×
login
സംസ്ഥാനത്ത് സ്വര്‍ണ്ണവില‍ സർവകാല റെക്കോർഡിൽ; ഇന്ന് ഒറ്റയടിക്ക് കൂടിയത് പവന് 1200 രൂപ, ഒരാഴ്ചക്കിടെ കൂടിയത് 3520 രൂപ

യുഎസിലും യൂറോപ്പിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും ബാങ്കുകള്‍ തകര്‍ച്ച നേരിട്ടതുമാണ് സ്വര്‍ണ്ണവില ഉയരാന്‍ കാരണം.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് വര്‍ധന. ഇന്ന് ഗ്രാമിന് 150 രൂപയും പവന് 1200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,530 രൂപയും പവന് 44,240 രൂപയുമായി.  ഒരു ദിവസം ഒറ്റ തവണ പവന് 1200 രൂപ വര്‍ധിക്കുന്നത് ആദ്യമായാണ്. മുമ്പ് രണ്ടു തവണകളിലായാണ് സ്വര്‍ണവില പവന് 1200 രേഖപ്പെടുത്തിയിട്ടുള്ളത്.  വില 44,000 കടന്നതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 48,000 രൂപയോളമാണ് മുടക്കേണ്ടി വരിക.  

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഡോളറിന് 1,986 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. അന്താരാഷ്ട്ര വിപണിയിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ സ്വര്‍ണവില ഉയരാന്‍ ഇടയാക്കി. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ 42,000 രൂപയ്ക്കു മുകളിലാണ് സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസവും സ്വർണവില വർധിച്ചിരുന്നു. പവന് 200 രൂപയാണ് കൂടിയത്. ഗ്രാമിന് 25 രൂപയും കൂടി.  


എം.സി.എക്സ് എക്സ്ചേഞ്ചിലും സ്വർണവില സർവകാല റെക്കോർഡിലെത്തി. 10 ഗ്രാമിന് 59,461 രൂപയായാണ് വർധിച്ചത്. സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 1,988.50 ഡോളറായി ഉയർന്നു. ഈ ആഴ്ച സ്പോട്ട് ഗോൾഡ് വിലയിൽ 6.48 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.  

അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന വാര്‍ത്തകള്‍ സ്വര്‍ണ വില വീണ്ടും ഉയരുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. 2008ലുണ്ടായ സാമ്പത്തിക തകര്‍ച്ച സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.