×
login
സ്വര്‍ണവില കുതിക്കുന്നു; പവന് ഇന്ന് കൂടിയത് '1040 രൂപ'; സര്‍വകാല റെക്കോര്‍ഡ്

പുതിയ വിലപ്രകാരം ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ്. അന്താരാഷ്ട്ര തലത്തില്‍ 2056 ഡോളറാണ് പവന് വില.

മുംബൈ: ഉക്രൈന്‍ -റഷ്യ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണ വില കുതിക്കുന്നു. പവന് 1040 രൂപ വര്‍ധിച്ചു. ഒറ്റദിവസത്തെ വര്‍ധനയുടെ കാര്യത്തില്‍ സര്‍വകാല റെക്കോര്‍ഡാണിത്.  

പുതിയ വിലപ്രകാരം ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ്. അന്താരാഷ്ട്ര തലത്തില്‍ 2056 ഡോളറാണ് പവന് വില.  


ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. ഡോളര്‍  രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.