×
login
പെട്രോളും ഡീസലും ജി എസ് ടി യില്‍ ഉള്‍പ്പെടുത്തരുത് എന്ന് പറയുന്നത് മര്യാദയാണൊ ?

ടാക്‌സ് കുറക്കാന്‍ പാടില്ലങ്കില്‍ പിന്നെ വില കുറക്കാന്‍ എന്താ മാര്‍ഗ്ഗം എന്നു കൂടി ധനമന്ത്രി ഉപദേശിച്ചാല്‍ നന്നായിരിക്കും

 അഡ്വ ബി ഗോപാലകൃഷ്ണന്‍

സംസ്ഥാന ധനമന്ത്രി മറുപടി പറയണം. ഒരു ഭാഗത്ത് തെരു വില്‍ വില കുറക്കാന്‍ ധര്‍ണ്ണ മറുഭാഗത്ത് ടാക്‌സ് കുറക്കാന്‍ ശ്രമിക്കുമ്പോള്‍ കുറക്കെരുത് എന്ന് പറഞ്ഞ് പ്രതിഷേധം ഇത് ഇരട്ട താപ്പല്ലെ ധനമന്ത്രി ?ജി എസ് ടി  യില്‍ ഉള്‍പ്പെടുത്തിയാലും വില കുറയില്ലന്ന് ധനമന്ത്രി ഉറപ്പ് പറയുന്നു. എങ്കില്‍ പിന്നെ എന്തുകൊണ്ട് ഉള്‍പ്പെടുത്തുന്നതിനെ എന്തുകൊണ്ട് എതിര്‍ക്കണം.  

ടാക്‌സ് കുറക്കാന്‍ പാടില്ലങ്കില്‍ പിന്നെ വില കുറക്കാന്‍ എന്താ മാര്‍ഗ്ഗം എന്നു കൂടി ധനമന്ത്രി ഉപദേശിച്ചാല്‍ നന്നായിരിക്കും. ഞങ്ങളുടെ ടാക്‌സ് കുറക്കരുത് കേന്ദ്രത്തിന്റെ മാത്രം കുറച്ചോളു എന്ന് പറയുന്നത് അല്‍പ്പം പോലും മര്യാദയല്ലന്ന് മാത്രമല്ല നല്ല സാമ്പത്തിക ഇടപെടലും അല്ല. ജി എസ് ടി  യില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലന്ന ധനമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ ജനങ്ങളോടുള്ള വെല്ല് വിളിയാണ്. ജനഹിതമനുസരിച്ച് പെട്രോളും ഡീസലുംജി എസ് ടി  യില്‍ ജി എസ് ടി  യില്‍ഉള്‍പ്പെടുത്തി കേന്ദ്ര സംസ്ഥാന ടാക്‌സ് എകോപിപ്പിച്ചാല്‍ ഏകദേശം 50 രൂപക്ക് പെട്രോ ളും ഡീസലും സാധാരണ കാര്‍ക്ക് ലഭിക്കും.

ജി എസ് ടി  യില്‍ ഉള്‍പ്പെടുരുത് കേരളത്തിന്റെ 6000 കോടി നഷ്ടമാകും എന്ന വാദം തെറ്റാണ്. തീര്‍ച്ചയായും ലഭിക്കുന്നനികുതിയുടെ പകുതി സംസ്ഥാനത്തിനുള്ളതാണ്. മാത്രമല്ല ഉപഭോഗ സംസ്ഥാനമായ കേരളത്തിന് ഉല്‍പ്പാദന സംസ്ഥാനത്തേക്കാള്‍ കൂടുതല്‍ ജി എസ് ടി  യില്‍മറ്റ് പല ഉല്‍പ്പന്നങ്ങളുടെ പേരില്‍ പൊതുവെ ലഭിക്കുന്നുണ്ട്. കിട്ടാകടമായി കിടക്കുന്ന നികുതി പിരിച്ചെടുക്കാനൊ . സര്‍ക്കാരിലേക്ക് വരേണ്ട റവന്യൂ ഭൂമിയുടെ നികുതി പിരിക്കാനൊ ശ്രമിക്കാതെ പെട്രോള്‍ ഡീസല്‍ നികുതിയില്‍ മാത്രം കണ്ണ് നട്ടിരുന്ന കേരള ധനമന്ത്രിയുടെ നിലപാട് അപലപനീയം: പ്രതിഷേധാര്‍ഹം.

 

  comment

  LATEST NEWS


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


  തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു


  മോന്‍സണുമായി എന്തു ബന്ധം; കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചത് എന്തിന്; ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത്


  വീരമൃത്യുവരിച്ച സൈനികന്‍ വൈശാഖിന്റെ കുടുംബത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അവഗണന, കുടുംബത്തിന് ആശ്വാസ ധനം അനുവദിച്ചില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.