×
login
ബ്ലോക്ക് ഡീല്‍‍ നടത്തി അദാനി‍‍ ഗ്രൂപ്പിന്‍റെ മുഖം രക്ഷിച്ച രാജീവ് ജെയിന്‍റെ നീക്കം ഗുണമായി; തിങ്കളാഴ്ചയും അദാനി ഓഹരികള്‍ കുതിച്ചു

നാല് പ്രധാന അദാനി കമ്പനികളില്‍ രാജീവ് ജെയിനിന്‍റെ ജിക്യുജി പാര്‍ട്നേഴ്സ് 15,446 കോടി നിക്ഷേപിച്ചതോടെ തിങ്കളാഴ്ച വീണ്ടും അദാനി ഓഹരികളിലെ കുതിപ്പ് തുടരുകയാണ്. അദാനി എന്‍റര്‍പ്രൈസസ്, അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി വില്‍മര്‍, അദാനി ട്രാന്‍സ്മിഷന്‍ എന്നീ ഓഹരികളുടെ വില മുകളിലേക്ക് കുതിച്ചു.

അദാനിയുടെ നാല് പ്രധാന ഓഹരികളില്‍ 15,446 കോടി രൂപ നിക്ഷേപിച്ച ജിക്യുജി പാര്‍ട്നേഴ്സ് എന്ന യുഎസ് കമ്പനി ഉടമ രാജീവ് ജെയിന്‍(വലത്ത്)

ന്യൂദല്‍ഹി ഹിന്‍ഡന്‍ബര്‍ഗ്  റിപ്പോര്‍ട്ടിന്‍റെ ഷോക്കില്‍ സ്തംഭിച്ചുപോയ അദാനി ഗ്രൂപ്പിന് പുതിയ ആത്മവിശ്വാസം പകരുന്ന നീക്കമാണ് ഇന്ത്യക്കാരനായ  യുഎസ്  വ്യവസായിയായ രാജീവ് ജെയിന്‍ ഏതാനും ദിവസം മുന്‍പ് നടത്തിയത്. അദാനിയുടെ നാല് പ്രധാന ഓഹരികളില്‍ ഇദ്ദേഹത്തിന്‍റെകമ്പനിയായ ആസ്ത്രേല്യയിലെ ജിക്യുജി പാര്‍ട്നേഴ്സ് നടത്തിയത് 15,446 കോടി രൂപയുടെ നിക്ഷേപമാണ്. ഓഹരി വിപണിയുടെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ രാജീവ് ജെയില്‍ അദാനി ഓഹരികളില്‍  ബ്ലോക് ഡീല്‍ ആണ് നടത്തിയത്. അഞ്ച് ലക്ഷത്തിന് മുകളില്‍ ഓഹരികള്‍  ഒറ്റത്തവണ  വില്‍പന  നടത്തുന്ന ഇടപാടാണ് ബ്ലോക് ഡീല്‍. അദാനി എന്‍റര്‍ പ്രൈസസ്, അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനിട്രാന്‍സ്മിഷന്‍ എന്നീ നാല് ഓഹരികളിലാണ് രാജീവ് ജെയിന്‍ പണം നിക്ഷേപിച്ചത്. അദാനി കുടുംബമാണ് അവരുടെ ഓഹരികള്‍ ജിക്യുജി പാര്‍ട്നേഴ്സിന് വിറ്റത്. ഈ 15,446 കോടി രൂപ ഭാവിയില്‍ വായ്പ തിരിച്ചടവ് കൃത്യസമയത്ത് അടയ്ക്കാന്‍ ഉപയോഗിക്കുമെന്ന് അദാനി കുടുംബം  പറയുന്നു.  

ഈ വാര്‍ത്ത ഓഹരിവിപണിയില്‍ അദാനി ഓഹരികളില്‍ നിക്ഷേപിക്കാന്‍ ചെറുകിട നിക്ഷേപകര്‍ക്കും ആത്മവിശ്വാസം നല്‍കി. ഇതോടെ അദാനി ഓഹരികളുടെ വിലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി.ഇതുവഴി അദാനി ഓഹരികളില്‍ നിക്ഷേപിച്ച രാജീവ് ജെയിന്‍റെ 15,446   കോടി രൂപ 18,548 കോടി രൂപയായി ഉയര്‍ന്നു. അതായത് വെറും രണ്ടും ദിവസത്തില്‍ രാജീവ് ജെയിന്‍റെ ജിക്യുജി നേടിയത് 3,100 കോടി രൂപയുടെ ലാഭമാണ്. ദീര്‍ഘകാലത്തേക്ക് അദാനി ഓഹരികളില്‍ മുതല്‍ മുടക്കുന്നത് നല്ലതാണെന്നാണ് രാജീവ് ജെയിന്‍ പറയുന്നത്.വിദേശ നിക്ഷേപകമ്പനികള്‍ക്ക് അദാനി ഗ്രൂപ്പിലുള്ള വിശ്വാസമാണ് ഇത്രയും വലിയ തുക നിക്ഷേപിച്ചതിലൂടെ പുറത്തുവന്നിരിക്കുന്നത്.  

തിങ്കളാഴ്ച  വീണ്ടും അദാനി ഓഹരികളിലെ കുതിപ്പ് തുടരുകയാണ്. അദാനി എന്‍റര്‍പ്രൈസസ് (5 ശതമാനം), അദാനി പോര്‍ട്സ് (0.49 ശതമാനം), അദാനി ഗ്രീന്‍ എനര്‍ജി(5 ശതമാനം), അദാനി വില്‍മര്‍ (5  ശതമാനം), അദാനി ട്രാന്‍സ്മിഷന്‍ (5 ശതമാനം) എന്നീ ഓഹരികളുടെ വില മുകളിലേക്ക് കുതിച്ചിരിക്കുകയാണ്.  


ഇതിനിടെ പുതിയ കുത്തിത്തിരുപ്പ് നീക്കവുമായി ഹിന്‍ഡന്‍ബര്‍ഗ് ഇറങ്ങിയിരിക്കുകയാണ്. വിദേശ ബോണ്ടിന്മേല്‍ അദാനി ഗ്രൂപ്പ് 2024ല്‍  200 കോടി ഡോളര്‍ തിരിച്ചടയ്ക്കേണ്ടതുണ്ടെന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നത്.  കഴിഞ്ഞ ദിവസം വിദേശനിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് അദാനി ഗ്രുപ്പ് ഈ ബോണ്ട് വായ്പയെക്കുറിച്ച് സൂചിപ്പിച്ചത്. അദാനി പോര്‍ട്സിന് 65 കോടി ഡോളറും,അദാനി റിന്യൂവബളിന് 75  കോടി  ഡോളറും അദാനി ഗ്രീന്‍ എനര്‍ജിയ്ക്ക് 50 കോട ഡോളറുമാണ് 2024ല്‍ നല്‍കേണ്ടത്. പക്ഷെ തങ്ങളുടെ സാമ്പത്തിക ശേഷിയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് അദാനിയുടെ മുഖ്യ ധനകാര്യ ഓഫീസര്‍ ജുഗെഷിന്ദര്‍ സിംഗ് സിംഗപ്പൂരിലും ഹോങ്കോങ്ങിലും നടന്ന വിദേശനിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയില്‍ ഉറപ്പുനല്‍കിയിരുന്നു.  

കഴിഞ്ഞ ആഴ്ച ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ സ്റ്റേണ്‍ സ്കൂള്‍ ഓഫ് ബിസിനസിലെ പ്രൊഫസറായ അശ്വത് ദാമോദരന്‍ അദാനി ഗ്രൂപ്പ് കമ്പനികളില്‍ വായ്പയുടെ ഭാരമുണ്ടെന്ന് പ്രസ്താവിച്ചിരുന്നു. ആകാവുന്നതിനേക്കാള്‍ മൂന്നിരട്ടി വായ്പയുണ്ടെന്നായിരുന്നു അശ്വത്ഥ് ദാമോദരന്‍റെ പ്രസ്താവന. എന്നാല്‍ സിംഗപ്പൂര്‍, ഹോങ്കോങ് നിക്ഷേപകസംഗമത്തില്‍ പല വിദേശനിക്ഷേപകരും കൂടുതല്‍ നിക്ഷേപം വാഗ്ദാനം ചെയ്തത് അദാനി ഗ്രൂപ്പിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അതിന് പിന്നാലെ ജികുുജി 15,446 കോടി നിക്ഷേപിച്ചത് സാധാരണ ഓഹരി നിക്ഷേപകരിലും അദാനി ഗ്രൂപ്പ് ഓഹരികളിലുള്ള ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്.  

 

 

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.