×
login
സ്വതന്ത്ര വ്യപാരക്കരാര്‍ ചര്‍ച്ചകള്‍ക്ക് ഇന്ത്യയും ബ്രിട്ടനും; അധിക വാണിജ്യ അവസരങ്ങള്‍, തൊഴിലവസരങ്ങള്‍

ഇരു രാജ്യങ്ങള്‍ക്കും പ്രയോജനകരമായ രീതിയില്‍ വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും പുതുക്കി.

ന്യൂദല്‍ഹി:സ്വതന്ത്ര വ്യപാരക്കരാര്‍ (Free trade Agreement - FTA) സംബന്ധിച്ച ചര്‍ച്ചകള്‍ക്ക്  നവംബര്‍ ഒന്നോടെ   തുടക്കമിടാന്‍ ഇന്ത്യയും ബ്രിട്ടനും. താല്‍ക്കാലിക കരാറിന് മുന്‍ഗണന നല്‍കുകയും പിന്നീട് ഒരു സമഗ്ര ഉടമ്പടി തയ്യാറാക്കാനുമാണ് ലക്ഷ്യമിടുന്നത്. പീയുഷ് ഗോയലും ബ്രിട്ടീഷ് വിദേശ വ്യാപാര കാര്യ സെക്രട്ടറി എലിസബത്ത് ട്രസും, സ്വതന്ത്ര വ്യപാരക്കരാറിനെയും മറ്റ് വ്യാപാര കാര്യങ്ങളെയും സംബന്ധിച്ച് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്.

ഇന്ത്യയും യുകെയും തമ്മിലുള്ള നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യപാരക്കരാര്‍ അധിക വാണിജ്യ  അവസരങ്ങള്‍ തുറക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇരു രാജ്യങ്ങള്‍ക്കും  പ്രയോജനകരമായ രീതിയില്‍ വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും പുതുക്കി.

സ്വതന്ത്ര വ്യപാരക്കരാര്‍ സംബന്ധിച്ച് ഇന്ത്യയിലെയും യുകെയിലെയും ബിസിനസ്സ് സമൂഹം ഉത്സുകരാണെന്ന്  ചടങ്ങില്‍ സംസാരിച്ച കേന്ദ്ര വാണിജ്യ, വ്യവസായ, ടെക്‌സ്‌റ്റൈല്‍സ്, ഉപഭോക്തൃകാര്യ,പൊതുവിതരണ വകുപ്പുകളുടെ ചുമുതലയുള്ള  മന്ത്രി ശ്രീ പീയുഷ് ഗോയല്‍ പറഞ്ഞു. 2021 മേയ് 4 ന് ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ മെച്ചപ്പെട്ട വ്യാപാര പങ്കാളിത്തം ആരംഭിക്കുന്നതിനുള്ള 'പ്രഖ്യാപനം' നടത്തിയത് മുതല്‍,  പങ്കാളിത്തത്തിന്റെ വിവിധ മേഖലകളില്‍ ഗണ്യമായ പുരോഗതി കൈവരിച്ചതായി ഗോയല്‍ പറഞ്ഞു.

ഇരുരാജ്യങ്ങളിലുമുള്ള ബിസിനസുകള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങളുടെ ദ്രുതവും സുഗമവുമായ ലഭ്യതയ്ക്കായി ചര്‍ച്ചകള്‍ നേരത്തേ പൂര്‍ത്തിയാക്കാന്‍ താല്‍പര്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. വ്യവസായ / ബിസിനസ് അസോസിയേഷനുകള്‍, കയറ്റുമതി പ്രോത്സാഹന കൗണ്‍സിലുകള്‍, ഉപഭോക്തൃ /വ്യാപാര  അസോസിയേഷനുകള്‍, നിയന്ത്രണ സംവിധാനങ്ങള്‍ (Regulatory Bodies), മന്ത്രാലയങ്ങള്‍ /വകുപ്പുകള്‍, പൊതു ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെട്ട യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നടന്നതായും ബന്ധപ്പെട്ടവരുമായി വിപുലമായ  കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ടെന്നും  ഗോയല്‍ കൂട്ടിച്ചേര്‍ത്തു. വിപുലമായ പങ്കാളിത്തത്തിനുള്ള കണ്‍സള്‍ട്ടേഷന്‍ പേപ്പറും പ്രസിദ്ധീകരിച്ചു.

ചര്‍ച്ചയില്‍ ധൃതഗതിയിലുള്ള പുരോഗതി സുഗമമാക്കുന്നതിനും ഉഭയകക്ഷി താല്‍പ്പര്യങ്ങളും അഭിലാഷങ്ങളും സംവേദനക്ഷമതയും മനസ്സിലാക്കുന്നതിനായി വ്യത്യസ്ത  BWG- കള്‍ (Bilateral Working Groups)  രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. BWG - യോഗങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. 2021 സെപ്റ്റംബറോടെ പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്

BWGചര്‍ച്ചകള്‍ ഇരുപക്ഷത്തെയും  നയങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നവംബറില്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനുള്ള TOR (terms of reference)  അന്തിമമാക്കുന്നതിന് 2021 ഒക്ടോബര്‍ 1 ന് ആരംഭിക്കുന്ന സംയുക്ത സ്‌കോപ്പിംഗ് ചര്‍ച്ചകള്‍ (Joint Scoping discussion) മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

  comment

  LATEST NEWS


  മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും


  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


  ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം


  ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും


  '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.