് 30-35 രൂപയുമാണ് വില.  ഷോപ്പിങ് മാളുകളിലും വന്‍കിട ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പഴത്തിന് അല്പം വില കുറവുള്ളതൊഴിച്ചാല്‍ വഴിയോര വിപണിയിലും പഴക്കടകളിലും വിലയല്‍പ്പം കൂടുതലാണ്. ഇതിനൊപ്പം നോമ്പുകാലം തുടങ്ങുന്നതോടെ പഴവില വീണ്ടും ഉയരും. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് പഴങ്ങള്‍ ഏറ്റവുമധികം കേരളത്തിലേക്ക് എത്തുന്നത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.