ഈ വർഷം ഇതുവരെ ആഗോളവിലയിൽ 3 ശതമാനത്തിലേറെ ഇടിവുണ്ടായി. യു എസ് ട്രഷറി ആദായം ഒരു വർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതാണ് ആഗോള വിപണിയിൽ സ്വർണ വിലയെ സ്വാധീനിച്ചത്.
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. വെള്ളിയാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. സ്വർണം ഗ്രാമിന് 4300 രൂപയും പവന് 34,400 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയിലും ഇടിവ് തുടരുകയാണ്. സ്പോട് ഗോൾഡ് വില 0.4 ശതമാനം താഴ്ന്ന് 1769.03 ഡോളറായി.
ഈ വർഷം ഇതുവരെ ആഗോളവിലയിൽ 3 ശതമാനത്തിലേറെ ഇടിവുണ്ടായി. യു എസ് ട്രഷറി ആദായം ഒരു വർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതാണ് ആഗോള വിപണിയിൽ സ്വർണ വിലയെ സ്വാധീനിച്ചത്. ദേശീയ വിപണിയിലും വില കുറയുന്നത് തുടരുകയാണ്. എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില എട്ടു മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. 46,145 രൂപയാണ് പുതിയ നിരക്ക്. കഴിഞ്ഞ ആഗസ്റ്റിലാണ് വില റെക്കോർഡ് നിലവാരമായ 56,200ൽ എത്തിയത്.
വ്യാഴാഴ്ച പവന്റെ വില 280 രൂപകുറഞ്ഞ് 34,720 രൂപയിലെത്തിയിരുന്നു. ബുധനാഴ്ച 35,000 രൂപയായിരുന്നു പവന്റെ വില. ഇതോടെ ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്ന് സ്വർണവിലിയിലുണ്ടായ ഇടിവ് 7600 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. അഞ്ചു ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വർണ വില വ്യാഴാഴ്ചയാണ് വീണ്ടും കുറഞ്ഞത്.
ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷം തുടർച്ചയായി സ്വര്‍ണവിലയില്‍ കുത്തനെ ഇടിവാണ് ഉണ്ടായത്. 5 ദിവസം കൊണ്ട് 1600രൂപയാണ് പവന് കുറഞ്ഞത്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചിരുന്നു. ഇറക്കുമതി തീരുവ കുറച്ചതിലൂടെ സ്വര്‍ണക്കടത്തിന് തടയാൻ കഴിയുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കൂടുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുവ കുറയ്ക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ടായത്. സ്വര്‍ണത്തിനൊപ്പം വെള്ളിയുടെയും ഇറക്കുമതി തീരുവ കുറച്ചിരുന്നു.
ഒളിമ്പിക്സിന് കാണികള്‍ വേണം: സീക്കോ
തമിഴ്നാട് മുന്നില്‍ തന്നെ; കേരളത്തിന് പത്ത് സ്വര്‍ണം കൂടി
അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക്
തീവ്രവാദികള്‍ക്കെതിരെ ബൈഡന് പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍
വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം
ചെസ്സെഴുത്തിന്റെ കാരണവര്‍
കഥയ മമ, കഥയ മമ
ഇന്ന് 3792 പേര്‍ക്ക് കൊറോണ; 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4650 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4182 ആയി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കെ.എസ്.ഐ.ഡി.സി സ്റ്റാന്റേഡ് ഡിസൈന്‍ ഫാക്ടറി ഉദ്ഘാടനം നാളെ
കേന്ദ്രത്തിന്റെ കൈത്താങ്ങ്, ഫര്‍ണീച്ചര്‍ മേഖലയില്‍ ഇനി രാജ്യാന്തര നിലവാരം
നിരത്തുകളില്‍ പുതിയ അവതാരം: സിബി350 ആര്‍എസ് അവതരിപ്പിച്ച് ഹോണ്ട; വില പുറത്ത്
കൊറോണ വൈറസ് മൂലം ഖനികളില്‍ ഉല്പാദന തടസം: വാര്‍ഷിക സ്വര്‍ണ ഡിമാന്റ് 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
വ്യവസായത്തിനൊപ്പം കാര്‍ഷിക, ഐടി, ടൂറിസം മേഖലകള്‍ക്ക് പ്രാധാന്യമുള്ള വികസനനയം വരും
ഓഫറുകളുമായി ഗോദ്രെജ് ഇന്റീരിയോ; ആവശ്യ ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപുലമാക്കുന്നു