login
2022ലെ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 12.5 ശതമാനത്തിലേക്ക് ഉയര്‍ത്തി ഐഎംഎഫ്

ഇതോടെ രാജ്യം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ കാര്യത്തില്‍ പുതിയ ഉയരങ്ങളിലേക്ക് കുതിക്കും. പുതുതായി വളര്‍ന്നുവരുന്ന സമ്പദ്ഘടനയുള്ള രാഷ്ട്രങ്ങള്‍ക്കിടയില്‍ മാത്രമല്ല വികസിത സമ്പദ്ഘടനയുള്ള മുന്‍ഗണനാ രാഷ്ട്രങ്ങള്‍ക്കിടയിലും 12.5 ശതമാനം വളര്‍ച്ചയെന്നത് മികച്ച നിലവാരമാണ്.

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന് ശുഭവാര്‍ത്തയുമായി അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്)യുടെ ആഗോള സാമ്പത്തിക അവലോകനറിപ്പോര്‍ട്ട്. ഇന്ത്യയുടെ 2022 സാമ്പത്തികവര്‍ഷത്തിലെ വളര്‍ച്ചാനിരക്ക് 12.5 ശതമാനമായി ഉയര്‍ത്തുന്നതാണ് ഈ അവലോകന റിപ്പോര്‍ട്ട്.

ഇതോടെ രാജ്യം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ കാര്യത്തില്‍ പുതിയ ഉയരങ്ങളിലേക്ക് കുതിക്കും. പുതുതായി വളര്‍ന്നുവരുന്ന സമ്പദ്ഘടനയുള്ള രാഷ്ട്രങ്ങള്‍ക്കിടയില്‍ മാത്രമല്ല വികസിത സമ്പദ്ഘടനയുള്ള മുന്‍ഗണനാ രാഷ്ട്രങ്ങള്‍ക്കിടയിലും 12.5 ശതമാനം വളര്‍ച്ചയെന്നത് മികച്ച നിലവാരമാണ്.

ഇന്ത്യയ്ക്ക് ശുഭോദര്‍ക്കമായ വളര്‍ച്ചാസാധ്യത കല്‍പിക്കുമ്പോള്‍ തന്നെ, ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം എട്ട് ശതമാനത്തോളം ചുരുങ്ങിയേക്കാമെന്നും  ഐഎംഎഫ് കണക്ക്കൂട്ടുന്നു. 2020ല്‍ ഇന്ത്യയുടെ ജിഡിപി എട്ട് ശതമാനമായി ചുരുങ്ങിയിരുന്നു. 10.3 ശതമാനം വളര്‍ച്ച ഐഎംഎഫ് പ്രതീക്ഷിച്ചപ്പോഴായിരുന്നു ഇത്. എങ്കിലും ഈ ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മുകളിലേക്കുള്ള സാമ്പത്തിക വളര്‍ച്ചാകുതിപ്പ് പ്രചോദനമായിരിക്കും. ഈ ജനവരിയില്‍ ഐഎംഎഫ് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് 11.5 ശതമാനം വളര്‍ച്ച പ്രവചിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു ശതമാനം കൂടി വളര്‍ച്ചതോത് ഉയര്‍ത്തിക്കൊണ്ടാണ് പുതിയ കണക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2022 ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാതോതും ഐഎംഎഫ് പുതുക്കിനിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ദീര്‍ഘകാല വളര്‍ച്ചാതോത് സുസ്ഥിരമായിരിക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. 2023ലെ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 6.8 ശതമാനത്തില്‍ നിന്നും 6.9 ശതമാനത്തിലേക്ക് ഉയരുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു.

  comment

  LATEST NEWS


  വാഹനങ്ങള്‍ക്ക് ഇനി താത്കാലിക രജിസ്‌ട്രേഷന്‍ ഇല്ല; ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് നേരിട്ട് നിരത്തിലേക്ക്; പൂര്‍ണവിവരങ്ങള്‍ ഇങ്ങനെ


  സൊണറില കാഞ്ഞിലശ്ശേരിയന്‍സിസ്; കേരളത്തില്‍ നിന്ന് ഒരു പുതിയ സസ്യം


  ഉത്തർപ്രദേശിൽ ഞായറാഴ്ച ലോക്ഡൗണ്‍; മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്ക് കനത്ത പിഴ, പ്രയാഗ് മെഡിക്കല്‍ കോളേജ് പ്രത്യേക കൊവിഡ് ആശുപത്രിയാവും


  കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു; ആശുപതിയിലേക്ക് മാറ്റി


  ട്രാക്റ്റര്‍ ഓടിച്ച രാഗേഷിനേയും ടിവിയിലെ സ്ഥിരം മുഖം റഹീമിനേയും വെട്ടി; ബ്രിട്ടാസ്, ശിവദാസന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ തെളിയുന്നത് പിണറായി അപ്രമാദിത്വം


  പാകിസ്ഥാനില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്നു; ഏഴ് മരണം, 300 ലധികം പോലീസുകാര്‍ക്ക് പരിക്ക്, സോഷ്യൽ മീഡിയയ്ക്ക് സമ്പൂര്‍ണ വിലക്ക്


  അമേരിക്കയിലെ ഫെഡെക്‌സ് വെയര്‍ഹൗസില്‍ വെടിവെപ്പ്; 8 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്, അക്രമി ജീവനൊടുക്കിയെന്ന് പോലീസ്


  ഇ-സഞ്ജീവനിയില്‍ ചികിത്സ തേടിയത് ഒരു ലക്ഷം പേര്‍; അടുത്ത ആഴ്ച മുതല്‍ 4 പുതിയ സ്‌പെഷ്യാലിറ്റി ഒപികള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.