×
login
ഹാരിസണ്‍ മലയാളം കേരളത്തിലെ മികച്ച തൊഴില്‍ സൗഹൃദ സ്ഥാപനം

കൃഷി-കാര്‍ഷിക വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും മികച്ച സ്ഥാപനമായും ഹാരിസണ്‍സ് തെരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരം:  രാജ്യത്തെ ഏറ്റവും മികച്ച  തൊഴില്‍ സൗഹൃദ വ്യവസായ- വാണിജ്യ സ്ഥാപനങ്ങളില്‍ കേരളത്തിന്‍ നിന്നുള്ള ഹാരിസണ്‍സ് മലയാളം  ആറാം സ്ഥാനത്ത്. കേരളത്തില്‍ നിന്നുള്ള കമ്പനികളില്‍ ആദ്യത്തെതും തോട്ടം മേഖലയിലെ പ്രഥമ കമ്പനിയുമാണ്.  കൃഷി-കാര്‍ഷിക വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും മികച്ച സ്ഥാപനമായും ഹാരിസണ്‍സ് തെരഞ്ഞെടുക്കപ്പെട്ടു.  

ഇക്കണോമിക്‌സ് ടൈംസുമായി സഹകരിച്ച്  ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് എന്ന സ്ഥാപനം നടത്തിയ സര്‍വേയിലാണ് ഹാരിസണ്‍സ് മുന്നിലെത്തിയത്.

ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് എന്ന ആഗോള സ്ഥാപനം 60-ഓളം രാജ്യങ്ങളില്‍ ഇത്തരം സര്‍വ്വേ ഏറ്റെടുത്തു നടത്തുന്നു. ഇന്ത്യയില്‍  800-ല്‍ അധികം സ്ഥാപനങ്ങളില്‍ ഇവര്‍ പഠനം നടത്തിയാണ് ഫലം പ്രസദ്ധികരിച്ചത്.

മികച്ച തൊഴില്‍ ഇടം എന്ന അംഗീകാരം ജീവനകാര്‍ക്ക് കമ്പനിയോടുള്ള വിശ്വാസ സുചികയാണെന്ന് ഹാരിസണ്‍ മലയാളം സി.ഇ.ഒ ചെറിയാന്‍ എം ജോര്‍ജ് പറഞ്ഞു. ഈ വിശ്വാസ സുചികയുടെ പ്രധാന സ്തംഭങ്ങള്‍ പരസ്പര ബഹുമാനവും പരസ്പര വിശ്വാസ്യതയും കാര്യങ്ങളിലെ സുതാര്യതയുമാണ്. ഇവയില്‍ എല്ലാം കമ്പനി മികച്ചുനില്‍ക്കുന്നതായി സര്‍വേയില്‍ തെളിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് സമയത്ത് നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തി. കമ്പനിയിലെ 75% ജീവനക്കാരും കൊറോണ വാക്‌സിന്‍ നല്‍കി. വിവിധ ജില്ലകളിലായി, 10 വെന്‍ടിലെറ്റര്‍കള്‍, 15 കൊറോണ സാമ്പിള്‍ ശേഖരണ ബൂത്തുകള്‍, കട്ടിലുകള്‍, മെത്തകള്‍,വിദ്യര്‍ത്ഥികള്‍ക്കു ഓണ്‍ലൈന്‍ വിദ്യാഭ്യാസതിനായി മൊബൈല്‍ ഫോണുകള്‍, സമൂഹിക അടുക്കളകളുടെ പ്രവര്‍ത്തനങ്ങള്‍, എന്നിവ  നടപ്പിലാക്കി. കമ്പനിയിലെ എല്ലാ ജീവനകാരും അവരുടെ കുടുംബ അംഗങ്ങളെയും കൊറോണ കവജ് ഇന്‍ഷുറന്‍സ് പ്രകാരം സംരക്ഷണം ഏര്‍പ്പെടുത്തി. ചെറിയാന്‍ എം ജോര്‍ജ് പറഞ്ഞു.

 

  comment
  • Tags:

  LATEST NEWS


  കേരളത്തിൽ താലിബാനിസം വളര്‍ത്തുന്നു; അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം അഫ്ഗാനായി മാറുമെന്ന് അൽഫോൺസ് കണ്ണന്താനം


  പരമാത്മാവിനെ സാക്ഷാത്കരിക്കുക


  നിസര്‍ഗ ദശ


  സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.