login
ഓഫറുകളുമായി ഗോദ്രെജ് ഇന്റീരിയോ; ആവശ്യ ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപുലമാക്കുന്നു

അലൂറ,ആസ്ട്ര, ആര്‍ക്കേഡിയ, കസാബ്ലാങ്ക എന്നിങ്ങനെ ലളിതമായ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ ബെഡ്‌റൂം സെറ്റാണ് പുതിയതായി അവതരിപ്പിച്ച ഉല്‍പ്പന്നങ്ങളിലൊന്ന്.

കൊച്ചി: ഗോദ്രെജ് ഇന്റീരിയോ അവിശ്വസനീയ ഓഫറുകളോടെ ആവശ്യ ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപുലമാക്കുന്നു. അലൂറ,ആസ്ട്ര, ആര്‍ക്കേഡിയ, കസാബ്ലാങ്ക എന്നിങ്ങനെ ലളിതമായ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ ബെഡ്‌റൂം സെറ്റാണ് പുതിയതായി അവതരിപ്പിച്ച ഉല്‍പ്പന്നങ്ങളിലൊന്ന്. ഫ്‌ളൈറ്റ് എന്ന സോഫ സെറ്റും പുതിയ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. വീട്ടാവശ്യത്തിനുള്ള ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെട്ടതാണ് പുതിയ ശ്രേണി.

മികച്ച നിലവാരം, രൂപകല്‍പ്പന, ഉപയോഗം തുടങ്ങിയവയുടെ സംയോജനമാണ് പുതിയ ഉല്‍പ്പന്നങ്ങള്‍. പോക്കറ്റിന് ചേര്‍ന്ന വിലയില്‍ ലഭ്യമാകും. ലിവിങ് സ്‌പേസിനെ സജീവമാക്കാന്‍ പോന്ന തരത്തിലാണ് ഫ്‌ളൈറ്റിന്റെ രൂപകല്‍പ്പന. മൂന്ന് സീറ്റര്‍, 2 സീറ്റര്‍, സിംഗിള്‍ എന്നിങ്ങനെ വൈവിധ്യങ്ങളില്‍ ലഭ്യമാണ്.വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ കൂടി പരിഗണിച്ചാണ് ഉല്‍പ്പന്നം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  

ബെഡ്‌റൂം സെറ്റുകളും നൂതനവും സ്റ്റൈലും ചേര്‍ന്നതാണ്. കിങ്, ക്യൂന്‍ വലിപ്പങ്ങളില്‍ ലഭ്യമാണ്. മൂന്ന് സീറ്റ് സോഫയുടെ വില 25,000 രൂപയില്‍ ആരംഭിക്കുന്നു. ക്യൂന്‍ ബെഡിന് 22,900 രൂപ മാത്രമാണ്. ഓഫറുകളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് കിച്ചന്‍ ഫര്‍ണിച്ചറുകള്‍ക്കും വീട്ടിലെ മറ്റ് ഫര്‍ണിച്ചറുകള്‍ക്കും 25 ശതമാനം ഇളവുകള്‍ ലഭ്യമാക്കുന്നുണ്ട്. വിരികള്‍ക്ക് 10 ശതമാനം ഓഫറുണ്ട്.

  comment

  LATEST NEWS


  വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ്, ചോദ്യം തെറ്റായി റിപ്പോർട്ട് ചെയ്തു, തന്റെ കോടതി സ്ത്രീകളെ വലിയ രീതിയില്‍ മാനിക്കുന്നു


  സ്ഥാനാർത്ഥി നിർണയം: എൻ‌സിപി പൊട്ടിത്തെറിയിലേക്ക്, ശശീന്ദ്രൻ വേണ്ടെന്ന് എൻ.വൈ.സി, കോൺ‌ഗ്രസിലും സിപി‌എമ്മിലും പോസ്റ്റർ യുദ്ധം


  പാക്കിസ്ഥാനില്‍ അഞ്ചംഗ ഹിന്ദു കുടുംബം കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ കണ്ടെത്തിയത് കഴുത്തറത്ത നിലയില്‍, ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍


  പൊതു ഇടങ്ങളിലെ 'ബുര്‍ഖ' നിരോധനത്തിന് അനുകൂലമായി വോട്ട് ചെയ്ത് സ്വിറ്റ്‌സര്‍ലന്‍ഡ്; ഹിതപരിശോധനയില്‍ പിന്തുണച്ചത് 51 ശതമാനം


  സ്ത്രീ ജീവിതങ്ങൾക്ക് മോദിയുടെ സമ്മാനങ്ങൾ ഏറെ, എല്ലാ പദ്ധതികളിലും ‘അർധനാരീശ്വര’ സങ്കൽപ്പം


  വനിത സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി; റത്തീനയുടെ 'പുഴു' നിര്‍മിക്കാന്‍ മകന്‍ ദുല്‍ഖറും


  കേന്ദ്രസർക്കാർ കൈത്താങ്ങായി; പ്രിയ ഒരുക്കിയത് ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി


  ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.