×
login
സ്പര്‍ശന രഹിത ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യ; എസ്ബിഐ‍ കാര്‍ഡ്, ഗൂഗിള്‍‍ പേ സഹകരണത്തില്‍ ഇടപാടു നടത്താനുള്ള സൗകര്യം; പുതിയ ചുവടുവെയ്പ്പ്

ടോക്കണ്‍വല്‍ക്കരിക്കുന്നതിലൂടെ ഏറ്റവും സുരക്ഷിതമായ പേയ്മെന്റ് അനുഭവമാണ് പ്രദാനം ചെയ്യുന്നത്. കാര്‍ഡ് ഉടമകള്‍ക്ക് ഫോണില്‍ നല്‍കിയിട്ടുള്ള ടോക്കണ്‍ ഉപയോഗിച്ച് ഗൂഗിള്‍ പേയിലൂടെ ഇടപാടു നടത്താനുള്ള സൗകര്യമുണ്ട്. കാര്‍ഡിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഷെയര്‍ ചെയ്യേണ്ടി വരുന്നില്ല.

ന്യൂദല്‍ഹി:എസ്ബിഐ ഗൂഗിളുമായി സഹകരിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഗൂഗിള്‍ പേയിലൂടെ ഇടപാടു നടത്താനുള്ള സൗകര്യം ഒരുക്കുന്നു. കാര്‍ഡ് ഉടമകള്‍ക്ക് ഗൂഗിള്‍ പേയിലൂടെ കൂടുതല്‍ സുരക്ഷിതമായി മൂന്നു രീതികളില്‍ പേയ്മെന്റുകള്‍ നടത്താം. എന്‍എഫ്സി സാധ്യമായ പിഒഎസ് ടെര്‍മിനലുകളില്‍ ടാപ്പ് ചെയ്ത് പേ ചെയ്യാം, വ്യാപാരികളുമായി ഭാരത് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇടപാടു നടത്താം, ക്രെഡിറ്റ് കാര്‍ഡ് നേരിട്ട് ഉപയോഗിക്കാതെ തന്നെ ഓണ്‍ലൈന്‍ പേയ്മെന്റുകളും നടത്താം.

സ്പര്‍ശന രഹിത ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അവതരണം. ടോക്കണ്‍വല്‍ക്കരിക്കുന്നതിലൂടെ ഏറ്റവും സുരക്ഷിതമായ പേയ്മെന്റ് അനുഭവമാണ് പ്രദാനം ചെയ്യുന്നത്. കാര്‍ഡ് ഉടമകള്‍ക്ക് ഫോണില്‍ നല്‍കിയിട്ടുള്ള ടോക്കണ്‍ ഉപയോഗിച്ച് ഗൂഗിള്‍ പേയിലൂടെ ഇടപാടു നടത്താനുള്ള സൗകര്യമുണ്ട്. കാര്‍ഡിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഷെയര്‍ ചെയ്യേണ്ടി വരുന്നില്ല.  

രാജ്യമൊട്ടാകെ വ്യാപാരികളുടെ അംഗീകാരം നേടിയിട്ടുള്ള പ്ലാറ്റ്ഫോമാണ് ഗൂഗിള്‍ പേ. ഈ സഹകരണത്തിലൂടെ, എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് ഗൂഗിള്‍ പേ വഴി പണമടയ്ക്കാനുള്ള സൗകര്യം നല്‍കാനും അവരുടെ മൊബൈല്‍ ഫോണുകളില്‍ സുരക്ഷിതമായ പേയ്‌മെന്റ് അനുഭവം ലഭ്യമാക്കാനും എസ്ബിഐ കാര്‍ഡ് ലക്ഷ്യമിടുന്നു. നിലവില്‍ വിസ പ്ലാറ്റ്ഫോമില്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഈ സൗകര്യം ലഭ്യമാണ്.

കാര്‍ഡ് ഉടമകള്‍ എസ്ബിഐ കാര്‍ഡ് ഗൂഗിള്‍ പേ പ്ലാറ്റ്ഫോമില്‍ ഒരു തവണ രജിസ്റ്റര്‍ ചെയ്യണം. ഇതിന് ആന്‍ഡ്രോയിഡ് ഫോണില്‍ ഏറ്റവും പുതിയ ഗൂഗിള്‍ പേ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. പേമെന്റ് സെറ്റിങ്സില്‍ 'ആഡ് കാര്‍ഡ്' അമര്‍ത്തുക. കാര്‍ഡ് ഉടമയുടെ പേര്, കാര്‍ഡ് നമ്പര്‍, കാലാവധി, സിവിവി എന്റര്‍ ചെയ്ത് ഒടിപിയിലൂടെ സ്ഥിരീകരിക്കുക. ഇത് പൂര്‍ത്തിയായാല്‍ ഇടപാടുകള്‍ നടത്താം.

ഉപഭോക്താക്കളുടെ ജീവിതം ലളിതവും മികവുറ്റതുമാക്കാന്‍ എസ്ബിഐ എന്നും നവീകരണങ്ങള്‍ തുടരുന്നുവെന്നും ഗൂഗിള്‍ പേയുമായുള്ള സഹകരണവും ഇതിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണെന്നും ഇതിലൂടെ കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമായൊരു പേയ്മെന്റ് പരിഹാരമാണ് ലഭ്യമാകുന്നതെന്നും ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം വര്‍ധിച്ചതോടെ മൊബൈല്‍ ഫോണില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിലും മാറ്റങ്ങളുണ്ടായെന്നും ഗൂഗിളുമായുള്ള ഈ സഹകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും തടസങ്ങളില്ലാത്തതുമായ പേയ്മെന്റ് സംവിധാനമാണ് ലഭ്യമാകുന്നതെന്നും എസ്ബിഐ കാര്‍ഡ് എംഡിയും സിഇഒയുമായ അശ്വിനി കുമാര്‍ തിവാരി പറഞ്ഞു.

  comment

  LATEST NEWS


  കാഫിറുകള്‍ തോറ്റുവെന്ന് പാക് കമന്റേറ്റര്‍; ബാബറിന്റെ ആളുകള്‍ ഇന്ത്യയെ തകര്‍ത്തെന്ന് ടൈംസ് ഓഫ് ഇന്ത്യ; പാക് വിജയത്തില്‍ മതവത്കരണം രൂക്ഷം


  അണക്കെട്ട് പഴയത്; മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


  യുദ്ധത്തില്‍ മിസൈലിന്റെ ആദ്യരൂപം ഉപയോഗിച്ചത് കായംകുളം സൈന്യം, കൈ ബോംബുകള്‍ കേരളത്തില്‍ ആദ്യമായി പ്രയോഗിച്ചതും കായംകുളം-ദേശിംഗനാട് സംയുക്ത സൈന്യം


  വി. മുരളീധരന്റെ ഇടപെടലില്‍ ജാമിയ മിലിയ വിദ്യാര്‍ഥിക്ക് എയിംസില്‍ വിദഗ്ധ ചികിത്സ; മനുഷ്യത്വപരമായ സമീപനവും ഇടപെടലും മറക്കാനാകില്ലെന്ന് സുഹൃത്തുക്കള്‍


  മിണ്ടാപ്രാണികളോട് കൊടുംക്രൂരത വീണ്ടും, കരിവള്ളൂരില്‍ പൂച്ചകളെ കഴുത്തറുത്ത് കൊന്നു


  മോദിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ വികസനയുഗം, കോണ്‍ഗ്രസ് ഭരണത്തില്‍ ജമ്മു കശ്മീര്‍ കല്ലേറുകാരുടെ കീഴില്‍: തരുണ്‍ ചുഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.