×
login
ഹൗസ് ബോട്ട്‍ നിര്‍മ്മാണം നീലേശ്വരത്ത് ചുവടുറപ്പിക്കുന്നു, കൂടുതല്‍ സംരംഭകര്‍ എത്തുന്നു, കോട്ടപ്പുറത്ത് പുതിയ ടെര്‍മിനൽ

എറണാകുളത്തെ വിരാട് മറൈന്‍ എന്ന സ്വകാര്യ ഹൗസ് ബോട്ട് നിര്‍മ്മാണ കമ്പനി നീലേശ്വരം പുറത്തേകൈയില്‍ 28 മീറ്റര്‍ 5.5 മീറ്റര്‍ നീളവുമുള്ള ഒരു ഹൗസ് ബോട്ടിന്റെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുകയാണ്.

നീലേശ്വരം: ടൂറിസം രംഗത്ത് ആലപ്പുഴയും കുമരകവും കഴിഞ്ഞാല്‍ നീലേശ്വരമാണ് ഹൗസ് ബോട്ട് വ്യവസായത്തില്‍ മുന്‍പന്തിയില്‍. ചെറുതും വലുതുമായ ഇരുപതോളം ബോട്ടുകള്‍ ഇപ്പോള്‍ ഇവിടെ ടൂറിസം കൊഴുപ്പിക്കുകയാണ്. കൊവിഡ്‌നിയന്ത്രണങ്ങള്‍ മാറിയതോടെ ബോട്ടുകള്‍ക്കെല്ലാം നല്ല വരുമാനം കിട്ടുന്നുണ്ട്. കോട്ടപ്പുറത്ത് മൂന്ന് ബോട്ടുകള്‍ക്ക് ഒരേ സമയം ആളെ കയറ്റിയിറക്കാവുന്ന ടെര്‍മിനലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. ഹൗസ് ബോട്ട് വ്യവസായ മേഖലയിലേക്ക് കൂടുതല്‍ സംരംഭകര്‍ കടന്നു വരുന്നുണ്ട്.  

ബോട്ട് നിര്‍മ്മാണത്തിന് സാധ്യതകള്‍ കണ്ടെത്തിയ ഏതാനും കമ്പനികള്‍ എത്തിക്കഴിഞ്ഞു. എറണാകുളത്തെ വിരാട് മറൈന്‍  എന്ന സ്വകാര്യ ഹൗസ് ബോട്ട് നിര്‍മ്മാണ കമ്പനി നീലേശ്വരം പുറത്തേകൈയില്‍ 28 മീറ്റര്‍ 5.5 മീറ്റര്‍ നീളവുമുള്ള ഒരു ഹൗസ് ബോട്ടിന്റെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുകയാണ്. മൂന്ന് ജോലിക്കാരടക്കം 83 പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് കിടപ്പുമുറിയുള്ള ബോട്ടാണിത്. 90 ലക്ഷം രൂപയാണ് വില കണക്കാക്കിയിരിക്കുന്നത്.  

4 എംഎം ഇരുമ്പ് തകിടാണ് ഇതിന്റെ വഞ്ചി നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഒരു മാസമാണ് നിര്‍മ്മാണ കാലയളവ്. സഞ്ചാരികളടക്കം 52 ടണ്‍ ഭാരമുണ്ടാകും ഈ ഹൗസ് ബോട്ടിന്. നേവല്‍ ആര്‍ക്കിടെക്റ്റ് അശ്വിന്‍, അമല്‍ എന്നീ യുവാക്കളാണ് ഹൗസ് ബോട്ട് നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ബോട്ട് നിര്‍മ്മാണത്തിനായി നിരവധി പേര്‍ തങ്ങളെ സമീപിക്കുന്നുണ്ടെന്നും ഏതാനും പേര്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. 

  comment

  LATEST NEWS


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി


  ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ


  പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.